Womens World Cup 2025: ‘വനിതാ ലോകകപ്പിലെ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നു’; പ്രതികാരം ചെയ്യുമെന്ന് ഓസ്ട്രേലിയൻ പേസർ

Kim Garth About Womens World Cup: ഇന്ത്യക്കെതിരായ വനിതാ ലോകകപ്പ് പരാജയം ഇപ്പോഴും വേദനിപ്പിക്കുന്നു എന്ന് ഓസീസ് ഫാസ്റ്റ് ബൗളർ കിം ഗാർത്ത്. ലോകകപ്പ് സെമിയിലാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്പിച്ചത്.

Womens World Cup 2025: വനിതാ ലോകകപ്പിലെ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നു; പ്രതികാരം ചെയ്യുമെന്ന് ഓസ്ട്രേലിയൻ പേസർ

കിം ഗാർത്ത്

Published: 

27 Dec 2025 | 06:25 PM

വനിതാ ലോകകപ്പിലെ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ പേസർ കിം ഗാർത്ത്. ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുമെന്നും ഗാർത്ത് പറഞ്ഞു. കഴിഞ്ഞ വനിതാ ലോകകപ്പിൻ്റെ സെമിഫൈനലിൽ ഓസ്ട്രേലിയയെ തോല്പിച്ച ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി കപ്പടിച്ചിരുന്നു.

“തീർച്ചയായും. ആ തോൽവി ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്. ഇന്ത്യ വളരെ നല്ല ടീമാണ്. എപ്പോഴൊക്കെ ഇന്ത്യക്കെതിരെ കളിച്ചാലും അതൊരു നല്ല കളിയായിരിക്കും. ഒരു മാസത്തിനിടെ മൂന്ന് ഏകദിനവും മൂന്ന് ടി20യും ഒരു ടെസ്റ്റ് മാച്ചുമുണ്ട്. ഓസ്ട്രേലിയയിലെ വിവിധ സാഹചര്യങ്ങളിൽ നടക്കുന്ന ഈ പരമ്പര വളരെ രസകരമായിരിക്കും.”- ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന് നൽകിയ പോഡ്കാസ്റ്റിൽ കിം ഗാർത്ത് പറഞ്ഞു. ലോകകപ്പ് പരാജയത്തിന് പ്രതികാരം ചെയ്യാൻ കിം ഗാർത്ത് ആഗ്രഹിക്കുന്നു എന്നാണ് പോഡ്കാസ്റ്റിൻ്റെ തലക്കെട്ട്.

Also Read: Deepti Sharma: കാര്യവട്ടത്തു നിന്ന് റെക്കോഡുകള്‍ വാരിക്കൂട്ടി ദീപ്തി ശര്‍മ; വേറെയാര്‍ക്കുമില്ല ഈ നേട്ടങ്ങള്‍

അടുത്ത വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ഇന്ത്യ ഓസ്ട്രേലിയൻ പര്യടനം നടത്തുക. അടുത്ത വർഷം അവസാനത്തോടെ ഈ രണ്ട് ടീമുകളും വനിതാ ടി20 ലോകകപ്പിൽ ഏറ്റുമുട്ടും. ജൂൺ 28ന് ലണ്ടനിലെ ലോർഡ്സിൽ വച്ചാണ് മത്സരം. ജനുവരി 9 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കുന്ന വനിതാ പ്രീമിയർ ലീഗിൽ കിം ഗാർത്ത് കളിക്കും. ലേലത്തിൽ 50 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ജയൻ്റ്സ് ഗാർത്തിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലാണ് താരം കളിച്ചത്.

വനിതാ ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയ ഉയർത്തിയ 338 റൺസ് മറികടന്നാണ് ഇന്ത്യ വിജയിച്ചത്. 127 റൺസുമായി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസായിരുന്നു വിജയശില്പി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ഇന്ത്യ ചരിത്രത്തിലാദ്യമായി വനിതാ ലോകകപ്പിൽ ജേതാക്കളാവുകയും ചെയ്തു.

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കാറില്‍ കെട്ടിവലിച്ച് എടിഎം മോഷ്ടിക്കാന്‍ ശ്രമം, ഒടുവില്‍ എല്ലാം പാളി
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ