Shreyas Iyer: ‘ശ്രേയസിന്റെ ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു, നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല’; അന്ന് സംഭവിച്ചത്

Shreyas Iyer health update: ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താരത്തിന്റെ അവസ്ഥ വിചാരിച്ചതിനെക്കാള്‍ ഗുരുതരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

Shreyas Iyer: ശ്രേയസിന്റെ ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു, നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല; അന്ന് സംഭവിച്ചത്

ശ്രേയസ് അയ്യർ

Published: 

11 Nov 2025 22:08 PM

മുംബൈ: ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താരത്തിന്റെ അവസ്ഥ വിചാരിച്ചതിനെക്കാള്‍ ഗുരുതരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ ലെവല്‍ 50 ആയി കുറഞ്ഞിരുന്നെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 10 മിനിറ്റ് പോലും അയ്യര്‍ക്ക് നേരെ നില്‍ക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന് ചുറ്റും ഇരുട്ട് പടരുന്നതുപോലെ തോന്നിയെന്നും, കുറച്ച് സമയങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലെത്തിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

താരം സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലായിരുന്നു. പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ കൂടി സിഡ്‌നിയില്‍ കഴിഞ്ഞ ശ്രേയസ് നിലവില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.

തിരിച്ചുവരവ് വൈകും?

രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ശ്രേയസിന്റെ മടങ്ങിവരവ് വൈകുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് കളിക്കാന്‍ സാധ്യത കുറവാണ്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരനവംബര്‍ 30ന് ആരംഭിക്കും. പരിക്കില്‍ നിന്ന് മുക്തനായെങ്കിലും താരം ഇപ്പോഴും മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കായികക്ഷമത വീണ്ടെടുക്കാന്‍ ഒരു മാസത്തിലധികം സമയം വേണ്ടി വരുമെന്ന് കരുതുന്നു.

Also Read: Sanju Samson: ട്രേഡ് അഭ്യൂഹങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ; ജന്മദിനത്തില്‍ സഞ്ജു സാംസണ്‍ തിരക്കിലാണ്‌

ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ആദ്യ മത്സരം നവംബര്‍ 14ന് ആരംഭിക്കും. 22നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. നവംബര്‍ 30, ഡിസംബര്‍ 3, ഡിസംബര്‍ 6 തീയതികളിലാണ് ഏകദിനം. ഇതിനു ശേഷം അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും