Kuldeep Yadav: കുല്‍ദീപിനെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ടീം മാനേജ്‌മെന്റ്, നീക്കത്തിന് പിന്നില്‍
Kuldeep Yadav released from India’s T20I squad: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഇന്ത്യ എ പരമ്പരയിൽ കുല്‍ദീപ് കളിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഇന്ത്യ എ പരമ്പരയിൽ കുല്‍ദീപ് കളിക്കുന്നതിന് വേണ്ടിയാണ് ഓസീസിനെതിരായ ടി20 പരമ്പരയില്‍ നിന്ന് കുല്‍ദീപിനെ ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് താരം എ ടീമിനായി കളിക്കുന്നത്.
ഓസീസിനെതിരായ നാലും, അഞ്ചും മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ (വിസി), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, സഞ്ജു സാംസൺ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ.
Also Read: India vs Australia: ഓസീസിനെ പറപ്പിച്ച് വാഷിങ്ടണ്‍ സുന്ദര്‍; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ കുല്‍ദീപ് കളിച്ചിരുന്നില്ല. കുല്‍ദീപിനെ കൂടാതെ, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ എന്നിവരെയും ഇന്ത്യ ഇന്ന് ഒഴിവാക്കിയിരുന്നു. കുല്‍ദീപിന് പകരം പ്ലേയിങ് ഇലവനിലെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം പുറത്താകാതെ 23 പന്തില്‍ 49 റണ്‍സെടുത്തു.
ബിസിസിഐയുടെ അറിയിപ്പ്
🚨 Update
The Indian team management has requested to release Kuldeep Yadav from the ongoing T20I series to allow him to participate in the India A series against South Africa A at the BCCI COE.
The decision has been taken to provide Kuldeep with red-ball game time in…
— BCCI (@BCCI) November 2, 2025