Axar Patel: അക്‌സറിനെ പുറത്താക്കിയത് ആരുടെ അതിബുദ്ധി? ‘ഓവര്‍ സ്മാര്‍ട്ടാ’യെന്ന് രഹാനെ

Ajinkya Rahane criticizes team management for dropping Axar Patel: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് അജിങ്ക്യ രഹാനെ.

Axar Patel: അക്‌സറിനെ പുറത്താക്കിയത് ആരുടെ അതിബുദ്ധി? ഓവര്‍ സ്മാര്‍ട്ടായെന്ന് രഹാനെ

അക്സർ പട്ടേൽ

Published: 

23 Feb 2026 | 08:38 PM

ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 76 റണ്‍സിന്റെ തോല്‍വിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ വഴങ്ങിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ശക്തമാണ്. വൈസ് ക്യാപ്റ്റന്‍ കൂടിയായ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയത് പലരെയും ഞെട്ടിച്ചത്. അക്‌സറിനെ ഒഴിവാക്കിയത് ‘ടാക്ടിക്കല്‍’ എന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിശേഷിപ്പിച്ചത്.

എന്തായാലും ആ തന്ത്രം പാളി. അക്‌സറിന് പകരക്കാരനായ വാഷിങ്ടണ്‍ സുന്ദറിന് ബാറ്റിങ്ങിലും, ബൗളിങിലും തിളങ്ങാനായില്ല. രണ്ടോവര്‍ മാത്രമെറിഞ്ഞ സുന്ദര്‍ 17 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചില്ല. അഞ്ചാമനായി ക്രീസിലെത്തിയ താരം 11 പന്തില്‍ 11 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

ഇതോടെ മികച്ച ഫോമിലുള്ള അക്‌സറിനെ ഒഴിവാക്കിയത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കി. അക്‌സറിനെ ഒഴിവാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് അജിങ്ക്യ രഹാനെ രംഗത്തെത്തി. അക്‌സര്‍ പട്ടേലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് ‘യുക്തി’യില്ലെന്ന് രഹാനെ പറഞ്ഞു. ടീം മാനേജ്‌മെന്റ് ‘ഓവര്‍ സ്മാര്‍ട്ടാ’യി എന്നും രഹാനെ വിമര്‍ശിച്ചു.

Also Read: T20 World Cup 2026: സഞ്ജു വരുമ്പോള്‍ അഭിഷേക് പുറത്താകില്ല; അക്‌സര്‍ സുന്ദറിനും പാരയാകില്ല; ടീമിന്റെ പുതിയ പ്ലാന്‍

അക്‌സർ പട്ടേൽ കളിക്കാത്തതിൽ ശരിക്കും അത്ഭുതം തോന്നുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വാഷിംഗ്ടൺ സുന്ദർ ഒമികച്ച താരമാണ്. അദ്ദേഹത്തോട് എതിര്‍പ്പുമില്ല. പക്ഷേ വ്യത്യസ്ത സാഹചര്യങ്ങളിൽ അക്‌സർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ചിലപ്പോള്‍ സെലക്ഷന്റെ കാര്യത്തില്‍ കൂടുതല്‍ സ്മാര്‍ട്ടായാല്‍ തിരിച്ചടിയുണ്ടാകുമെന്നും രഹാനെ പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ നിരയിൽ ധാരാളം ഇടംകൈയ്യൻമാർ ഉള്ളതിനാലാണ് സുന്ദറിനെ കളിപ്പിച്ചത്. പക്ഷേ, അദ്ദേഹം രണ്ടോവര്‍ മാത്രമേ എറിഞ്ഞുള്ളൂ. ഇടംകൈയ്യൻ ബാറ്റ്‌സ്മാൻമാർക്കെതിരെ ഓഫ് സ്പിന്നർമാർ മികച്ച രീതിയിൽ പന്തെറിയുമെന്ന് ഒരു ഉറപ്പുമില്ല. ഇടംകൈയ്യൻ ബാറ്റ്‌സ്മാൻമാർക്കെതിരെ അക്‌സറിന്റെ റെക്കോർഡ് വളരെ മികച്ചതാണ്. കേശവ് മഹാരാജ് എന്താണ് ചെയ്തതെന്ന് നാമെല്ലാവരും കണ്ടു. ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരങ്ങളെ ഒഴിവാക്കരുതെന്നും രഹാനെ വ്യക്തമാക്കി.

വാഴയില എടുത്തോ, രുചിയേറും ഹൽവ തയ്യാറാക്കാം
ചക്കയുടെ ഈ ഭാ​ഗം കളയല്ലേ, അച്ചാറിടാൻ ബെസ്റ്റാ
ഇങ്ങനെ ചെയ്താല്‍ പഞ്ചസാര പാത്രത്തില്‍ ഇനി ഉറുമ്പ് കയറില്ല
ചൂടത്ത് ബെസ്റ്റ് ചാമ്പക്ക ജ്യൂസാ..! ഇങ്ങനെ തയ്യാറാക്കാം
വലിയങ്ങാടി ദുരന്തം; കോഴിക്കോട് കോര്‍പറേഷനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
കോഴിക്കോട് വലിയങ്ങാടിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം
നിങ്ങളും ഇതുപോലെ പുളി കഴിച്ചിട്ടുണ്ടോ? പ്രഭുദേവ പങ്കുവച്ച വീഡിയോ
പാഠപുസ്തകങ്ങള്‍ ആക്രിക്കടയില്‍; യുപിയിലെ ബഹ്‌റൈച്ചില്‍ സംഭവിച്ചത്‌