AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

U19 World Cup 2026: ലോകകപ്പ് ടീമിൽ വീണ്ടുമൊരു മലയാളി; അടുത്ത കൊല്ലത്തെ കൗമാര ലോകകപ്പിൽ മുഹമ്മദ് ഇനാൻ കളിക്കും

Mohammed Enaan In U19 Team: അണ്ടർ 19 ലോകകപ്പിൽ മലയാളി താരം മുഹമ്മദ് ഇനാന് ഇടം. 2024 ഏഷ്യാ കപ്പിന് ശേഷം ടീമിൽ നിന്ന് മാറ്റിയ താരം അപ്രതീക്ഷിതമായാണ് ലോകകപ്പ് ടീമിൽ ഇടം നേടിയത്.

U19 World Cup 2026: ലോകകപ്പ് ടീമിൽ വീണ്ടുമൊരു മലയാളി; അടുത്ത കൊല്ലത്തെ കൗമാര ലോകകപ്പിൽ മുഹമ്മദ് ഇനാൻ കളിക്കും
മുഹമ്മദ് ഇനാൻImage Credit source: Social Media
Abdul Basith
Abdul Basith | Published: 27 Dec 2025 | 08:25 PM

അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ. മുൻപ് ഇന്ത്യ അണ്ടർ 19 ടീമിലുണ്ടായിരുന്ന താരത്തെ 2024 ഏഷ്യാ കപ്പിന് ശേഷം ടീമിൽ പരിഗണിച്ചിരുന്നില്ല. എന്നാൽ, ബിസിസിഐ ഇപ്പോൾ പ്രഖ്യാപിച്ച ലോകകപ്പ് ടീമിൽ മുഹമ്മദ് ഇനാനും ഇടം പിടിച്ചു. ഇനാൻ ഇല്ലാതെയിറങ്ങിയ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയയാണ് 2024ൽ ലോകജേതാക്കളായത്.

ചെന്നൈ സൂപ്പർ കിംഗ്സ് താരം ആയുഷ് മാത്രെ തന്നെയാണ് ടീം ക്യാപ്റ്റൻ. വിഹാൻ മൽഹോത്ര വൈസ് ക്യാപ്റ്റനാവുന്ന ടീമിൽ രാജസ്ഥാൻ റോയൽസിൻ്റെ കൗമാര താരം വൈഭവ് സൂര്യവൻശിയും കളിക്കും. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ തകർത്തുകളിച്ച ഹൈദരാബാദിൻ്റെ മലയാളി താരം ആരോൺ ജോർജ് ടീമിൽ ഇടം നിലനിർത്തി. ഏഷ്യാ കപ്പിൽ ഗംഭീരപ്രകടനം കാഴ്ചവച്ച തമിഴ്നാട് പേസർ ദേപേഷ് ദേവേന്ദ്രനും ടീമിലുണ്ട്. ലെഗ് ബ്രേക്ക് ബൗളറായ നമൻ പുഷ്പകിനെ മാറ്റിയാണ് ബൗളിംഗ് ഓൾറൗണ്ടറായ മുഹമ്മദ് ഇനാനെ ടീമിൽ തിരികെ എത്തിച്ചത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി താരം കളിച്ചിരുന്നു.

Also Read: Sanju Samson: ‘എന്തുവന്നാലും ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ഓപ്പണറാകണം’; നിലപാട് വ്യക്തമാക്കി റോബിന്‍ ഉത്തപ്പ

അണ്ടർ 19 ലോകകപ്പ് ടീം തന്നെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും കളിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. അണ്ടർ 19 ലോകകപ്പ് ജനുവരി 15 മുതൽ ഫെബ്രുവരി ആറ് വരെയാണ് നടക്കുക. സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന ലോകകപ്പിൽ പിന്നീട് സൂപ്പർ സിക്സ് ഘട്ടവുമുണ്ടാവും. അഞ്ച് തവണ ജേതാക്കളായ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ന്യൂസീലൻഡ്, യുഎസ്എ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പമാണ് ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 15ന് യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 17ന് ബംഗ്ലാദേശിനെയും 24ന് ന്യൂസീലൻഡിനെയും ഇന്ത്യ നേരിടും.