T20 World Cup 2026: ‘അദ്ദേഹം പാകിസ്ഥാനെ വിജയിപ്പിച്ചാല്‍ എല്ലാവര്‍ക്കും ആഹാരം എന്റെ വക’; ബാബര്‍ അസമിനെ ട്രോളി മുന്‍ പാക് താരങ്ങള്‍

Babar Azam mercilessly trolled by ex PAK stars: ബാബര്‍ അസമിനെ പരിഹസിച്ച് മുന്‍ സഹതാരങ്ങള്‍. അഹമ്മദ് ഷെഹ്‌സാദ്, മുഹമ്മദ് ആമിര്‍, റാഷിദ് ലത്തീഫ് എന്നിവരാണ് ഒരു പാക് ടിവി ചര്‍ച്ചയില്‍ ബാബറിനെ പരിഹസിച്ചത്.

T20 World Cup 2026: അദ്ദേഹം പാകിസ്ഥാനെ വിജയിപ്പിച്ചാല്‍ എല്ലാവര്‍ക്കും ആഹാരം എന്റെ വക; ബാബര്‍ അസമിനെ ട്രോളി മുന്‍ പാക് താരങ്ങള്‍

Babar Azam

Updated On: 

12 Feb 2026 | 05:03 PM

ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി നടത്തിയ ടെലിവിഷന്‍ ചര്‍ച്ചയില്‍ പാക് താരം ബാബര്‍ അസമിനെ പരിഹസിച്ച് മുന്‍ സഹതാരങ്ങള്‍. അഹമ്മദ് ഷെഹ്‌സാദ്, മുഹമ്മദ് ആമിര്‍, റാഷിദ് ലത്തീഫ് എന്നിവരാണ് ഒരു പാക് ടിവി ചര്‍ച്ചയില്‍ ബാബറിനെ പരിഹസിച്ചത്. ബാബര്‍ പാകിസ്ഥാനെ ജയിപ്പിച്ചാല്‍ എല്ലാ കാണികള്‍ക്കും സ്റ്റാഫിനും താന്‍ ഭക്ഷണം നല്‍കുമെന്നായിരുന്നു ഷെഹ്‌സാദിന്റെ പരിഹാസം.

മുഴുവൻ ടീമിനും ഭക്ഷണം നല്‍കുമെന്നും ഷെഹ്‌സാദ് വ്യക്തമാക്കി. ബാബർ 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 50-ലധികം റണ്‍സ് നേടിയാല്‍ താന്‍ വിരമിക്കല്‍ പിന്‍വലിക്കുമെന്ന് ആമിര്‍ പറഞ്ഞു. ബാബര്‍ 160 എന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച് പാകിസ്ഥാനെ വിജയിപ്പിച്ചാല്‍ വിരമിക്കല്‍ പിന്‍വലിക്കുമോയെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ആമിര്‍ ഇക്കാര്യം പറഞ്ഞത്.

യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കൂവെന്ന് ഷെഹ്‌സാദ് പറഞ്ഞു. 150 സ്ട്രൈക്ക് റേറ്റോടെയും 50 ൽ കൂടുതൽ റൺസ് നേടിക്കൊണ്ടും അദ്ദേഹം ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കുകയാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2026 IND vs PAK: ലോകകപ്പില്‍ ഇന്ത്യയോട് മുട്ടാന്‍ പാകിസ്ഥാന്‍ വളര്‍ന്നിട്ടില്ല; ‘മെന്‍ ഇന്‍ ബ്ലൂ’ പരാജയം അറിഞ്ഞത് ഒരേ ഒരു തവണ

എന്നാല്‍ അത്രയും നേരമൊന്നും ബാബര്‍ ക്രീസിലുണ്ടാകില്ലെന്നായിരുന്നു ലത്തീഫിന്റെ പരിഹാസം. എന്തായാലും, മുന്‍ പാക് താരങ്ങളെ ബാബറെ ട്രോളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നെതർലൻഡ്‌സിനെതിരായ പാകിസ്താന്റെ ആദ്യ മത്സരത്തിൽ 18 പന്തിൽ നിന്ന് 15 റൺസാണ് ബാബര്‍ നേടിയത്. യുഎസിനെതിരെ 32 പന്തില്‍ 46 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങളിൽ നിന്ന് 26.25 ശരാശരിയിൽ 128 സ്‌ട്രൈക്ക് റേറ്റോടെ ബാബർ 105 റൺസ് നേടിയിട്ടുണ്ട്. ടി20-ക്ക് അനുയോജ്യമായ സ്‌ട്രൈക്ക് റേറ്റിങില്‍ ബാറ്റ് ചെയ്യാത്തതാണ് ബാബറിന്റെ ന്യൂനത.

മുടിയും നഖവും വെട്ടുമ്പോൾ വേദന ഇല്ലാത്തത് എന്തുകൊണ്ട്?
ഒരു ദിവസം എത്ര തവണ ചോറ് കഴിക്കാം?
പേരയ്ക്ക ഇത്ര വലിയ സംഭവമോ?
പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി ഒരു പ്ലേറ്റ് ചോറിന്
അതിവേഗ റെയിൽ എന്നാൽ ഇന്ത്യയിൽ ഇതാണ്
അയ്യേ ഇതാണോ? നമ്മൾ കുടിക്കുന്നത്
ആരാധകരോട് സംസാരിച്ച് സഞ്ജു
കോന്നി കിഴവെള്ളൂർ പള്ളി പെരുന്നാൾ റാസ