AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026: തിരിച്ചുവരവിൽ തരക്കേടില്ലാത്ത പ്രകടനവുമായി തിലക് വർമ്മ; സന്നാഹമത്സരത്തിൽ ഇന്ത്യ എയ്ക്ക് ജയം

Tilak Varma vs USA: പരിക്കിൽ നിന്ന് മുക്തനായതിന് ശേഷം കളത്തിലിറങ്ങി തിലക് വർമ്മ. യുഎസ്എയ്ക്കെതിരായ സന്നാഹമത്സരത്തിൽ താരം 38 റൺസ് നേടി.

T20 World Cup 2026: തിരിച്ചുവരവിൽ തരക്കേടില്ലാത്ത പ്രകടനവുമായി തിലക് വർമ്മ; സന്നാഹമത്സരത്തിൽ ഇന്ത്യ എയ്ക്ക് ജയം
തിലക് വർമ്മImage Credit source: PTI
Abdul Basith
Abdul Basith | Edited By: Jayadevan AM | Updated On: 03 Feb 2026 | 03:12 PM

പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ തരക്കേടില്ലാത്ത പ്രകടനവുമായി തിലക് വർമ്മ. യുഎഎയ്ക്കെതിരായ ടി20 ലോകകപ്പ് സന്നാഹമത്സരത്തിൽ കളത്തിലിറങ്ങിയ തിലക് 24 പന്തിൽ 38 റൺസാണ് നേടിയത്. മുംബൈയിൽ നടന്ന മത്സരത്തിൽ യുഎസ്എയ്ക്കെതിരെ ഇന്ത്യ 38 റൺസിന് വിജയിക്കുകയും ചെയ്തു.

രഞ്ജി ട്രോഫി മത്സരത്തിനിടെ വൃഷണത്തിന് പരിക്കേറ്റാണ് തിലക് വർമ്മ ന്യൂസീലൻഡിനെതിരായ ടി20 ടീമിൽ നിന്ന് പുറത്താവുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ താരം ന്യൂസീലൻഡിനെതിരായ ആദ്യ മൂന്ന് മത്സരത്തിൽ കളിക്കില്ലെന്ന് ആദ്യ ഘട്ടത്തിൽ ബിസിസിഐ അറിയിച്ചു. പിന്നീടാണ് താരം പരമ്പരയിൽ നിന്ന് തന്നെ പുറത്തായത്. താരം ലോകകപ്പ് ടീമിൽ ഇടം നിലനിർത്തിയിട്ടുണ്ട്. മൂന്നാം നമ്പറിലെ നിർണായക താരമായ തിലക് സന്നാഹമത്സരത്തിലും മൂന്നാം നമ്പറിലാണ് കളിച്ചത്.

Also Read: T20 World Cup 2026: പാകിസ്ഥാന്റെ ബഹിഷ്‌കരണം ആരു വകവയ്ക്കുന്നു? ഇന്ത്യ ‘കറക്ട്’ സമയത്ത് ലങ്കയിലെത്തും

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. നാരായൺ ജഗദീശൻ (104), ആയുഷ് ബദോനി (60) എന്നിവർ മികച്ച സ്കോറുകൾ കണ്ടെത്തി. അമേരിക്ക 19.4 ഓവറിൽ 20 റൺസിന് ഓൾ ഔട്ടായി. രവി ബിഷ്ണോയ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈ മാസം ആറിന് നമീബിയക്കെതിരെ ഇന്ത്യ എ ടീം ഒരു സന്നാഹമത്സരം കൂടി കളിക്കും.

ഈ മാസം നാലിന് ഇന്ത്യൻ ടീം സന്നാഹമത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും. ഇന്ത്യയുടെ ലോകകപ്പ് ടീം ഒരു സന്നാഹമത്സരത്തിൽ മാത്രമാണ് കളിക്കുന്നത്. ഈ മത്സരത്തിൽ തിലക് വർമ്മയും കളിക്കുമെന്നാണ് വിവരം. സഞ്ജു സാംസണും കളത്തിലിറങ്ങിയേക്കും. എന്നാൽ, ലോകകപ്പിൽ സഞ്ജു കളിക്കില്ല. ഇഷാൻ കിഷനാവും ഓപ്പണറും വിക്കറ്റ് കീപ്പറും. തിലക് മൂന്നാം നമ്പറിൽ തിരികെയെത്തും

Follow Us