AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ഈ നേപ്പാള്‍ ടീം വേറെ ലെവല്‍; ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി; തോറ്റത് വെറും നാലു റണ്‍സിന്‌

Nepal lost the battle after fighting well against England in T20 World Cup 2026: ടി20 ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാള്‍ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. അവസാന ഓവറിലെ അവസാന പന്ത് വരെ നേപ്പാള്‍ പൊരുതി.

T20 World Cup 2026: ഈ നേപ്പാള്‍ ടീം വേറെ ലെവല്‍; ഇംഗ്ലണ്ടിനെ വിറപ്പിച്ച് കീഴടങ്ങി; തോറ്റത് വെറും നാലു റണ്‍സിന്‌
Nepal vs England Cricket MatchImage Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Feb 2026 | 07:03 PM

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയുടെ മത്സരമില്ലായിരുന്നെങ്കിലും, ആരാധകര്‍ക്ക് ആവേശം ഒട്ടും കുറവില്ലായിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെ ഏറ്റവും ആവേശോജ്ജ്വല പോരാട്ടത്തിനാണ് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. നേപ്പാളിനെ നിസാരമായി തോല്‍പിക്കാമെന്ന് കരുതി ഗ്രൗണ്ടിലിറങ്ങിയ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകളെല്ലാം പാളി. മത്സരത്തില്‍ ഇംഗ്ലണ്ട് നാല് റണ്‍സിന് ജയിച്ചെങ്കിലും, കയ്യടികള്‍ പൂര്‍ണമായും അര്‍ഹിക്കുന്നത് നേപ്പാള്‍ ടീമാണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

ഇനി മത്സരത്തിന്റെ വിശേഷത്തിലേക്ക്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ നേടിയത് 184 റണ്‍സ്. 32 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്, 35 പന്തില്‍ 55 റണ്‍സ് നേടിയ ജേക്കബ് ബെഥെല്‍, പുറത്താകാതെ 18 പന്തില്‍ 39 റണ്‍സ് നേടിയ വില്‍ ജാക്ക്‌സ് എന്നിവരാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഫില്‍ സാള്‍ട്ട്-രണ്ട് പന്തില്‍ ഒന്ന്, ജോസ് ബട്ട്‌ലര്‍-17 പന്തില്‍ 26, ടോം ബാന്റണ്‍-അഞ്ച് പന്തില്‍ രണ്ട്, സാം കറണ്‍-എട്ടു പന്തില്‍ രണ്ട്, ജോഫ്ര ആര്‍ച്ചര്‍-മൂന്ന് പന്തില്‍ ഒന്ന് എന്നിവര്‍ക്ക് നേപ്പാള്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ദീപേന്ദ്ര സിങ് ഐരിയും, നന്ദന്‍ യാദവും, ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ ഷെര്‍ മല്ലയും, സന്ദീപ് ലമിച്ചാനെയും നേപ്പാളിനായി ബൗളിങില്‍ തിളങ്ങി.

Also Read: Sanju Samson: ബുംറയ്ക്ക് പിന്നാലെ ഓപ്പണര്‍ക്കും പനി; നമീബിയക്കെതിരെ സഞ്ജു കളിക്കുമോ?

അടുത്തത് നേപ്പാളിന്റെ ചേസിങ്. നേപ്പാള്‍ 150 കടക്കുമെന്ന് അവരുടെ ആരാധകര്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. ക്രിക്കറ്റ് ചരിത്രത്തില്‍ വമ്പന്‍ അട്ടിമറികള്‍ നടത്താനുള്ള കെല്‍പ് നേപ്പാളിനുണ്ടെന്ന് പലരും കരുതിയില്ല.

എന്നാല്‍ തങ്ങളെ എഴുതിത്തള്ളേണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു നേപ്പാളിന്റെ പ്രകടനം. ഏതാനും ബാറ്റര്‍മാരൊഴികെ ക്രീസിലെത്തിയവരെല്ലാം നേപ്പാളിനായി നിറഞ്ഞാടി. 29 പന്തില്‍ 44 റണ്‍സ് നേടിയ ദീപേന്ദ്ര സിങ് ഐരിയും, 20 പന്തില്‍ 39 റണ്‍സ് നേടിയ ലോകേഷ് ബാമും, 17 പന്തില്‍ 29 റണ്‍സ് നേടിയ കുശാല്‍ ഭൂര്‍ട്ടെലും, 34 പന്തില്‍ 39 റണ്‍സ് നേടിയ രോഹിത് പൗഡെലും മത്സരം അവസാന ഓവര്‍ വരെയെത്തിച്ചു.

അവസാന പന്തില്‍ ആറു റണ്‍സായിരുന്നു നേപ്പാളിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സാം കറന്‍ എറിഞ്ഞ അവസാന പന്തില്‍ ഒരു റണ്‍സ് നേടാന്‍ മാത്രമാണ് ലോകേഷിന് സാധിച്ചത്. ഒടുവില്‍ നേപ്പാളിന്റെ പോരാട്ടം 20 ഓവറില്‍ ആറു വിക്കറ്റിന് 180 എന്ന നിലയില്‍ അവസാനിച്ചു. മത്സരത്തില്‍ നാലു റണ്‍സിന് തോറ്റെങ്കിലും, ക്രിക്കറ്റില്‍ ഒരു ശക്തിയാകാന്‍ തങ്ങള്‍ക്കും സാധിക്കുമെന്ന് നേപ്പാള്‍ ഈ പോരാട്ടത്തിലൂടെ തെളിയിച്ചു.

മത്സരത്തിലെ അവസാന പന്ത്-വീഡിയോ