VHT 2025: എട്ടാം വിക്കറ്റിൽ 99 റൺസ് കൂട്ടുകെട്ട്!; കേരളത്തെ രക്ഷിച്ച് അസ്ഹറുദ്ദീൻ്റെ കൗണ്ടർ അറ്റാക്ക്

Kerala vs Karnataka VHT: കർണാടകയ്ക്കെതിരെ കേരളത്തിൻ്റെ രക്ഷകനായി മുഹമ്മദ് അസ്ഹറുദ്ദീൻ. ഏഴാം നമ്പരിലിറങ്ങിയ താരം 84 റൺസെടുത്ത് മടങ്ങി.

VHT 2025: എട്ടാം വിക്കറ്റിൽ 99 റൺസ് കൂട്ടുകെട്ട്!; കേരളത്തെ രക്ഷിച്ച് അസ്ഹറുദ്ദീൻ്റെ കൗണ്ടർ അറ്റാക്ക്

മുഹമ്മദ് അസ്ഹറുദ്ദീൻ

Published: 

26 Dec 2025 | 02:50 PM

വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്ക്കെതിരെ കേരളത്തെ രക്ഷിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ. ഏഴാം നമ്പറിലിറങ്ങി 58 പന്തിൽ 84 റൺസുമായി പുറത്താവാതെ നിന്ന അസ്ഹറുദ്ദീൻ എട്ടാം വിക്കറ്റിൽ നിധീഷ് എംഡിയുമായി ചേർന്ന് 99 റൺസാണ് കൂട്ടിച്ചേർത്തത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെന്ന നിലയിൽ പതറിയ കേരളത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെന്ന മികച്ച സ്കോറിലെത്തിക്കാനും അസ്ഹറിന് സാധിച്ചു.

തുടരെ രണ്ടാം മത്സരത്തിലും ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിൻ്റെ തുടക്കം മോശമായിരുന്നു. അഭിഷേക് ജെ നായർ ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായപ്പോൾ അഹ്മദ് ഇമ്രാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി. നാലാം നമ്പരിലെത്തിയ ബാബ അപരാജിതും രോഹൻ കുന്നുമ്മലും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ല. 12 റൺസ് മാത്രമെടുത്ത് രോഹൻ പുറത്ത്.

Also Read: Rohit-Kohli: തകർപ്പൻ അർധ സെഞ്ചുറിയുമായി കോഹ്ലി, ഗോൾഡൻ ഡക്കായി രോഹിത്‌

അഞ്ചാം നമ്പരിലെത്തിയ അഖിൽ സ്കറിയയെ കൂട്ടുപിടിച്ച് അപരാജിതാണ് കേരളത്തെ പിന്നീട് നയിച്ചത്. ആക്രമിച്ചുകളിച്ച താരം 62 പന്തിൽ 71 റൺസ് നേടി പുറത്തായി. 77 റൺസിൻ്റെ കൂട്ടുകെട്ടിനും ഇതോടെ അവസാനമായി. തുടർന്ന് അഖിൽ സ്കറിയ (27), വിഷ്ണു വിനോദ് (35) എന്നിവർ കേരള സ്കോറിലേക്ക് നിർണായക സംഭാവന നൽകി.

അഖിൽ വീണപ്പോഴാണ് അസ്ഹർ എത്തിയത്. ശ്രദ്ധയോടെ തുടങ്ങിയ താരം പിന്നീട് കത്തിക്കയറി. വിഷ്ണുവുമായി 54 റൺസ് കണ്ടെത്തിയ താരം കേരളത്തെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. പിന്നാലെ അങ്കിത് ശർമ്മ (2) വേഗം പുറത്തായെങ്കിലും നിധീഷ് എംഡി ഉറച്ചുനിൽക്കുകയായിരുന്നു. 34 റൺസ് നേടിയ നിധീഷും അസ്ഹറും നോട്ടൗട്ടാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക ഒരു വിക്കറ്റ് മാത്രം നഷ്ടമായി ശക്തമായ നിലയിലാണ്.

കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍