VHT 2026: സഞ്ജു ഇല്ലാതെ കേരളം; അടിച്ചുപൊളിച്ച തമിഴ്നാടിനെ വീഴ്ത്തി ഈദൻ്റെ ക്ലീനപ്പ് ജോബ്

Tamilnadu Against Kerala VHT: തമിഴ്നാടിനെതിരെ കേരളത്തിൻ്റെ വിജയലക്ഷ്യം 295 റൺസ്. 139 റൺസുമായി ക്യാപ്റ്റൻ നാരായൺ ജഗദീശനാണ് തമിഴ്നാടിനായി തിളങ്ങിയത്.

VHT 2026: സഞ്ജു ഇല്ലാതെ കേരളം; അടിച്ചുപൊളിച്ച തമിഴ്നാടിനെ വീഴ്ത്തി ഈദൻ്റെ ക്ലീനപ്പ് ജോബ്

ഈദൻ ആപ്പിൾ ടോം

Published: 

08 Jan 2026 | 12:45 PM

അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിനെതിരെ തകർപ്പൻ സ്കോറുമായി തമിഴ്നാട്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 294 റൺസാണ് നേടിയത്. 139 റൺസ് നേടിയ ക്യാപ്റ്റൻ നാരായൺ ജഗദീശൻ തമിഴ്നാടിൻ്റെ ടോപ്പ് സ്കോററായി. കേരളത്തിനായി ഈദൻ ആപ്പിൾ ടോം ആറ് വിക്കറ്റ് വീഴ്ത്തി. ബിസിസിഐ നിർദ്ദേശപ്രകാരം സഞ്ജു ഇല്ലാതെയാണ് കേരളം ഇന്ന് ഇറങ്ങിയത്. പ്ലേ ഓഫിലെത്താൻ ഇന്നത്തെ കളിയിൽ കേരളത്തിന് വിജയം അനിവാര്യമാണ്.

അതിഷ് എസ്ആറും ജഗദീശനും ചേർന്ന് തമിഴ്നാടിന് മികച്ച തുടക്കം നൽകി. ആക്രമിച്ചുകളിച്ച ജഗദീശനെ അതിഷ് പിന്തുണച്ചപ്പോൾ ആദ്യ വിക്കറ്റിൽ 86 റൺസിൻ്റെ കൂട്ടുകെട്ടുയർന്നു. 33 റൺസ് നേടിയ അതിഷിനെ വീഴ്ത്തി ഈദൻ ആപ്പിൾ ടോം കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. രണ്ടാം വിക്കറ്റിൽ ജഗദീശനും ആന്ദ്രെ സിദ്ധാർത്ഥും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. സിദ്ധാർത്ഥിനെ (27) മടക്കി ബിജു നാരായണൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ബാബ ഇന്ദ്രജിത്ത് (13) അങ്കിത് ശർമ്മയുടെ ഇരയായി മടങ്ങി.

Also Read: Sanju Samson: പ്ലേഓഫിലെത്താൻ ഇന്ന് ജയിച്ചേ തീരൂ; കേരളത്തിനായി സഞ്ജു സാംസൺ കളിക്കുമോ?

ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും ആക്രമിച്ചുകളിച്ച ജഗദീശൻ ഇതിനിടെ സെഞ്ചുറി തികച്ചു. അഞ്ചാം നമ്പറിലെത്തിയ ഭൂപതി വൈഷ്ണ കുമാർ ടി20 മോഡിൽ കുതിച്ചതോടെ തമിഴ്നാടിൻ്റെ സ്കോർ കുതിച്ചുയർന്നു. ആറാം വിക്കറ്റിൽ ജഗദീശനും ഭൂപതിയും ചേർന്ന് 40 പന്തിൽ 73 റൺസാണ് അടിച്ചുകൂട്ടിയത്. ഒടുവിൽ ജഗദീശനെയും ഭൂപതിയെയും (20 പന്തിൽ 35) പിന്നാലെ സണ്ണിയെയും (8) മടക്കിയ ഈദൻ ആപ്പിൾ ടോം തമിഴ്നാടിൻ്റെ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു. എസ് മുഹമ്മദ് അലിയെ(15) മടക്കി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച ഈദൻ സോനു യാദവിനെ വീഴ്ത്തി ആറ് വിക്കറ്റ് നേട്ടവും തികച്ചു.

 

കയ്പ്പില്ലാതെ പാവയ്ക്ക കഴിക്കാം; ഈ ഐഡിയ നോക്കൂ
333 വഴി 17 ലക്ഷം;പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കാം
ഫ്രിഡ്ജിൽ ദുർഗന്ധമാണോ? മാറും, ഇതൊന്ന് അറഞ്ഞുവെച്ചോ
പേരയ്ക്ക വൃക്കയിലെ കല്ലിന് കാരണമാകുമോ?
വാനരൻ്റെ കുസൃതി, മാനിൻ്റെ മുകളിൽ ഇരുന്ന് ഒരു യാത്ര
ജയിലിൽ പോയാലും മാപ്പ് പറയില്ലെന്ന് എ കെ ബാലൻ
തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു
ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു; എത്ര വലിയ അപകടമാണ് ഒഴിവായത്? ബെംഗളൂരുവില്‍ സംഭവിച്ചത്‌