U19 Asia Cup 2025: ഏഷ്യാ കപ്പ് ‘പിള്ളേരുകളി’ ഇന്ന് തുടങ്ങുന്നു; വൈഭവ് സൂര്യവൻശിയും സംഘവും ആദ്യ കളി യുഎഇയെ നേരിടും

U19 Asia Cup 2025: അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ന് മുതൽ. ആദ്യ മത്സരത്തിൽ യുഎഇയെയാണ് ഇന്ത്യ നേരിടുക.

U19 Asia Cup 2025: ഏഷ്യാ കപ്പ് പിള്ളേരുകളി ഇന്ന് തുടങ്ങുന്നു; വൈഭവ് സൂര്യവൻശിയും സംഘവും ആദ്യ കളി യുഎഇയെ നേരിടും

വൈഭവ് സൂര്യവൻശി

Published: 

12 Dec 2025 08:26 AM

അണ്ടർ 19 ഏഷ്യാ കപ്പ് ഇന്ന് മുതൽ. എട്ട് ടീമുകൾ അടങ്ങുന്ന ടൂർണമെൻ്റിലെ മത്സരങ്ങൾ ദുബായിലാണ് നടക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ യുഎഇയെ നേരിടും. മത്സരം രാവിലെ 10.30നാണ് ആരംഭിക്കുക. ആയുഷ് മാത്രെയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ വൈഭവ് സൂര്യവൻശി അടക്കമുള്ള താരങ്ങൾ കളിക്കും.

ഐസിസി അക്കാദമി ഓവൽ, ദി സെവൻസ് സ്റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങൾ നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി ടീമുകൾ അണിനിരക്കും. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്താൻ, യുഎഇ, മലേഷ്യ എന്നീ ടീമുകൾ കളിക്കും. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ബംഗ്ലാദേശാണ് നിലവിലെ ജേതാക്കൾ. 2024ൽ നടന്ന ടൂർണമെൻ്റ് ഫൈനലിൽ ബംഗ്ലാദേശ് ഇന്ത്യയെ കീഴടക്കിയാണ് കപ്പടിച്ചത്.

Also Read: India vs South Africa: 13 പന്തുകൾ നീണ്ട മാരത്തൺ ഓവറുമായി അർഷ്ദീപ്; നാണക്കേടിൽ റെക്കോർഡിട്ട് ഇന്ത്യൻ പേസർ

ഇന്ത്യയുടെ ആദ്യ മത്സരം രാവിലെ 10.30ന് ആരംഭിക്കും. യുഎഇയാണ് എതിരാളികൾ. ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഇതേ സമയം തന്നെ ദി സെവൻസ് സ്റ്റേഡിയത്തിൽ പാകിസ്താൻ – മലേഷ്യ മത്സരവും നടക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഡിസംബർ 14നാണ് നടക്കുക. സോണി സ്പോർട്സ് നെറ്റ്‌വർക്കിനാണ് അണ്ടർ 19 ഏഷ്യാകപ്പ് സംപ്രേഷണാവകാശം. സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും മത്സരങ്ങൾ തത്സമയം കാണാം. ഡിസംബർ 19ന് സെമിഫൈനൽ മത്സരങ്ങളും 21ന് ഫൈനലും നടക്കും.

ഇന്ത്യൻ ടീമിൽ മലയാളി താരം മുഹമ്മദ് ഇനാന് അവസരം ലഭിച്ചില്ല. ലഭിച്ച അവസരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും താരത്തെ ടീമിൽ പരിഗണിച്ചിട്ടില്ല. വിഹാൻ മൽഹോത്രയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. നമൻ പുഷ്പക്, യുവരാജ് ഗോഹിൽ തുടങ്ങിയവരും ടീമിലുണ്ട്.

 

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം