AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WPL Auction: ലേലത്തിൽ സ്കോർ ചെയ്ത് യുപിയും ആർസിബിയും; നൊസ്റ്റാൾജിയ പിടിച്ച് മുംബൈ

WPL Auction Review: വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ ഏറ്റവും നന്നായി ഇടപെട്ടത് യുപിയും ആർസിബിയുമാണ്. ഏറ്റവും മോശമാക്കിയത് മുംബൈ ഇന്ത്യൻസ്.

WPL Auction: ലേലത്തിൽ സ്കോർ ചെയ്ത് യുപിയും ആർസിബിയും; നൊസ്റ്റാൾജിയ പിടിച്ച് മുംബൈ
വനിതാ പ്രീമിയർ ലീഗ് ലേലംImage Credit source: Social Media
abdul-basith
Abdul Basith | Published: 29 Nov 2025 06:34 AM

വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ യുപിയ്ക്കും ആർസിബിയ്ക്കും നേട്ടം. മികച്ച താരങ്ങളെ സമർത്ഥമായി ടീമിലെത്തിച്ച ഇരു ഫ്രാഞ്ചൈസികളും ഒരു ബാലൻസ്ഡ് ഇലവനെയും പടുത്തുയർത്തി. പഴയ കോർ ടീമിനെ ഏറെക്കുറെ തിരിച്ചുപിടിച്ചെങ്കിലും മുംബൈ ഇന്ത്യൻസിൻ്റെ ലേല പ്ലാനുകൾ അത് മാത്രമായിരുന്നു.

മെഗ് ലാനിങ്, ഫീബി ലിച്ച്ഫീൽഡ്, കിരൺ നവ്ഗിരെ, ദിയേന്ദ്ര ഡോട്ടിൻ, ശിഖ പാണ്ഡെ, പ്രതിക റാവൽ, ദീപ്തി ശർമ്മ, ക്രാന്തി ഗൗഡ്, സോഫി എക്ലസ്റ്റൺ, ആശ ശോഭന എന്നിങ്ങനെ തകർപ്പൻ താരങ്ങളെ സ്വന്തമാക്കാൻ യുപിയ്ക്ക് കഴിഞ്ഞു. എല്ലാ പൊസിഷനിലും അതിശക്തരായ താരങ്ങൾ. ദീപ്തിയ്ക്ക് 3.2 കോടി കൊടുത്തത് കുറച്ച് കൂടുതലാണെങ്കിലും നല്ല ഒരു ടീമിനെ വാർത്തെടുക്കാൻ അവർക്ക് സാധിച്ചു.

Also Read: WPL 2026: കോടികൾ ചാക്കിലാക്കി ദീപ്തി, മലയാളി താരങ്ങൾക്കും കോളടിച്ചു, ഡബ്ല്യുപിഎൽ അന്തിമ ചിത്രം ഇതാ

ജോർജിയ വോൾ, പൂജ വസ്ട്രാക്കർ, രാധ യാദവ്, അരുന്ധതി റെഡ്ഡി, ഗ്രേസ് ഹാരിസ്, നദീൻ ഡി ക്ലെർക്ക്, ലോറൻ ബെൽ തുടങ്ങി ഒരുപറ്റം മാച്ച് വിന്നർമാരെ ടീമിലെത്തിക്കാൻ ആർസിബിയ്ക്ക് സാധിച്ചു. എല്ലാ മേഖലയിലേക്കും ശക്തരായ താരങ്ങൾ. അവർക്ക് എപ്പോഴും ഭീഷണിയാവുന്ന ബെഞ്ച് സ്ട്രെങ്ത്. ഇതിൽ ചില താരങ്ങൾക്ക് പുറത്തിരിക്കേണ്ടിവരുമെന്നത് മാത്രമാണ് നിരാശ. അത്ര ബാലൻസ്ഡായ, ശക്തമായ ഒരു ടീമിനെ അണിയിച്ചൊരുക്കാൻ ആർസിബിക്ക് കഴിഞ്ഞു.

അമേലിയ കെറിന് മൂന്ന് കോടി ചിലവഴിച്ചത് മുംബൈയുടെ ലേല പ്ലാനുകളെ ബാധിച്ചു. മൾട്ടി ഡയമൺഷനൽ പ്ലയറാണെങ്കിലും അമേലിയയുടെ ഗ്രാഫ് ഇപ്പോൾ താഴേക്കാണ്. ലോകകപ്പിലടക്കം ബൗളിംഗ് മോശമായിരുന്നു. എന്നിട്ടും മുംബൈ ഫാമിലി എന്ന വൈകാരികത കാരണമാണ് അമേലിയ ടീമിലെത്തിയത്. മില്ലി ഇല്ലിങ്‌വോർത്, നികോള കാരി തുടങ്ങിയ താരങ്ങളാണ് ടീമിലെത്തിയ മറ്റുള്ളവർ. ഇനിയൊരു മെഗാ ലേലം വരെ മുംബൈ പരീക്ഷിക്കപ്പെടാനുള്ള സാധ്യത കാണുന്നു.