AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VHT 2026: രോഹൻ തിളങ്ങണമെങ്കിൽ സഞ്ജു വരണം: രണ്ട് പേർക്കും സെഞ്ചുറി; ഝാർഖണ്ഡിനെ എയറിലാക്കി കേരളം

Kerala Wins Against Jharkhand: ഝാർഖണ്ഡിനെ തകർത്തെറിഞ്ഞ് കേരളം. 312 റൺസ് പിന്തുടർന്ന കേരളം 42.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

VHT 2026: രോഹൻ തിളങ്ങണമെങ്കിൽ സഞ്ജു വരണം: രണ്ട് പേർക്കും സെഞ്ചുറി; ഝാർഖണ്ഡിനെ എയറിലാക്കി കേരളം
സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽImage Credit source: Social Media
Abdul Basith
Abdul Basith | Updated On: 03 Jan 2026 | 04:30 PM

എലീറ്റ് ഗ്രൂപ്പ് എയിൽ ഝാർഖണ്ഡിനെ എയറിലാക്കി കേരളം. അഹ്മദാബാദിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് കേരളം ഝാർഖണ്ഡിനെ തുരത്തിയത്. ഝാർഖണ്ഡ് മുന്നോട്ടുവച്ച 312 റൺസ് വിജയലക്ഷ്യം 43ആം ഓവറിൽ കേരളം മറികടന്നു. കേരളത്തിനായി ഓപ്പണർമാരായ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും സെഞ്ചുറി നേടി. ഇക്കൊല്ലത്തെ വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിക്കുന്ന ആദ്യ മത്സരമാണ് ഇത്.

പുറത്താവാതെ 143 റൺസ് നേടിയ കുമാർ ഖുശാഗ്രയുടെ മികവിലാണ് ഝാർഖണ്ഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലും നാല് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലും പതറിയ ഝാർഖണ്ഡിനെ അഞ്ചാം വിക്കറ്റിൽ ഖുശാഗ്രയും അനുകുൾ റോയിയും ചേർന്ന 176 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്. അനുകുൾ 72 റൺസ് നേടി പുറത്താവുകയായിരുന്നു. ടീമിലേക്ക് തിരികെയെത്തിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ 21 റൺസ് മാത്രം നേടി മടങ്ങി. കേരളത്തിനായി നിധീഷ് എംഡി നാല് വിക്കറ്റ് നേടി. രണ്ട് വിക്കറ്റ് നേടിയ ബാബ അപരാജിതും തിളങ്ങി.

Also Read: Sanju Samson: സെലക്ഷന്‍ ഡേയില്‍ സഞ്ജുവിന്റെ സെഞ്ചുറി; സെലക്ടര്‍മാര്‍ കണ്ണ് തുറക്കുമോ?

മറുപടി ബാറ്റിംഗിൽ ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസൺ ആണ് രോഹനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. രോഹൻ ആക്രമിച്ചുകളിച്ചപ്പോൾ സഞ്ജു ക്യാപ്റ്റന് പിന്തുണ നൽകി. അനായാസമായിരുന്നു ഇരുവരുടെയും ബാറ്റിംഗ്. തകർപ്പൻ ഫോമിലുള്ള ഝാർഖണ്ഡ് ബൗളിംഗ് നിരയെ ബുദ്ധിമുട്ടുകളില്ലാതെ ഇരുവരും നേരിട്ടു. കേവലം 59 പന്തിൽ രോഹൻ സെഞ്ചുറി തികച്ചു. 21 റൺസിൻ്റെ അസാമാന്യ കൂട്ടുകെട്ടൊരുക്കിയ ശേഷം 78 പന്തിൽ 124 റൺസ് നേടി താരം പുറത്തായി. പിന്നാലെ സഞ്ജുവും സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് പിന്നാലെ 95 പന്തിൽ 101 റൺസ് നേടി സഞ്ജുവും മടങ്ങി. പിന്നീട് ബാബ അപരാജിതും (41 നോട്ടൗട്ട്) വിഷ്ണു വിനോദും (40 നോട്ടൗട്ട്) ചേർന്ന് കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.