India vs Pakistan: പേസാക്രമണത്തിന് പഴയ ‘ഗുമ്മി’ല്ല; സ്പിന്നിലേക്ക് പാകിസ്ഥാന്റെ ഷിഫ്റ്റ്; താരിഖിനെ നോക്കിവച്ച് ഇന്ത്യ

T20 World Cup 2026 IND vs PAK: ഉസ്മാന്‍ താരിഖിന്റെ പേരാണ് ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. താരിഖിന്റെ ബൗളിങ് ഇന്ത്യയ്ക്ക് മുമ്പില്‍ വിലപ്പോകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ.

India vs Pakistan: പേസാക്രമണത്തിന് പഴയ ഗുമ്മില്ല; സ്പിന്നിലേക്ക് പാകിസ്ഥാന്റെ ഷിഫ്റ്റ്; താരിഖിനെ നോക്കിവച്ച് ഇന്ത്യ

Usman Tariq

Published: 

15 Feb 2026 | 03:34 PM

അടുത്തകാലം വരെ പാക് ക്രിക്കറ്റ് ടീമെന്നാല്‍ പേസാക്രമണത്തിന്റെ പര്യായമായിരുന്നു. വസീം അക്രവും, ഷോയബ് അക്തറുമൊക്കെ അരങ്ങുവാണ കാലം കഴിഞ്ഞു. ഷാഹിന്‍ അഫ്രീദിയും, ഹാരിസ് റൗഫും, നസീം ഷായുമൊക്കെ പിന്‍ഗാമികളായി എത്തി. തരക്കേടില്ലാത്ത പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോഴും പാക് ടീമിനെ പ്രതാപകാലത്തേക്ക് തിരികെയെത്തിക്കാന്‍ ഈ പിന്‍ഗാമികള്‍ക്ക് സാധിച്ചില്ല. എന്നാല്‍ അതിന് ഉത്തരവാദികള്‍ ബൗളര്‍മാര്‍ മാത്രമല്ല, പാക് ബാറ്റിങിന്റെ ദൗര്‍ബല്യവും പ്രധാന കാരണമാണ്.

എന്തായാലും, പേസാക്രമണത്തില്‍ നിന്ന് സിപിന്‍ കരുത്തിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ് പാകിസ്ഥാന്‍. ഷാഹിന്‍ അഫ്രീദി എന്ന ഒറ്റ പേസറെ മാത്രം വെച്ച് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാനാണ് സാധ്യത. ഉസ്മാന്‍ താരിഖ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, അബ്രാര്‍ അഹമ്മദ്, സയിം അയൂബ് എന്നീ സ്പിന്നര്‍മാരെയാണ് യുഎസിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ അണിനിരത്തിയത്.

ഇന്ത്യയ്‌ക്കെതിരെയും പാകിസ്ഥാന്‍ ഏറെക്കുറെ അതേ പ്ലേയിങ് ഇലവനെയാകും രംഗത്തിറക്കുക. അധിക പേസറെ വേണ്ടി വന്നാല്‍ ഫഹീം അഷ്‌റഫിനെയും കളിപ്പിച്ചേക്കാം.

ഉസ്മാന്‍ താരിഖിനെ നേരിടാന്‍ ഇന്ത്യ

ബൗളിങ് ആക്ഷന്റെ പേരില്‍ കുപ്രസിദ്ധനായ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ പേരാണ് ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ക്രീസില്‍ അല്‍പനേരം നിന്ന് ബാറ്ററുടെ ഫൂട്ട് മൂവ്‌മെന്റ് നിരീക്ഷിച്ചതിന് ശേഷം മാത്രം പന്തെറിയുന്നതാണ് താരിഖിന്റെ രീതി. ബാറ്റര്‍മാര്‍ക്ക് ഇത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നതാണ് പ്രത്യേകത.

Also Read: India vs Pakistan: അന്തിമ ഇലവനില്‍ അവസാനവട്ട മിനുക്കുപണികളുമായി ഇന്ത്യ; അക്കാര്യം നടന്നാല്‍ സഞ്ജുവിനും സാധ്യത

‘കണ്‍ഫ്യൂഷന്‍’ ഉണ്ടാകുന്ന ഈ ബൗളിങിലൂടെ വിക്കറ്റുകള്‍ വീഴ്ത്താനും താരിഖിന് സാധിക്കുന്നുണ്ട്. എന്നാല്‍ താരിഖിന്റെ ബൗളിങ് ഇന്ത്യയ്ക്ക് മുമ്പില്‍ വിലപ്പോകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. താരിഖിനെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പ്രത്യേക പരിശീലനവും നടത്തിയിരുന്നു.

നെറ്റ്‌സ് ബൗളര്‍മാര്‍ താരിഖിന്റെ സമാന ആക്ഷന്‍ അനുകരിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പന്തെറിഞ്ഞുകൊടുത്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും താരിഖിന്റെ ബൗളിങ് അനുകരിച്ച് പന്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ സ്പിന്‍ കരുത്ത്‌

സ്പിന്നിനെ തുണയ്ക്കുന്ന കൊളംബോയിലെ പിച്ചില്‍ ഇന്ത്യയും കൂടുതല്‍ സ്പിന്നര്‍മാരെ അണിനിരത്തിയേക്കും. ഇതിനായി മുന്‍ മത്സരങ്ങളിലുണ്ടായിരുന്ന പ്ലേയിങ് ഇലവന്‍ പൊളിച്ചെഴുതേണ്ടി വരും. വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പുറമെ കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ഇന്ന് കളിക്കാനാണ് സാധ്യത.

യുഎസിനും, നമീബിയക്കെതിരെയും നടന്ന മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാരില്‍ പലര്‍ക്കും താളം കണ്ടെത്താനായില്ല. ഈ ന്യൂനത പരിഹിരിക്കുക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. മറുവശത്ത്, മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ പ്രാപ്തിയുള്ളവരുടെ അഭാവമാണ് പാകിസ്ഥാന്‍ നേരിടുന്ന പ്രശ്‌നം. സമീപകാലത്ത്  ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ പോലുമാകാതെ കീഴടങ്ങിയ അനുഭവമാണ്  പാകിസ്ഥാനുള്ളത്.

പച്ചമുളക് കേടാകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി
കറിവേപ്പില ഈ ജന്മം കേടാകില്ല; ടിപ്പൊക്കെ ഇഷ്ടം പോലുണ്ട്
ഈ ഉള്ളി അച്ചാർ മതി ഒരുപറ ചോറുണ്ണാൻ
തണ്ണിമത്തൻ ഉപ്പിലിട്ടത്... ഐവാ സംഗതി വൈറലാണ്!
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല
വെറും നിലത്ത് ഭക്ഷണം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥ
6 കോടി പിഴ, കേരളത്തിലും നടന്ന അപകടം
വന്ദേഭാരതിൽ പാമ്പ്, ഒടുവിൽ ആളെ കിട്ടി വമ്പൻ ട്വിസ്റ്റ്.