Euro Cup 2024: യൂറോ കപ്പ് 2024; മത്സരം ജൂണ്‍ 15ന് ആരംഭിക്കും, മത്സരം ലൈവായി എവിടെ കാണാം

Euro Cup 2024 Live Streaming Updates: 24 ടീമുകളുള്ള ആറ് ഗ്രൂപ്പുകളാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലും ആറ് ടീമുകളാണ് ഉണ്ടായിരിക്കുക. യൂറോ കപ്പിന്റെ ആതിഥേയരായ ഇറ്റലി ഗ്രൂപ്പ് ബിയിലാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമായ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എഫിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്

Euro Cup 2024: യൂറോ കപ്പ് 2024; മത്സരം ജൂണ്‍ 15ന് ആരംഭിക്കും, മത്സരം ലൈവായി എവിടെ കാണാം
Updated On: 

14 Jun 2024 | 07:28 PM

യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇനി പോരാട്ടക്കാലമാണ്. യൂറോ കപ്പ് ഫുട്‌ബോളിന് വെള്ളിയാഴ്ച കിക്കോഫ്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആദ്യ മത്സരം നടക്കുന്നത്. ജര്‍മനിയും സ്‌കോട്‌ലന്‍ഡും തമ്മിലാണ് ആദ്യ മത്സരം നടക്കുക. 24 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

24 ടീമുകളുള്ള ആറ് ഗ്രൂപ്പുകളാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലും ആറ് ടീമുകളാണ് ഉണ്ടായിരിക്കുക. ഇറ്റലി ഗ്രൂപ്പ് ബിയിലാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമായ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എഫിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ഗ്രൂപ്പില്‍ ടര്‍ക്കി, ജോര്‍ജിയ, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകളും ഉണ്ട്.

ഗ്രൂപ്പ് എ: ജര്‍മനി, സ്‌കോട്ലന്‍ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ്.

ഗ്രൂപ്പ് ബി: സ്പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ.

ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്മാര്‍ക്, സെര്‍ബിയ, ഇംഗ്ലണ്ട്.

ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലന്‍ഡ്സ്, ഓസ്ട്രിയ, ഫ്രാന്‍സ്.

ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രെയ്ന്‍.

ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്.

എല്ലാ മത്സരങ്ങളും സോണി സ്‌പോര്‍ട്‌സ് ചാനല്‍, സോണി ടെന്‍ 1 എച്ചഡി/എസ്ഡി, സോണി ടെന്‍ 3 എച്ച്ഡി/എസ്ഡി, സോണി ലിവ് ആപ്പ് എന്നിവ വഴി കാണാവുന്നതാണ്. യൂറോകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കാന്‍ പോകുന്ന ടീം ജോര്‍ജിയയാണ്. ഏറ്റവും കൂടുതല്‍ തവണ കളിച്ചത് ജര്‍മനിയുമാണ്. 14ാം യൂറോകപ്പിനാണ് ജര്‍മനി എത്തുന്നത്. സ്‌പെയിന്‍ 12ാം തവണയും ഫ്രാന്‍സ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി എന്നീ ടീമുകള്‍ 11ാം തവണയുമാണ് മത്സരത്തിനിറങ്ങുന്നത്. ജൂലൈ 15നാണ് ഫൈനല്‍ നടക്കുക.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ