Club World Cup 2025 : ക്ലബ് ലോകകപ്പ് സംപ്രേഷണത്തിനിടെ PSG താരത്തെ ബ്ലർ ചെയ്ത് ഉത്തര കൊറിയ

North Korea FIFA Club Football World Cup 2025 : മത്സരം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പിഎസ്ജി അത്ലെറ്റികോ മാഡ്രിഡ് മത്സരം ഉത്തര കൊറിയയിൽ സംപ്രേഷണം ചെയ്തത്.

Club World Cup 2025 : ക്ലബ് ലോകകപ്പ് സംപ്രേഷണത്തിനിടെ PSG താരത്തെ ബ്ലർ ചെയ്ത് ഉത്തര കൊറിയ

Psg

Published: 

26 Jun 2025 20:26 PM

കഠിനമായ സെൻസെർഷിപ്പ് ഏർപ്പെടുത്തിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. ഭരണകൂട താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒന്നും തന്നെ ഉത്തര കൊറിയൻ ജനങ്ങളിലേക്കെത്തില്ല. അതിപ്പോൾ കായികവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാണെങ്കിലും പോലും സൂക്ഷ്മമായ സെൻസർഷിപ്പ് ശേഷമാണ് മാത്രമെ ഉത്തര കൊറിയയിൽ സംപ്രേഷണം നടത്തു. അതുകൊണ്ട് കായിക മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉത്തര കൊറിയയിൽ ഇല്ല. പകരം റെക്കോർഡെഡ് ലൈവ് സെൻസർഷിപ്പ് വിധേയമാക്കിയതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. അതുകൊണ്ട് യഥാർഥത്തിൽ മത്സരം നടന്ന മൂന്നും നാലും ദിവസങ്ങൾക്ക് ശേഷമാകും ആ മത്സരത്തിൻ്റെ സംപ്രേഷണം കൊറിയൻ സെൻട്രൽ ടെലിവിഷൻ എന്ന ചാനലിലൂടെ സംപ്രേഷണം ചെയ്യുക.

അത്തരത്തിൽ സെൻസർഷിപ്പിന് വിധേയമായി നിലവിൽ പുരോഗമിക്കുന്ന ക്ലബ് ഫുട്ബോൾ ലോകകപ്പും ഉത്തര കൊറിയയിൽ സംപ്രേഷണം ചെയ്യുന്നത്. അടുത്തിടെയാണ് ജൂൺ 16-ാം തീയതി നടന്ന പിഎസ്ജി അത്ലെറ്റികോ മാഡ്രിഡ് മത്സരം ഉത്തര കൊറിയിയൽ സംപ്രേഷണം ചെയ്തത്. മത്സരത്തിൽ പിഎസ്ജി സ്പാനിഷ് ക്ലബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഫാബിയാൻ റൂയിസ്, വിറ്റിനാ, സെന്നി മയുളു, ലീ കാങ്-ഇൻ എന്നിവരാണ് ഫ്രഞ്ച് ക്ലബിന് വേണ്ടി ഗോൾ കണ്ടെത്തിയത്. അതേസമയം മത്സരത്തിൽ പിറന്ന് നാലാമത്തെ ഗോൾ അടിച്ച താരത്തെ ബ്ലർ ചെയ്താണ് ഉത്തര കൊറിയ സംപ്രേഷണം ചെയ്തത്.

ALSO READ : Argentina Team To Kerala : മെസിയും അർജൻ്റീന ടീമും കേരളത്തിലേക്ക് വരും; വീണ്ടും സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ

നാലാമത്തെ ഗോൾ നേടിയ ലീ കാങ്-ഇൻ ദക്ഷിണ കൊറിയൻ താരമാണ്. ഇതെ തുടർന്നാണ് കാങ്-ഇൻ ഗോൾ നേടുമ്പോൾ താരത്തെ ഉത്തര കൊറിയൻ ടെലിവിഷൻ ചാനൽ ബ്ലർ ചെയ്തത്. ഗോൾ നേടിയ താരത്തിൻ്റെ പേര് ജേഴ്സി നമ്പർ തുടങ്ങിയ ഒരു വിവരവും സംപ്രേഷണത്തിനിടെ കാണിക്കാറില്ല. അതെല്ലാം സെൻസർ ചെയ്തതിന് ശേഷമാണ് സംപ്രേഷണം ചെയ്യുക. ഇത് മാത്രമല്ല ദക്ഷിണ കൊറിയൻ താരങ്ങൾ ഭാഗമായിട്ടുള്ള സൺ ഹ്യൂഹ്-മിന്നിൻ്റെ ടോട്നാ ഹോട്ട്സ്പർസ്, ഹ്വാങ് ഹി-ചാന്നിൻ്റെ വോൾവെർഹാംപ്ടൺ എന്നീ ടീമുകളുടെ മത്സരങ്ങൾ ഉത്തര കൊറിയയിൽ സംപ്രേഷണം ചെയ്യാറില്ല.

പിഎസ്ജിക്കായി കാങ്-ഇൻ നേടിയ ഗോൾ

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ