T20 World Cup 2026 Fixture: 20 ടീമുകൾ, നാല് ഗ്രൂപ്പുകൾ, രണ്ട് രാജ്യങ്ങൾ; 2026 ടി20 ലോകകപ്പിൻ്റെ മത്സരക്രമം പുറത്ത്
T20 World Cup 2026 Fixture Out: വരുന്ന ടി20 ലോകകപ്പിൻ്റെ മത്സരക്രമം പുറത്ത്. അടുത്ത വർഷം ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ട് വരെയാണ് ലോകകപ്പ് നടക്കുക.
2026 ടി20 ലോകകപ്പിൻ്റെ മത്സരക്രമം പുറത്ത്. ഐസിസി ഔദ്യോഗികമായി ഇത് പുറത്തുവിട്ടിട്ടില്ലെങ്കിലും വിവിധ ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ മത്സരക്രമം പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിൽ ഇത്തവണ മത്സരിക്കുന്നത് 20 ടീമുകളാണ്. 2026 ഫെബ്രുവരി ഏഴ് മുതൽ മാർച്ച് എട്ട് വരെയാണ് ലോകകപ്പ്.
ആകെ നാല് ഗ്രൂപ്പുകളാണുള്ളത്. ഒരു ഗ്രൂപ്പിൽ അഞ്ച് ടീമുകളുണ്ട്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനുമൊപ്പം നെതർലൻഡ്സ്, നമീബിയ, യുഎസ്എ എന്നീ ടീമുകളും ഈ ഗ്രൂപ്പിലുണ്ട്. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പാണ് മരണ ഗ്രൂപ്പ്. നേപ്പാൾ, ഇറ്റലി എന്നീ ടീമുകളും ഈ ഗ്രൂപ്പിൽ മത്സരിക്കും. ഗ്രൂപ്പ് നാലും മരണ ഗ്രൂപ്പായി കണക്കാക്കാം. ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നീ ടീമുകൾക്കൊപ്പം അഫ്ഗാനിസ്ഥാൻ, യുഎഇ, കാനഡ എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിൽ ഉള്ളത്.
ലോകകപ്പിലെ ഗ്രൂപ്പുകൾ
ഒന്നാം ഗ്രൂപ്പ്: ഇന്ത്യ, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, നമീബിയ, യുഎസ്എ.
രണ്ടാം ഗ്രൂപ്പ്: ശ്രീലങ്ക, ഓസ്‌ട്രേലിയ, സിംബാബ്‌വെ, അയര്‍ലന്‍ഡ്, ഒമാന്‍.
മൂന്നാം ഗ്രൂപ്പ്: ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി.
നാലാം ഗ്രൂപ്പ്: ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, കാനഡ.
യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി ഏഴിനാണ് ഈ മത്സരം. പാകിസ്താനെതിരായ മത്സരം ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കും. മുംബൈ, കൊൽക്കത്ത എന്നീ വേദികളാണ് ഇപ്പോൾ സെമിഫൈനലുകൾക്ക് നിശ്ചയിച്ചിരിക്കുന്നത്. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ഫൈനൽ മത്സരത്തിനും തീരുമാനിച്ചിട്ടുണ്ട്. പാകിസ്താൻ ഫൈനലിലെത്തിയാൽ ഒരു സെമിയും ഫൈനലും കൊളംബോയിൽ നടക്കും.