AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: തിരിച്ചടിച്ച് പ്രോട്ടീസ് ബൗളര്‍മാര്‍; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 189ന് പുറത്ത്‌

India all out for 189 in first innings: ഇന്ത്യ 189 റണ്‍സിന് പുറത്ത്. നാല് വിക്കറ്റെടുത്ത സിമന്‍ ഹാര്‍മര്‍, മൂന്ന് വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സന്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവരുടെ മികവാണ് ഇന്ത്യയെ വിറപ്പിച്ചത്

India vs South Africa: തിരിച്ചടിച്ച് പ്രോട്ടീസ് ബൗളര്‍മാര്‍; ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 189ന് പുറത്ത്‌
മാര്‍ക്കോ യാന്‍സനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 15 Nov 2025 14:10 PM

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്ത്. നാല് വിക്കറ്റെടുത്ത സിമന്‍ ഹാര്‍മര്‍, മൂന്ന് വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സന്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ കേശവ് മഹാരാജ്, കോര്‍ബിന്‍ ബോഷ് എന്നിവരുടെ മികവാണ് ഇന്ത്യയെ വിറപ്പിച്ചത്. ഒരു ഇന്ത്യന്‍ ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 39 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. രാഹുലൊഴികെ ഒരാള്‍ക്ക് പോലും 30 കടക്കാനായില്ല. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി.

യശ്വസി ജയ്‌സ്വാ-12, വാഷിങ്ടണ്‍ സുന്ദര്‍-29, ഋഷഭ് പന്ത്-27, രവീന്ദ്ര ജഡേജ-27, ധ്രുവ് ജൂറല്‍-14, അക്‌സര്‍ പട്ടേല്‍-16, കുല്‍ദീപ് യാദവ്-1, മുഹമ്മദ് സിറാജ്-1, ജസ്പ്രീത് ബുംറ-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സംഭാവന.

Also Read: India vs South Africa: ഈഡന്‍ ഗാര്‍ഡന്‍സില്‍ പ്രോട്ടീസിനെ എറിഞ്ഞുവീഴ്ത്തി ബുംറ, ദക്ഷിണാഫ്രിക്ക 159ന് പുറത്ത്‌

ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെയും, രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ കുല്‍ദീപ് യാദവിന്റെയും, മുഹമ്മദ് സിറാജിന്റെയും, ഒരു വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലിന്റെ ബൗളിങ് മികവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ പുറത്താക്കിയത്.

ഇന്ത്യ ബാറ്റര്‍മാരുടേതിന് സമാനമായിരുന്നു ദക്ഷിണാഫ്രിക്കയുടെയും ബാറ്റിങ്. ഇരുടീമുകളുടെയും ഓപ്പണര്‍മാരായിരുന്നു ടോപ് സ്‌കോറര്‍മാര്‍. എയ്ഡന്‍ മര്‍ക്രമായിരുന്നു പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരിലും ഒരാള്‍ക്ക് പോലും 50 കടക്കാനായില്ല. ഇന്ത്യന്‍ നിരയിലെ രാഹുലിനെ പോലെ, ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മര്‍ക്രം മാത്രമാണ് 30 കടന്നത്. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്.