AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Mandhana engagement: നൃത്തം ചെയ്തു വിവാഹ മോതിരം ഉയർത്തി കാട്ടി സ്മൃതി മന്ധാന. ഒപ്പം മറ്റ് താരങ്ങളും… വൈറൽ വീഡിയോ ഇതാ…

Smriti Mandhana Dances and Shows Off Engagement Ring: ജെമിമ റോഡ്രിഗ്‌സാണ് ഈ വീഡിയോ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

Smriti Mandhana engagement: നൃത്തം ചെയ്തു വിവാഹ മോതിരം ഉയർത്തി കാട്ടി സ്മൃതി മന്ധാന. ഒപ്പം മറ്റ് താരങ്ങളും… വൈറൽ വീഡിയോ ഇതാ…
Smriti Mandhana EngagementImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 21 Nov 2025 16:51 PM

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് കന്നി ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് സ്മൃതി മന്ധാന. താൻ വിവാഹിതയാകാൻ പോകുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്മൃതി മന്ധാന ഇപ്പോൾ. സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ചാലാണ് സ്മൃതിയുടെ ജീവിത പങ്കാളിയാകുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി പ്രമുഖർ ഇരുവർക്കും ആശംസകൾ നേർന്നു.

 

നൃത്തം ചെയ്ത് മോതിരം ഉയർത്തിക്കാട്ടി സ്മൃതി

 

സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോയിലൂടെയാണ് സ്മൃതി വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. ബോളിവുഡ് ചിത്രം ‘ലഗ് രഹോ മുന്നാഭായി’യിലെ ‘സംഝോ ഹോ ഹി ഗയാ’ എന്ന ഗാനത്തിന് ചുവടുവെച്ചാണ് താരങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജെമിമ റോഡ്രിഗ്‌സ്, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി തുടങ്ങിയ സഹതാരങ്ങളും വീഡിയോയിൽ സ്മൃതിക്കൊപ്പം ചേരുന്നുണ്ട്. ജെമിമ റോഡ്രിഗ്‌സാണ് ഈ വീഡിയോ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

പ്രധാനമന്ത്രിയുടെ ആശംസ

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരുവർക്കും അഭിനന്ദന സന്ദേശം നൽകി. “പലാഷ് മുച്ചലിൻ്റെ ജീവിതത്തിലെ സിംഫണിയായി മാറാൻ സ്മൃതിക്ക് സാധിക്കട്ടേ. ജീവിതത്തിൽ പരസ്പരം സാന്നിധ്യങ്ങളായി നിന്നു ശക്തി കണ്ടെത്താനും, ഹൃദയങ്ങളും മനസ്സും ആത്മാവും ഐക്യത്തിലായിരിക്കാനും സാധിക്കട്ടെ.” എന്നാണ് നരേന്ദ്ര മോദി കുറിച്ചത്.