AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: അറിയാലോ, ഒരു കോടിയാണ്! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

Kerala Lottery Karunya Result 13-06-2026 : ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും.

Kerala Lottery Result: അറിയാലോ, ഒരു കോടിയാണ്! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം
Kerala Lottery Result
Jayadevan AM
Jayadevan AM | Published: 13 Jun 2026 | 02:34 PM

Karunya Lottery Result: ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടന്‍ പുറത്തുവരും. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നറുക്കെടുക്കും. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. ആദ്യ മൂന്ന് സമ്മാനങ്ങള്‍ ഓരോരുത്തര്‍ക്ക് വീതമാണ് ലഭിക്കുന്നത്. ഈ സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് അനുബന്ധ രേഖകള്‍ സഹിതം ലോട്ടറി ടിക്കറ്റ് ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കിലോ ഹാജരാക്കണം. നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളിലാണ് ഹാജരാക്കേണ്ടത്.

ആദ്യത്തെ മൂന്ന് സമ്മാനത്തുകകളുടെ 10 ശതമാനം ലോട്ടറി വിറ്റ ഏജന്റിന് കമ്മീഷനായി നല്‍കും. 5,000 മുതല്‍ 100 രൂപ വരെയുള്ള ചെറുസമ്മാനങ്ങളും കാരുണ്യ ലോട്ടറി നല്‍കുന്നു. ഈ സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് ലോട്ടറി ഏജന്‍സിയില്‍ സമ്മാനര്‍ഹമായ ഭാഗ്യക്കുറി നല്‍കിയാല്‍ മതി.

ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

Also Read: Monsoon Bumper Lottery 2026: 10 കോടി മുഴുവന്‍ കിട്ടില്ല; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്കും നികുതിയുണ്ട് ഒരുപാട്

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

കാരുണ്യ ലോട്ടറി 12 സീരീസുകളിലായാണ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. 50 രൂപയാണ്‌
കാരുണ്യ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലുമാണ്‌ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ്. അടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂൺ 20-നാകും നടക്കുക.

വ്യാജ ടിക്കറ്റുകളുടെ വിപണനം പൂർണ്ണമായും തടയുന്നതിനും, ഒപ്പം നറുക്കെടുപ്പ് സുതാര്യമാക്കുന്നതിനും അത്യാധുനിക രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയാണ് ലോട്ടറി അച്ചടിക്കുന്നത്. അതുകൊണ്ടുതന്നെ, ഭാഗ്യക്കുറി വാങ്ങുന്ന ഉപഭോക്താക്കൾ ടിക്കറ്റുകൾ യാതൊരുവിധ കേടുപാടുകളും കൂടാതെ സൂക്ഷിക്കണം.

ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ സമ്മാനത്തുക കൈപ്പറ്റുന്നതിന് തടസ്സമായി മാറിയേക്കാം. ലോട്ടറി ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ അതിന്റെ മറുവശത്ത് വാങ്ങിയ ആളുടെ പേരും ഒപ്പും രേഖപ്പെടുത്തേണ്ടതാണ്. വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തുന്നതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ തിരുത്തലുകളോ കൃത്രിമത്വങ്ങളോ വരുത്തിയതോ ആയ ലോട്ടറികൾക്ക് സമ്മാനത്തുക ലഭിക്കുന്നതല്ല.

നിരാകരണം

കാരുണ്യ ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

Follow Us