AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സെലക്ഷന്‍ ഡേയില്‍ സഞ്ജുവിന്റെ സെഞ്ചുറി; സെലക്ടര്‍മാര്‍ കണ്ണ് തുറക്കുമോ?

Sanju Samson scores century against Jharkhand in VHT: വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയോടെ ആഘോഷിച്ച് സഞ്ജു സാംസണ്‍. ജാര്‍ഖണ്ഡിനെതിരെ നടന്ന മത്സരത്തില്‍ 101 റണ്‍സ് നേടി. 90 പന്തിലാണ് സെഞ്ചുറി തികച്ചത്.

Sanju Samson: സെലക്ഷന്‍ ഡേയില്‍ സഞ്ജുവിന്റെ സെഞ്ചുറി; സെലക്ടര്‍മാര്‍ കണ്ണ് തുറക്കുമോ?
Sanju SamsonImage Credit source: instagram.com/team.samson
Jayadevan AM
Jayadevan AM | Published: 03 Jan 2026 | 04:17 PM

വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവ് തകര്‍പ്പന്‍ സെഞ്ചുറിയോടെ ആഘോഷിച്ച് സഞ്ജു സാംസണ്‍. ജാര്‍ഖണ്ഡിനെതിരെ നടന്ന മത്സരത്തില്‍ താരം 101 റണ്‍സ് നേടി. 90 പന്തിലാണ് സഞ്ജു സെഞ്ചുറി തികച്ചത്. 95 പന്തില്‍ 101 റണ്‍സ് നേടിയ താരത്തെ ശുഭം കുമാര്‍ സിങ് എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. ഒമ്പത് ഫോറും, മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.

312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ കേരളത്തിന് സഞ്ജു-രോഹന്‍ കുന്നുമ്മല്‍ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ബൗണ്ടറികളോടെ സഞ്ജു തുടങ്ങിയെങ്കിലും, പിന്നീട് അറ്റാക്കിങ് ചുമതല രോഹന്‍ ഏറ്റെടുത്തു. അടിച്ചുകളിച്ച രോഹന് കൃത്യമായ പിന്തുണ സഞ്ജു നല്‍കി. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹന്‍ 78 പന്തില്‍ 124 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്.

സെലക്ടര്‍മാര്‍ കാണുമോ?

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന്റെ ഇന്നത്തെ സെഞ്ചുറി സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഋഷഭ് പന്തിനെ ഒഴിവാക്കി, ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് അഭ്യൂഹം.

Also Read: Sanju Samson: കേരള ടീമിനെ കരകയറ്റാൻ സഞ്ജു എത്തുന്നു; വിജയ് ഹസാരെയിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കും

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോമാണ് ഇഷാന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്. എന്നാല്‍ ഇന്ന് കേരളത്തിനെതിരെ നടന്ന മത്സരത്തില്‍ ജാര്‍ഖണ്ഡ് ക്യാപ്റ്റനായ ഇഷാന് 21 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

2023 ഡിസംബറിന് ശേഷം സഞ്ജു സാംസണ്‍ രാജ്യാന്തര ഏകദിനത്തില്‍ കളിച്ചിട്ടില്ല. അവസാനം കളിച്ച മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന ഈ മത്സരത്തില്‍ സഞ്ജുവായിരുന്നു കളിയിലെ താരം. എന്നാല്‍ തുടര്‍ന്ന് താരം ഏകദിനത്തില്‍ തഴയപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലും സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.