AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shubman Gill: ‘ശുഭ്മൻ ഗിൽ അല്ല, അടുത്ത ഏകദിന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആവണം’; മുൻ ചെന്നൈ താരത്തിൻ്റെ നിരീക്ഷണം

Suresh Raina On Hardik Pandya: ഇന്ത്യയുടെ അടുത്ത ഏകദിന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആവണമെന്ന് സുരേഷ് റെയ്ന. ശുഭ്മൻ ഗില്ലിന് പകരം ഹാർദിക്കിനെ പരിഗണിക്കണമെന്നാണ് താരത്തിൻ്റെ നിലപാട്.

Shubman Gill: ‘ശുഭ്മൻ ഗിൽ അല്ല, അടുത്ത ഏകദിന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആവണം’; മുൻ ചെന്നൈ താരത്തിൻ്റെ നിരീക്ഷണം
ഹാർദിക് പാണ്ഡ്യImage Credit source: PTI
abdul-basith
Abdul Basith | Updated On: 31 Aug 2025 11:33 AM

ടീം ഇന്ത്യയുടെ അടുത്ത ഏകദിന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആവണമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ശുഭ്മൻ ഗില്ലിലൂടെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനെന്ന ഫോർമുല നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബിസിസിഐയുടെ നിലപാടിനെതിരെയാണ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ റെയ്നയുടെ പ്രസ്താവന.

“അവർ ശുഭ്മൻ ഗില്ലിനെയാണ് എല്ലായ്പ്പോഴും ക്യാപ്റ്റനാക്കാൻ ശ്രമിക്കുന്നത്. പക്ഷേ, എനിക്ക് തോന്നുന്നത് പരിമിത ഓവർ മത്സരങ്ങളിൽ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നാണ്. ശുഭ്മൻ ഗില്ലിനും ക്യാപ്റ്റനാവാമെങ്കിലും ഹാർദിക് വീണ്ടും ക്യാപ്റ്റനാവുമെന്ന് ഞാൻ കരുതുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും കപിൽ ദേവിനെപ്പോലെയാണ് ഹാർദിക്. വളരെ പോസിറ്റീവാണ്. അദ്ദേഹത്തിൽ ഞാനൊരു എംഎസ് ധോണിയെ കാണുന്നു. ഗ്രൗണ്ടിൽ സഹതാരങ്ങളോട് പെരുമാറുന്നതിലും എനർജിയിലുമൊക്കെ അത് കാണുന്നു. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്.”- ശുഭാങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ റെയ്ന പറഞ്ഞു.

Also Read: Sanju Samson: സഞ്ജു ടീം വിടാനാഗ്രഹിച്ചപ്പോൾ പുറത്തായത് രാഹുൽ ദ്രാവിഡ്; റോയൽസ് ക്യാമ്പിലെ നാറ്റക്കേസ്

ശുഭ്മൻ ഗില്ലിനെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനാക്കാനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തുന്നത്. ടെസ്റ്റിൽ ഇതിനകം ടീമിനെ നയിച്ച ഗിൽ ഏഷ്യാ കപ്പിനുള്ള ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ്. രാജ്യാന്തര ടി20യിൽ അത്ര നല്ല കണക്കുകൾ അല്ലെങ്കിലും ത്രീ ഫോർമാറ്റ് ക്യാപ്റ്റനെന്ന സങ്കല്പത്തിൽ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീം പ്രഖ്യാപിക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും ഗിൽ ക്യാപ്റ്റനാവുമെന്ന് സൂചനകളുണ്ട്.

ഏകദിനത്തിൽ ശ്രേയാസ് അയ്യരിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഏകദിന ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ ആൾ ശ്രേയാസ് ആണെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗം കരുതുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയോടെ രോഹിത് ശർമ്മ ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാവും. ഒക്ടോബർ 19നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുക.