T20 World Cup 2026: സഞ്ജു വരുമ്പോള്‍ അഭിഷേക് പുറത്താകില്ല; അക്‌സര്‍ സുന്ദറിനും പാരയാകില്ല; ടീമിന്റെ പുതിയ പ്ലാന്‍

Sanju Samson likely to play against Zimbabwe: അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരില്‍ ആര്‍ക്കെങ്കിലും പകരം സഞ്ജു സാംസണ്‍ ടോപ് ഓര്‍ഡറില്‍ കളിക്കാനാണ് സാധ്യത. അഭിഷേകിന് ഇനിയും ടീം മാനേജ്‌മെന്റ് പിന്തുണ നല്‍കിയേക്കും. തിലക് വര്‍മ ബെഞ്ചിരിലിക്കേണ്ടി വന്നേക്കാം.

T20 World Cup 2026: സഞ്ജു വരുമ്പോള്‍ അഭിഷേക് പുറത്താകില്ല; അക്‌സര്‍ സുന്ദറിനും പാരയാകില്ല; ടീമിന്റെ പുതിയ പ്ലാന്‍

സഞ്ജു സാംസൺ, അക്സർ പട്ടേൽ

Updated On: 

23 Feb 2026 | 03:14 PM

സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഇന്ത്യ അഴിച്ചുപണി നടത്താന്‍ സാധ്യത. മോശം ഫോമിലുള്ള അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരില്‍ ആര്‍ക്കെങ്കിലും പകരം സഞ്ജു സാംസണ്‍ ടോപ് ഓര്‍ഡറില്‍ കളിക്കാനാണ് സാധ്യത. പ്രകടനം പരിതാപകരമാണെങ്കിലും ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേകിന് ഇനിയും ടീം മാനേജ്‌മെന്റ് പിന്തുണ നല്‍കിയേക്കും. അങ്ങനെയെങ്കില്‍ തിലക് വര്‍മ ബെഞ്ചിരിലിക്കേണ്ടി വന്നേക്കാം.

പ്ലേയിങ് ഇലവനില്‍ പൊളിച്ചെഴുത്തുകള്‍ ഉണ്ടായേക്കാമെന്ന്‌ ഇന്ത്യന്‍ ടീമിന്റെ സഹപരിശീകന്‍ റയാന്‍ ടെന്‍ ഡോഷെറ്റ് പറഞ്ഞു. സഞ്ജുവിന്റെ പേരും ചര്‍ച്ചകളിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘വിന്നിങ് കോമ്പിനേഷ’നില്‍ മാറ്റമുണ്ടാക്കുന്നത് എന്തിനാണെന്നായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നിരത്തിയ തൊടുന്യായം.

പ്രോട്ടീസിനെതിരെ തോറ്റതോടെ ‘വിന്നിങ് കോമ്പിനേഷന്‍’ എന്ന എക്‌സ്‌ക്യൂസ് ഇനി ഇന്ത്യന്‍ ടീമിന് മുന്നില്‍ ഇല്ല. ടോപ് ഓര്‍ഡറില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്. ടോപ് ഓര്‍ഡറില്‍ ഇഷാന്‍ കിഷന്‍ ഒഴികെയുള്ള ഇടംകൈയ്യന്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല.

Also Read: India vs South Africa: അപ്പോളും പറഞ്ഞില്ലേ ഇടംകൈയ്യന്‍മാര്‍ പണി തരുമെന്ന്! പ്രോട്ടീസിനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായതിനാല്‍ ഇടംകൈയ്യന്‍മാരുടെ ആധിക്യം ഇന്ത്യയ്ക്ക് പൊളിച്ചേ മതിയാകൂ. ഈ സാഹചര്യത്തില്‍ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാന്‍ പറ്റിയ ഏക വലംകൈയ്യന്‍ ബാറ്റര്‍ സഞ്ജുവാണ്. തിലകിന് പകരം സഞ്ജുവിനെ പരിഗണിച്ചാല്‍, അഭിഷേകിനൊപ്പം താരം ഓപ്പണറായേക്കും. ഇഷാന്‍ കിഷന്‍ വണ്‍ ഡൗണായി കളിക്കാനാണ് സാധ്യത. ന്യൂസിലന്‍ഡ് പര്യടനത്തില്‍ പുറത്തെടുത്ത അതേ സ്ട്രാറ്റജിയാകും ഇന്ത്യ ഇനി സ്വീകരിക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ പുറത്തിരുത്തിയ തീരുമാനം അമ്പേ പരാജയമായിരുന്നു. അക്‌സറിന് പകരം വാഷിങ്ടണ്‍ സുന്ദറിനെയാണ് കളിപ്പിച്ചത്. എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സുന്ദര്‍ നിരാശപ്പെടുത്തി. സിംബാബ്‌വെയ്‌ക്കെതിരെ അക്‌സര്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ സുന്ദറിനും അവസരം ലഭിക്കാനാണ് സാധ്യത. പകരം റിങ്കു സിങ് പുറത്തായേക്കാം.

ചക്കയുടെ ഈ ഭാ​ഗം കളയല്ലേ, അച്ചാറിടാൻ ബെസ്റ്റാ
ഇങ്ങനെ ചെയ്താല്‍ പഞ്ചസാര പാത്രത്തില്‍ ഇനി ഉറുമ്പ് കയറില്ല
ചൂടത്ത് ബെസ്റ്റ് ചാമ്പക്ക ജ്യൂസാ..! ഇങ്ങനെ തയ്യാറാക്കാം
അടുക്കളയിൽ മണി പ്ലാൻ്റ് വളർത്താമോ? അറിയാതെ പോകരുത്
ഒരു ബോധവുമില്ലേ? താഴെ പോയ സാരിയെടുക്കാൻ മകനെ സാരിയിൽ തുക്കിയറക്കി അമ്മ
നേമത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച് രാജീവ് ചന്ദ്രശേഖര്‍; ചുവരെഴുത്ത് കണ്ടോ?
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ചെയ്ത റോഡുകളിലൂടെ മന്ത്രി വീണാ ജോര്‍ജ് നടത്തിയ റോഡ് ഷോ
എന്തൂട്ടാ കലൂര്‍ സ്‌റ്റേഡിയത്തിന്റെ സെറ്റപ്പ്! ഷവറല്ല, മഴയില്‍ ചോര്‍ന്നതാ