Sanju Samson: അഭിഷേകിനെയല്ല, പുറത്താക്കേണ്ടത് തിലകിനെ! പകരം സഞ്ജുവിനെ വിളിക്കൂ; ആരാധകരോക്ഷം

Fans demand Sanju Samson to play in Super Eights: സൂപ്പര്‍ 8 മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ കളിക്കണമെന്ന ആവശ്യം വ്യാപകമാകുന്നു. തിലക് വര്‍മയ്ക്ക് പകരം സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം.

Sanju Samson: അഭിഷേകിനെയല്ല, പുറത്താക്കേണ്ടത് തിലകിനെ! പകരം സഞ്ജുവിനെ വിളിക്കൂ; ആരാധകരോക്ഷം

സഞ്ജു സാംസണ്‍

Published: 

19 Feb 2026 | 11:38 AM

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ കളിക്കണമെന്ന ആവശ്യം വ്യാപകമാകുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിരാശജനകമായ പ്രകടനം പുറത്തെടുത്ത സഞ്ജുവിന് ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നമീബിയക്കെതിരെ അഭിഷേക് ശര്‍മ കളിക്കാത്തതാണ് സഞ്ജുവിന് അവസരമൊരുക്കിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച സഞ്ജു എട്ട് പന്തില്‍ 22 റണ്‍സ് നേടിയിരുന്നു.

സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, പരിശീലകന്‍ ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മ തിരിച്ചെത്തിയതോടെ സഞ്ജു പുറത്തായി. പക്ഷേ, ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച അഭിഷേകിന് ഇതുവരെ ഒരു റണ്‍സ് പോലും നേടാനായില്ല. യുഎസ്, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരെ താരം പൂജ്യത്തിന് പുറത്തായി.

അഭിഷേകിന്റെ പ്രകടനം പരിതാപകരമാണെങ്കിലും, ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററായ താരത്തിന് ലോകകപ്പില്‍ ഇനിയുള്ള എല്ലാ അവസരങ്ങളിലും അവസരം ലഭിക്കാനാണ് സാധ്യത. ടീം മാനേജ്‌മെന്റിന്റെ പിന്തുണ അഭിഷേകിനുണ്ട്. അഭിഷേകിന്റെ പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കാനും സാധ്യതയില്ല.

Also Read: Abhishek Sharma : അഭിഷേകിന് ഇതെന്ത് പറ്റി പടിക്കൽ കലമുടയ്ക്കാൻ? ന്യൂസിലാൻഡിനെതിരെ കളിച്ചതെല്ലാം മറന്നോ?

എന്നാല്‍, തിലക് വര്‍മയ്ക്ക് പകരം സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. എല്ലാ മത്സരങ്ങളിലും 25-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നുണ്ടെങ്കിലും തിലകിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. ഏകദിന ശൈലിയിലാണ് തിലകിന്റെ ബാറ്റിങ്. വണ്‍ ഡൗണായി ക്രീസിലെത്തുന്ന താരത്തിന് പവര്‍ പ്ലേ മുതലാക്കാന്‍ പോലും സാധിക്കുന്നില്ല.

പാകിസ്ഥാനെതിരെ കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തിലകിന്റെ മെല്ലെപ്പോക്ക് ‘സെന്‍സിബിളാ’യി പ്രശംസിക്കാമെങ്കിലും, അഹമ്മദാബാദിലെ തുഴച്ചിലിന് നീതികരണമില്ല. ബാറ്റിങ് ദുഷ്‌കരമായ പ്രേമദാസ സ്റ്റേഡിയത്തില്‍ തിലക് പുറത്തെടുത്തത് സാഹചര്യത്തിനനുസരിച്ചുള്ള പ്രകടനമായിരുന്നു.

എന്നാല്‍ കൊളംബോയിലെ അത്രയും ബാറ്റിങിന് ദുഷ്‌കരമായ സാഹചര്യമായിരുന്നില്ല അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലുണ്ടായിരുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന മത്സരത്തില്‍ 27 പന്തില്‍ 31 റണ്‍സാണ് തിലക് നേടിയത്. പാകിസ്ഥാനെതിരെ കൊളംബോയില്‍ നേടിയത് 24 പന്തില്‍ 25 റണ്‍സ്. നമീബിയക്കെതിരെ നേടിയത് 21 പന്തില്‍ 25 റണ്‍സ്.

119.04 ആയിരുന്നു തിലകിന്റെ ഈ മത്സരത്തിലെ സ്‌ട്രൈക്ക് റേറ്റ്. നമീബിയക്കെതിരെ 275 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജു ബാറ്റു ചെയ്തത്. തിലകിന്റെ മെല്ലെപ്പോക്ക് ഇന്ത്യയുടെ സ്‌കോറിങിന് വേഗത കുറയ്ക്കുന്നുണ്ടെന്നത് വ്യക്തമാണ്.

താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സ് ഇന്ത്യയോട് തോറ്റത് വെറും 17 റണ്‍സിനായിരുന്നു. തിലക് ഉള്‍പ്പെടെയുള്ള ബാറ്റര്‍മാരുടെ തുഴച്ചിലാണ് ഇതിന് പ്രധാന കാരണം. സൂപ്പര്‍ എട്ടില്‍ മികച്ച ടീമുകളെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടത്.

ഇത്തരം സാഹചര്യങ്ങളില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ആവശ്യം. സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ ടോപ് ഓര്‍ഡറില്‍ ഒരു വലംകൈയ്യന്‍ ബാറ്ററെ പ്രയോജനപ്പെടുത്താമെന്ന ഗുണവുമുണ്ട്. എന്നാല്‍ അഭിഷേകിനെ പോലെ തന്നെ, തിലകിനും ഇനിയും അവസരം ലഭിക്കാനാണ് സാധ്യത.

മുഴുവനായി വേവിച്ചോ പാതി വേവിച്ചോ? മുട്ട എങ്ങനെയാണ് കഴിക്കേണ്ടത്
വീടിനകത്ത് ഈ ചെടികൾ ഉണ്ടെങ്കിൽ എസി വേണ്ട!
കറിയില്‍ ഉപ്പ് കൂടിയോ? പരിഹാരം തൊട്ടടുത്തുണ്ട്‌
ഇവർ വെളുത്തുള്ളി തൊട്ടുപോകരുത്! ജീവന് തന്നെ അപകടമായേക്കാം
പെരുമ്പാമ്പിൻ്റെ ചുണ്ടിൽ വായോട് ചേർത്ത് സിപിആർ, ഒടുവിൽ
ക്വാറി നിര്‍മ്മാണത്തിനായുള്ള സര്‍വേയ്‌ക്കെതിരെ പ്രതിഷേധം; പൊലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ് നാട്ടുകാര്‍; സംഭവം മധ്യപ്രദേശില്‍
ചെറുവണ്ണൂർ മമ്മിളിക്കടവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി
മുത്തങ്ങയിൽ സഫാരി ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന