AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: നന്ദി ബിസിസിഐ, ഒരായിരം നന്ദി ! പ്രിന്‍സിന്റെ പ്രിവിലേജ് എടുത്തുകളഞ്ഞ സെലക്ഷന്‍ കമ്മിറ്റിക്ക് ആരാധകരുടെ കൂപ്പുകൈ

T20 World Cup 2026 Indian Squad Fans Reaction: ഇന്ത്യന്‍ ടീം പുറത്തെടുക്കുന്ന അഗ്രസീവ് മോഡിന്റെ രസച്ചരട് പൊട്ടിയത് ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയതിന് ശേഷമാണ്. റെഡ് ബോളിലെ മികവ് നിശ്ചിത ഫോര്‍മാറ്റ് മത്സരങ്ങളില്‍ പുറത്തെടുക്കാന്‍ ഗില്ലിന് കഴിയുന്നില്ല

T20 World Cup 2026: നന്ദി ബിസിസിഐ, ഒരായിരം നന്ദി ! പ്രിന്‍സിന്റെ പ്രിവിലേജ് എടുത്തുകളഞ്ഞ സെലക്ഷന്‍ കമ്മിറ്റിക്ക് ആരാധകരുടെ കൂപ്പുകൈ
Shubman GillImage Credit source: പിടിഐ
jayadevan-am
Jayadevan AM | Published: 20 Dec 2025 16:26 PM

ടി20യില്‍ സമീപകാലത്ത് ഇന്ത്യന്‍ ടീം പുറത്തെടുക്കുന്ന അഗ്രസീവ് മോഡിന്റെ രസച്ചരട് പൊട്ടിയത് ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയതിന് ശേഷമാണ്. റെഡ് ബോളിലെ മികവ് നിശ്ചിത ഫോര്‍മാറ്റ് മത്സരങ്ങളില്‍ പുറത്തെടുക്കാന്‍ ഗില്ലിന് കഴിയുന്നില്ലെന്നതാണ് വാസ്തവം. ടെസ്റ്റിലെ ‘സെന്‍സിബിള്‍’ ഇന്നിങ്‌സ് ടി20യിലും കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് ഗില്ലിന്റെ പോരായ്മ. ഇത്തരം സെന്‍സിബിള്‍ ഇന്നിങ്‌സുകളാണ് ഗില്ലിനെ ഇതുവരെ കുഴപ്പത്തിലാക്കിയതും. ടി20യില്‍ വൈസ് ക്യാപ്റ്റന്‍ പട്ടം ചാര്‍ത്തിക്കൊടുത്തതിനൊപ്പം, ഗില്ലിനെ ഓപ്പണറായി നിയമിക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ടീമിന്റെ ‘കണ്ടകശനി’ ആരംഭിച്ചെന്നാണ് ആരാധകപക്ഷം.

ഓപ്പണറായി മര്യാദയ്ക്ക് കളിച്ചുകൊണ്ടിരുന്ന സഞ്ജു സാംസണെ മധ്യനിരയിലേക്ക് പിന്തള്ളിയായിരുന്നു ഗില്ലിന്റെ രംഗപ്രവേശം. എന്നാല്‍ തനിക്ക് കിട്ടിയ പ്രമോഷനോട് നീതി പുലര്‍ത്താന്‍ ഒരു തവണ പോലും ഗില്ലിന് സാധിച്ചില്ല. എങ്കിലും വൈസ് ക്യാപ്റ്റനെന്ന പ്രിവിലേജ് സ്വന്തമായുള്ളതിനാല്‍ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഗില്‍ ഇടം നേടുമെന്ന് തന്നെയാണ് പലരും കരുതിയിരുന്നത്. എന്നാല്‍ എല്ലാത്തരം വിലയിരുത്തലുകളും കാറ്റില്‍പ്പറത്തി ഗില്ലിനെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് തീര്‍ത്തും അപ്രതീക്ഷിതമായി. ആരും കരുതാത്ത അവിചാരിത ട്വിസ്റ്റ്.

Also Read: T20 World Cup 2026: വമ്പന്‍ ട്വിസ്റ്റുകള്‍; ഗില്ലും, ജിതേഷും ടി20 ലോകകപ്പിനില്ല; സഞ്ജു ‘ഇന്‍’

‘പ്രിന്‍സി’ന്റെ പ്രിവിലേജ് എടുത്തുകളഞ്ഞ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ ആരാധകര്‍ സ്വാഗതം ചെയ്യുകയാണ്. ഗില്ലിനോടുള്ള വിരോധമല്ല, മറിച്ച് ടി20യുടെ ശൈലിക്ക് അനുയോജ്യമായ രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ളവര്‍ കാത്തിരിക്കുമ്പോള്‍, തുടരെ തുടരെ നിരാശപ്പെടുത്തുന്ന താരത്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതിനുള്ള വിയോജിപ്പാണ് കൂടുതല്‍ കമന്റുകളിലും പ്രതിഫലിക്കുന്നത്. ഒപ്പം, ഇഷാന്‍ കിഷന് തിരിച്ചുവരവിന് അവസരമൊരുക്കിയതിനും ആരാധകര്‍ ബിസിസിഐക്ക് നന്ദി അറിയിക്കുന്നു.

ചില പ്രതികരണങ്ങള്‍

ഗില്ലിന് സംഭവിച്ചത്‌

ഫോം ഔട്ടായതാണ് ഗില്‍ പുറത്താകാന്‍ കാരണമെന്നാണ് സെലക്ഷന്‍ കമ്മിറ്റി നല്‍കുന്ന സൂചന. ‘ഗില്ലിന് റണ്‍സ് കുറവായിരുന്നു’ എന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ടീം കോമ്പിനേഷന്‍ കണക്കിലെടുത്താണ് ഗില്ലിനെ ഒഴിവാക്കിയതെന്നാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വിശദീകരണം. ടോപ് ഓര്‍ഡറില്‍ ഒരു കീപ്പറെ ആവശ്യമാണെന്നും സൂര്യ ചൂണ്ടിക്കാട്ടി.

സന്തോഷം പ്രകടിപ്പിച്ച് കിഷാന്‍-വീഡിയോ കാണാം