AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Syed Mushtaq Ali Trophy 2025: സയ്യിദ് മുഷ്താഖ് അലിയില്‍ സഞ്ജുവിനും സംഘത്തിനും ആദ്യ തോല്‍വി; റെയില്‍വേസിന്റെ ജയം 32 റണ്‍സിന്‌

Syed Mushtaq Ali Trophy 2025 Kerala vs Railways: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. റെയില്‍വേസ് 32 റണ്‍സിന് കേരളത്തെ തോല്‍പിച്ചു. സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ നിരാശപ്പെടുത്തി

Syed Mushtaq Ali Trophy 2025: സയ്യിദ് മുഷ്താഖ് അലിയില്‍ സഞ്ജുവിനും സംഘത്തിനും ആദ്യ തോല്‍വി; റെയില്‍വേസിന്റെ ജയം 32 റണ്‍സിന്‌
syed mushtaq ali trophy Image Credit source: BCCI Domestic/ Facebook
jayadevan-am
Jayadevan AM | Published: 28 Nov 2025 13:39 PM

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. റെയില്‍വേസ് 32 റണ്‍സിന് കേരളത്തെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത റെയില്‍വേസ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 149 റണ്‍സ് നേടി. കേരളത്തിന്റെ പോരാട്ടം എട്ട് വിക്കറ്റിന് 117 എന്ന നിലയില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ നിരാശപ്പെടുത്തി. കേരള ബാറ്റര്‍മാരില്‍ ഒരാള്‍ പോലും 20 റണ്‍സ് കടന്നില്ല. 25 പന്തില്‍ 19 റണ്‍സെടുത്ത സഞ്ജുവാണ് ടോപ് സ്‌കോറര്‍.

ഒഡീഷയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ റെക്കോഡ് ഓപ്പണിങ് വിക്കറ്റ് കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയ സഞ്ജുവിലും രോഹന്‍ കുന്നുമ്മലിലുമായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. 14 പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത രോഹനെ അഞ്ചാം ഓവറില്‍ നഷ്ടമായി. തുടര്‍ന്നെത്തിയ വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍ 15 പന്തില്‍ 12 റണ്‍സുമായി മടങ്ങി.

ഒരു വശത്ത് വിക്കറ്റുകള്‍ വീണു തുടങ്ങിയതോടെ സ്‌ട്രൈക്ക് റേറ്റിന്റെ വേഗം കുറച്ച സഞ്ജു കരുതലോടെ മുന്നോട്ട് പോകാന്‍ ശ്രമിച്ചു. എന്നാല്‍ 10-ാം ഓവറില്‍ സഞ്ജു കൂടി പുറത്തായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. തൊട്ടടുത്ത് ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത വിഷ്ണു വിനോദും മടങ്ങി.

Also Read: Gautam Gambhir: ഗംഭീര്‍ ഗംഭീരമായി പരിശീലകനായി തുടരും; പുതിയ കോച്ചിനെ ബിസിസിഐക്ക് വേണ്ട

തുടര്‍ന്ന് ക്രീസിലെത്തിയ അബ്ദുല്‍ ബാസിത്തും നിരാശപ്പെടുത്തി. 10 പന്തില്‍ ഏഴ് റണ്‍സായിരുന്നു ബാസിത്തിന്റെ സമ്പാദ്യം. ആറാം വിക്കറ്റില്‍ സല്‍മാന്‍ നിസാറും, അഖില്‍ സ്‌കറിയും ചെറുത്തുനില്‍പിന് ശ്രമിച്ചു. എന്നാല്‍ 18 റണ്‍സെടുത്ത സല്‍മാനെ പുറത്താക്കി അടല്‍ ബിഹാരി റായ് ആ കൂട്ടുക്കെട്ട് പൊളിച്ചു. അഖില്‍ സ്‌കറിയ-16, ഷറഫുദ്ദീന്‍-6, അങ്കിത് ശര്‍മ-15 നോട്ടൗട്ട്, എംഡി നിധീഷ്-4 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

റെയില്‍വേസിനായി അടല്‍ ബിഹാരി റായ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി രണ്ടും, ആര്‍കെ ചൗധരിയും, കാണ്‍ ശര്‍മയും, എആര്‍ പാണ്ഡെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. റെയില്‍വേസ് ബാറ്റര്‍മാരിലും ഒരാള്‍ക്ക് പോലും 50 കടക്കാനായില്ല. 32 റണ്‍സെടുത്ത നവ്‌നീത് വിര്‍ക്കാണ് ടോപ് സ്‌കോറര്‍. കേരളത്തിനായി കെഎം ആസിഫ് മൂന്ന് വിക്കറ്റും, അഖില്‍ സ്‌കറിയയും, ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.