AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Super Kings: സിഎസ്‌കെയുടെ പിഴവുകള്‍ അക്കമിട്ട് നിരത്തി അശ്വിന്‍; പരിഹരിക്കേണ്ടത് ഈ പ്രശ്‌നങ്ങള്‍

CSK Rework Auction Strategy: ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറെ പരിതാപകരമായ പ്രകടനമാണ് ഈ ഐപിഎല്‍ സീസണില്‍ പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രം ജയിച്ച ചെന്നൈ പോയിന്റ് ടേബിളില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. എട്ട് മത്സരങ്ങളിലും തോറ്റ ചെന്നൈയ്ക്ക് 12 പോയിന്റ് മാത്രമേ നേടാനായുള്ളൂ.

Chennai Super Kings: സിഎസ്‌കെയുടെ പിഴവുകള്‍ അക്കമിട്ട് നിരത്തി അശ്വിന്‍; പരിഹരിക്കേണ്ടത് ഈ പ്രശ്‌നങ്ങള്‍
Chennai Super KingsImage Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Jun 2026 | 10:08 PM

CSK’s IPL 2026 Failure: മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറെ പരിതാപകരമായ പ്രകടനമാണ് ഈ ഐപിഎല്‍ സീസണില്‍ പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രം ജയിച്ച ചെന്നൈ പോയിന്റ് ടേബിളില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. എട്ട് മത്സരങ്ങളിലും തോറ്റ ചെന്നൈയ്ക്ക് 12 പോയിന്റ് മാത്രമേ നേടാനായുള്ളൂ. താരങ്ങളുടെ പരിക്കും, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് അടക്കമുള്ള താരങ്ങളുടെ മോശം ഫോമും തിരിച്ചടിയായി. ചെന്നൈയ്ക്ക് ഇത്തവണ സംഭവിച്ചതും, അടുത്ത തവണ പരിഹരിക്കേണ്ടതുമായ മൂന്ന് പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുന്‍ താരം ആര്‍ അശ്വിന്‍ രംഗത്തെത്തി.

സഞ്ജു സാംസൺ, അകീൽ ഹൊസൈൻ, അൻഷുൽ കംബോജ് എന്നിവരുടെ പ്രകടനങ്ങളെ അശ്വിൻ അഭിനന്ദിച്ചെങ്കിലും, ടീമിന്റെ ലേല തന്ത്രങ്ങൾ പൂർണ്ണമായും മാറ്റിയെഴുതേണ്ടതുണ്ടെന്ന് അശ്വിന്‍ പറഞ്ഞു. ലേല തന്ത്രങ്ങൾ, താരങ്ങളുടെ റോളുകളിലെ വ്യക്തത, തീരുമാനങ്ങളിലെ പിഴവുകൾ എന്നിവയെക്കുറിച്ച് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചു.

അശ്വിന്‍ പറഞ്ഞത്‌

ലേല തന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രണ്ട് ടീമുകൾ വെങ്കിടേഷ് അയ്യരെയും ജേസൺ ഹോൾഡറെയും വെറും 7 കോടി രൂപയ്ക്ക് വീതം സ്വന്തമാക്കുകയും അവർ ഫൈനലിൽ എത്തുകയും ചെയ്തു. 14 കോടി രൂപ വീതം മുടക്കി മറ്റ് രണ്ട് താരങ്ങളെ എടുക്കുന്നതിന് പകരം, യുവത്വത്തിന്റെയും പരിചയസമ്പത്തിന്റെയും ഒരു മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ സിഎസ്കെ ഈ രണ്ട് കളിക്കാരെ സ്വന്തമാക്കണമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

Also Read: IND vs AFG: ചരിത്രത്തിലാദ്യം! ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കാൻ അഫ്ഗാനിസ്ഥാൻ

അവർക്ക് ഒരു ടീമായി ഒത്തുപോകാൻ കഴിഞ്ഞില്ല. കൂടാതെ കളിക്കാർക്ക് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയും ഇല്ലായിരുന്നുവെന്നും അശ്വിന്‍ വിമര്‍ശിച്ചു. മറ്റ് ടീമുകൾക്ക് സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ താരങ്ങള്‍ക്ക്‌ പരിക്കേറ്റിരുന്നു. സിഎസ്കെയെ സംബന്ധിച്ച് പരിക്കുകൾ പുതിയ കാര്യമല്ലെങ്കിലും, ഇത്തവണ സീസൺ ആരംഭിച്ചതിന് ശേഷമാണ് അവരുടെ താരങ്ങള്‍ക്ക്‌ പരിക്കേറ്റതെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

ഈ പ്രതിസന്ധിയെ മറികടക്കാൻ അവർക്ക് സാധിച്ചില്ല. ഇത് അവർക്ക് വലിയൊരു പ്രശ്നമായി മാറി. പല താരങ്ങളെയും തെറ്റായ സമയങ്ങളിലാണ് അവർ ക്രീസിലേക്ക് ഇറക്കിയത്. ഡെവാൾഡ് ബ്രെവിസിനെയും ശിവം ദുബെയെയും ഫിനിഷർമാരായി ഉപയോഗിച്ചത് അവരുടെ തീരുമാനങ്ങളിലെ പാളിച്ചകളെയാണ് കാണിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

സ്റ്റീഫൻ ഫ്ലെമിംഗിന്റെ വാക്കുകള്‍

എംഎസ് ധോണി ഈ സീസണില്‍ കളിച്ചില്ലെങ്കിലും, അദ്ദേഹം ടീമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്‌ ചെന്നൈ സൂപ്പർ കിംഗ്സ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. ടീമിനൊപ്പം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുക എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നുവെന്നും ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.

പരിക്കുകൾ കാരണം ധോണിക്ക് ഇത്തവണത്തെ ടൂർണമെന്റിലെ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും, ധോണി ടീമുമായി വളരെ അടുത്ത് തന്നെ ഉണ്ടായിരുന്നുവെന്നും, പ്രത്യേകിച്ച് യുവതാരങ്ങളെ നയിക്കുന്നതിലും ടീമിന്റെ ഒത്തൊരുമ നിലനിർത്തുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

English Summary

Chennai Super Kings finished eighth in IPL 2026. Ravichandran Ashwin criticized the team’s auction strategy and decision-making. He noted that injuries and a lack of role clarity hurt the squad. Head coach Stephen Fleming praised MS Dhoni’s strong off-field influence.

Follow Us