FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ

FIFA World Cup 2026 USA vs Paraguay And Canada vs Bosnia And Herzegovina Key Highlights : ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരങ്ങളിൽ അമേരിക്ക പരാഗ്വെയെ തോൽപ്പിക്കുകയും കാനഡ ബോസ്നിയയ്ക്കെതിരെ സമനില വഴങ്ങിയതോടെ സംഘാടകരായ മൂന്ന് രാജ്യങ്ങൾക്കും തോൽവി വഴങ്ങാതെയാണ് ടൂർണമെൻ്റിൽ തുടക്കം ലഭിച്ചിരിക്കുന്നത്.

FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ

FIFA World Cup 2026 USA And Canada

Published: 

13 Jun 2026 | 03:01 PM

ഫിഫ ലോകകപ്പിൽ മെക്സിക്കോയ്ക്ക് പിന്നാലെ സംഘാടകരായ അമേരിക്കയ്ക്കും കാനഡയ്ക്കും തോൽവി ഭാരമില്ലാതെ തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ അമേരിക്ക ദക്ഷിണാമേരിക്കൻ രാജ്യമായ പരാഗ്വെയെ നാലുകൾക്ക് തകർത്തപ്പോൾ കാനഡ ബോസ്നിയയ്ക്കെതിരെ സമനില വഴങ്ങി തുടക്കത്തിലെ തോൽവി ഒഴിവാക്കി. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുഎസിൻ്റെ ജയം. ഓരോ ഗോൾ വീതം നേടിയാണ് കാനഡ ബോസ്നിയ മത്സരം സമനിലയിൽ പരിഞ്ഞത്. ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്.

പരാഗ്വെയെ 4-1ന് തകർത്ത യുഎസ്

ഫൊളാറിൻ ബാലോഗണ്ണിൻ്റെ ഇരട്ട ഗോളിലാണ് അമേരിക്കയുടെ ചരിത്രപരമായ വിജയം. യുഎസ് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ അമേരിക്കൻ ടീമിന് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണിത്. ആദ്യ പകുതിയിൽ തന്നെയായിരുന്നു യുഎസിൻ്റെ മൂന്ന് ഗോളും പിറന്നത്. അമേരിക്കയുടെ എസി മിലാൻ താരം ക്രിസ്റ്റൻ പുലിസിച്ചിൻ്റെ വിങ്ങലൂടെയുള്ള ആക്രമണത്തിൽ പരാഗ്വെയുടെ പ്രതിരോധം ആദ്യപകുതിയിൽ തന്നെ തകർന്നു. മത്സരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സെൽഫ് ഗോൾ വഴങ്ങിയാണ് പരാഗ്വെ യുഎസിൻ്റെ ഗോളവേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് 31-ാം മിനിറ്റിൽ പുലിസിച്ചിൻ്റെ പാസ് വാങ്ങി എഎസ് മൊണാക്കോ താരം ഫൊളാറിൻ ബാലോഗൺ തൻ്റെ കന്നി ലോകകപ്പിൽ തന്നെ ആദ്യ ഗോൾ നേടി. ശേഷം മത്സരത്തിൻ്റെ ആദ്യപകുതിയുടെ ഇഞ്ചുറി മിനിറ്റിൽ ഫൊളാറിൻ അമേരിക്കയുടെ ലീഡ് വീണ്ടും ഉയർത്തുകയും ചെയ്തു.

രണ്ടാം പകുതിയിൽ പ്രതിരോധത്തിലായിരുന്ന പരാഗ്വെ ഗോൾ കണ്ടെത്താൻ മത്സരത്തിൻ്റെ ശൈലി അറ്റാക്കിങ്ങിലേക്ക് മാറ്റി. തുടരെ അവസരങ്ങൾ ഒരുക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അവസാനം മത്സരത്തിൻ്റെ 73-ാം മിനിറ്റിലാണ് ദക്ഷിണാമേരിക്കൻ രാജ്യം ആശ്വാസ ഗോൾ നേടുന്നത്. മൗറിസോയാണ് പരാഗ്വെയുടെ ഗോൾ സ്കോറർ. മത്സരം 3-1ന് അവസാനിക്കും കരുതിയപ്പോഴാണ് പരാഗ്വെയ്ക്ക് മേലുള്ള അവസാനത്തെ ആണി പോലെ നാലാമത്തെ ഗോളും പിറന്നത്. മത്സരം അവസാനിക്കാൻ സക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ ബുന്ദെസ് ലീഗ് ക്ലബ്ബായ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൻ് ജിയോവാന്നി റെയ്ന് തൻ്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ സ്വന്തമാക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ അമേരിക്ക ഓസ്ട്രേലിയയെയാണ് നേരിടുക. ജുൺ 20-ാം തീയതിയാണ് മത്സരം.

ALSO READ : FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും

കാനഡയ്ക്ക് സമനിലയുടെ ആശ്വാസം

യൂറോപ്യൻ ടീം ബോസ്നിയയെ സമനിലയിൽ തളച്ച് കാനഡ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു പോയിൻ്റ് സ്വന്തമാക്കി. കഴിഞ്ഞ തവണ ഖത്തർ ലോകകപ്പിലും അതിന് മുമ്പ് 1986ലെ ടൂർണമെൻ്റിലുമായി ആറ് മത്സരങ്ങൾ കളിച്ച കാനഡ ഒരു പോയിൻ്റ് പോലും നേടിയിരുന്നില്ല. അത് സ്വന്തം കാണികളുടെ മുന്നിൽ വെച്ച് തിരുത്തി കുറിച്ചിരിക്കുകയാണ് കാനഡ. മത്സരം ആരംഭിച്ച് 21-ാം മിനിറ്റൽ ജൊവോ ലൂക്കോവിച്ചിലൂടെ ബോസ്നിയ ലീഡ് നേടുകയായിരുന്നു. തുടർന്ന് കാനഡ പല തവണ ഗോളടിക്ക് ശ്രമം നടന്നെങ്കിലും ബോസ്നിയൻ പ്രതിരോധത്തിൽ തട്ടി അകലുകയായിരുന്നു. ശേഷം രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് കാനഡ സമനില ഗോൾ നേടുന്നത്. സൈയിൽ ലാറിനിലൂടെയാണ് കാനഡ ചരിത്രനേട്ടം സ്വന്തമാക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ കാനഡ നേടുന്ന രണ്ടാമത്തെ ഗോളും കൂടിയാണ് ഇന്ന് പിറന്നത്. ഖത്തർ ലോകകപ്പ് ക്രൊയേഷ്യയ്ക്കെതിരെ അൽഫോൻസോ ഡേവിസാണ് ആദ്യമായി കാനഡയ്ക്ക് വേണ്ടി ലോകകപ്പിൽ ഗോൾ കണ്ടെത്തിയത്. ഗ്രൂപ്പ് ബിയിൽ ഇനി ഖത്തറാണ് കാനഡയുടെ എതിരാളി. ജൂൺ 19നാണ് മത്സരം.

English Summary

FIFA World Cup 2026 USA vs Paraguay And Canada vs Bosnia And Herzegovina Key Highlights. Including All Thres Host Gets Unbeaten Start. USA Beat Paraguay For 4-1 And Canada Bosnia And Herzegovina Ended 1-1 Draw.

Follow Us
Related Stories
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…
FIFA World Cup 2026: എന്നാലും ഈ ചതി വേണ്ടായിരുന്നു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ ഈ സമയങ്ങളില്‍ കാണാം
FIFA World Cup 2026: തോറ്റാലും കിട്ടും കോടികൾ; ഫിഫ ലോകകപ്പ് ജേതാക്കളുടെ സമ്മാനത്തുക അറിഞ്ഞാലോ…
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ