AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VHT 2025: അപരാജിതിന് ബാറ്റിംഗിൽ മാത്രമല്ല, ബൗളിംഗിലുമുണ്ട് പിടി; ത്രിപുരക്കെതിരെ കേരളത്തിന് വമ്പൻ ജയം

Kerala Wins Against Tripura: ത്രിപുരയെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം. 146 റൺസിനാണ് കേരളം വിജയിച്ചത്.

VHT 2025: അപരാജിതിന് ബാറ്റിംഗിൽ മാത്രമല്ല, ബൗളിംഗിലുമുണ്ട് പിടി; ത്രിപുരക്കെതിരെ കേരളത്തിന് വമ്പൻ ജയം
ബാബ അപരാജിത്Image Credit source: Social Media
Abdul Basith
Abdul Basith | Published: 24 Dec 2025 | 04:39 PM

വിജയ് ഹസാരെ ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ത്രിപുരയെ 146 റൺസിന് കീഴടക്കിയാണ് കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 349 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ ത്രിപുര 203 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബാബ അപരാജിതാണ് ത്രിപുരയെ തകർത്തത്. താരം ഫിഫ്റ്റി നേടി ബാറ്റിങിലും തിളങ്ങിയിരുന്നു.

50 പന്തിൽ 67 റൺസ് നേടിയ സ്രിദം പോൾ ആണ് ത്രിപുരയുടെ ടോപ്പ് സ്കോറർ. 40 റൺസ് നേടിയ തേജസ്വി ജയ്സ്വാളും തിളങ്ങി. ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിൻ്റെ സഹോദരനാണ് തേജസ്വി. മികച്ച രീതിയിൽ ഇന്നിംഗ്സ് ആരംഭിച്ച ത്രിപുരയെ ബാബ അപരാജിത് തകർത്തെറിയുകയായിരുന്നു. തേജസ്വിയും യുയു ബോസും ചേർന്ന് ആദ്യ ഇന്നിംഗ്സിൽ 60 റൺസ് കൂട്ടിച്ചേർത്തു. ബോസ് മടങ്ങിയതിന് പിന്നാലെ സ്രിദം പോൾ സ്കോറിങ് ചുമതല ഏറ്റെടുത്തു. ആക്രമിച്ചുകളിച്ച താരം 50 പന്തിൽ 67 റൺസ് നേടിയാണ് പുറത്തായത്.

Also Read: VHT 2025: അടിച്ചുകേറി വിഷ്ണു വിനോദും രോഹൻ കുന്നുമ്മലും; ത്രിപുരക്കെതിരെ മികച്ച സ്കോർ ഉയർത്തി കേരളം

ഇതോടെ ത്രിപുര ബാറ്റിംഗ് തകർച്ച നേരിട്ടു. അപരാജിത് ആയിരുന്നു പതാകവാഹകൻ. ക്യാപ്റ്റനായ എംബി മുരസിംഗിനെ വീഴ്ത്തി വിക്കറ്റ് വേട്ട ആരംഭിച്ച അപരാജിത് ത്രിപുരയുടെ അവസാന വിക്കറ്റും വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. അവസാന അഞ്ച് വിക്കറ്റുകളും അപരാജിതാണ് സ്വന്തമാക്കിയത്. അങ്കിത് ശർമ്മ രണ്ട് വിക്കറ്റ് നേടിയപ്പോൾ കെഎം ആസിഫ്, നിധീഷ് എംഡി, വിഗ്നേഷ് പുത്തൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

102 റൺസ് നേടി പുറത്താവാതെ നിന്ന വിഷ്ണു വിനോദ് ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. 94 റൺസ് നേടിയ രോഹൻ കുന്നുമ്മലും തിളങ്ങി.