ഫുട്ബോൾ ഇതിഹാസത്തിന്റെ മകൻ! ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ എന്ന ‘ക്രിസ്റ്റ്യാനിഞ്ഞോ’ പോർചുഗൽ ടീമിൽ
Cristiano Ronaldo Jr earned spot in Portugal U17 team: യുവേഫ യൂറോപ്യൻ അണ്ടർ-17 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പരിശീലകൻ ഫിലിപ്പ് റാമോസ് പ്രഖ്യാപിച്ച 23 അംഗ പോർചുഗൽ സ്ക്വാഡിൽ 16 വയസുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ ഇടംപിടിച്ചു. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ യൂത്ത് അക്കാദമി താരമായ ക്രിസ്റ്റ്യാനിഞ്ഞോ ഇതാദ്യമായാണ് പോർച്ചുഗൽ അണ്ടർ-17 ദേശീയ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Cristiano Ronaldo Jr Earned Spot In Portugal U17 Team
പോർചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൂത്ത മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ എഥവാ ‘ക്രിസ്റ്റ്യാനിഞ്ഞോ’ പോർചുഗൽ അണ്ടർ 17 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുവേഫ യൂറോപ്യൻ അണ്ടർ-17 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പരിശീലകൻ ഫിലിപ്പ് റാമോസ് പ്രഖ്യാപിച്ച 23 അംഗ സ്ക്വാഡിൽ 16 വയസുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ ഇടംപിടിക്കുകയായിരുന്നു. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ യൂത്ത് അക്കാദമി താരമായ ക്രിസ്റ്റ്യാനിഞ്ഞോ ഇതാദ്യമായാണ് പോർച്ചുഗൽ അണ്ടർ-17 ദേശീയ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുൻപ് പോർച്ചുഗലിന്റെ U-15, U-16 ടീമുകൾക്കായി ക്രിസ്റ്റ്യാനിഞ്ഞോ കളിച്ചിട്ടുണ്ട്.
ഇതിഹാസത്തിന്റെ തലമുറ തുടർച്ച എന്ന നിലയിൽ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ പോർചുഗൽ അണ്ടർ 17 ടീമിലേക്കുള്ള പ്രവേശം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് ഫുട്ബോളിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ ജൂനിയറിന് അന്താരാഷ്ട്ര ഫുട്ബോളിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനുള്ള ഒരു സുവർണാവസരമായി അണ്ടർ 17 ടീമിലെ സ്ഥാനം വിലയിരുത്തപ്പെടുന്നു.
Also Read: മുടക്കിയത് 13 കോടി, നേടിയത് 15 റൺസ്; സൺറൈസേഴ്സ് ഹൈദരാബാദ് താരത്തെ ടീമിലെത്തിക്കാൻ CSK നീക്കം
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ആദ്യമായി പോർച്ചുഗൽ യു-17 ടീമിനായി അരങ്ങേറ്റം കുറിച്ച കാലയളവുമായി മകന്റെ ഈ ടീം പ്രവേശനത്തിന് സാമ്യമുണ്ട് എന്നതും ശ്രദ്ധേയമാണ്. നവംബർ 11-ന് അൻഡോറ, നവംബർ 14-ന് ബൾഗേറിയ, നവംബർ 17-ന് സെർബിയ എന്നിവർക്കെതിരെയാണ് പോർച്ചുഗൽ യു-17 ടീമിന്റെ യോഗ്യതാ മത്സരങ്ങൾ.
പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ ‘സിഡാഡെ ദോ ഫുട്ബോൾ’ ട്രെയിനിംഗ് കോംപ്ലക്സിലാണ് U-17 മത്സരങ്ങൾ നടക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമയത്ത് ദേശീയ ടീം ക്യാമ്പിലുണ്ടാകുമെന്നതിനാൽ, അച്ഛനും മകനും ഒരേ സമയം പരിശീലന കേന്ദ്രത്തിൽ ഒത്തുചേരാനുള്ള വിദൂര സാധ്യതയും ഉണ്ട്. സാഹചര്യങ്ങൾ ഒത്താൽ അച്ഛനും മകനും ഒരേ ടീമിൽ കളിക്കുന്ന കാഴ്ചയും ഭാവിയിൽ ഫുട്ബോൾ ആരാധകർക്ക് കാണാനായേക്കും എന്ന് അൽപ്പം അതിശയോക്തിപരമായും അൽപ്പം കാര്യമായും പറയാം.
നിലവിൽ 41-ാം വയസിലും പോർചുഗൽ ടീമിന്റെ ഭാഗമാണ് റൊണാൾഡോ. ഇനിയും ഏതാനും വർഷങ്ങൾ കൂടി ഫുട്ബോളിൽ തുടരാനുള്ള മികവ് റോണോയിൽ ഉണ്ട് എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ വിശ്വസിക്കുന്നത്. നിശ്ചയദാർഢ്യം കൊണ്ട് ഫുട്ബോളിൽ പടവുകൾ കയറിയ റൊണാൾഡോ എപ്പോൾ വിരമിക്കുമെന്നത് ഇപ്പോഴും ആർക്കും പ്രവചിക്കാനാകാത്ത നിലയിൽ ആണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
1000 കരിയർ ഗോളുകൾ എന്നതാണ് ഇപ്പോൾ റൊണാൾഡോയുടെ മുന്നിലുള്ള ലക്ഷ്യം. ഇതികം 985 ഗോളുകളിൽ അദ്ദേഹം എത്തിയിട്ടുണ്ട്. ശേഷിക്കുന്ന 15 ഗോളുകൾ കൂടി നേടി, ഫുട്ബോളിൽ 1000 ഗോൾ നേടുന്ന ലോകത്തെ ആദ്യ താരം എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കാനുള്ള കുതിപ്പിലാണ് റോണോ. 41-ാം വയസിൽ ഇത്തരമൊരു ലക്ഷ്യവുമായി മുന്നേറുന്ന റോണോ ഭാവിയിൽ മകനൊപ്പം പോർചുഗൽ ടീമിൽ കളിച്ചാലും ഒട്ടും അദ്ഭുതപ്പെടാനില്ല.
English Summary
Cristiano Ronaldo Jr. (Cristianinho), the eldest son of Portuguese football legend Cristiano Ronaldo, has been selected for the Portugal Under-17 team. Currently a player at the youth academy of the Saudi Arabian club Al-Nassr, this marks the first time Cristianinho has been called up to the Portugal Under-17 national football team. He has previously played for Portugal’s U-15 and U-16 squads.