AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Australia: ഓസീസിനെ പറപ്പിച്ച് വാഷിങ്ടണ്‍ സുന്ദര്‍; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

India vs Australia third T20I: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.3 ഓവറില്‍ മറികടന്നു. പുറത്താകാതെ 23 പന്തില്‍ 49 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് വിജയശില്‍പി

India vs Australia: ഓസീസിനെ പറപ്പിച്ച് വാഷിങ്ടണ്‍ സുന്ദര്‍; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
India Vs AustraliaImage Credit source: facebook.com/IndianCricketTeam
jayadevan-am
Jayadevan AM | Published: 02 Nov 2025 17:25 PM

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.3 ഓവറില്‍ മറികടന്നു. പുറത്താകാതെ 23 പന്തില്‍ 49 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് വിജയശില്‍പി. സ്‌കോര്‍: ഓസ്‌ട്രേലിയ-20 ഓവറില്‍ ആറു വിക്കറ്റിന് 186, ഇന്ത്യ-18.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 188. ഓപ്പണര്‍ അഭിഷേക് ശര്‍മ പതിവുപോലെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഓസീസ് ബൗളര്‍മാരെ കരുണയില്ലാതെ പ്രഹരിച്ച താരം 16 പന്തില്‍ 25 റണ്‍സ് നേടി. വൈസ് ക്യാപ്റ്റനും സഹ ഓപ്പണറുമായ ശുഭ്മാന്‍ ഗില്‍ ഇന്നും പരാജയമായി. 12 പന്തില്‍ 15 റണ്‍സെടുക്കാനെ ഗില്ലിന് സാധിച്ചുള്ളൂ.

നാലും ആറും ഓവറുകളില്‍ ഇരുവരെയും നഷ്ടമായതോടെ ഇന്ത്യ അപകടം മണുത്തു. എന്നാല്‍ പിന്നീട് വന്ന ബാറ്റര്‍മാരെല്ലാം കരുതലോടെ കളിച്ചത് രക്ഷയായി. തകര്‍പ്പനടികളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 11 പന്തില്‍ 24 റണ്‍സെടുത്താണ് പുറത്തായത്. കരുതലോടെ കളിച്ച തിലക് വര്‍മ 26 പന്തില്‍ 29 റണ്‍സ് നേടി. സഞ്ജു സാംസണ്‍ കളിച്ചിരുന്ന അഞ്ചാം നമ്പറില്‍ അക്‌സര്‍ പട്ടേലാണ് എത്തിയത്.

12 പന്തില്‍ 17 റണ്‍സെടുത്ത് അക്‌സര്‍ ഔട്ടായി. തുടര്‍ന്ന് ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ പുറത്തെടുത്ത അഗ്രസീവ് ബാറ്റിങാണ് ഓസീസ് പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. മൂന്ന് ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ജിതേഷ് ശര്‍മ 12 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Also Read: India vs Australia: ഡേവിഡിന്റെയും, സ്റ്റോയിനിസിന്റെയും സര്‍വ സംഹാരം; ഓസീസിന് മികച്ച സ്‌കോര്‍

ഓസീസിനായി നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സേവിയര്‍ ബാര്‍ട്ട്‌ലെറ്റും, മാര്‍ക്കസ് സ്‌റ്റോയിനിസും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഈ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ഓസീസ് ജയിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാമത്തെ മത്സരം നവംബര്‍ ആറിന് നടക്കും.