മെസിയെക്കാൾ വളരെ ചെറുപ്പം! ലോകകപ്പ് വിജയാഘോഷം തീരും മുമ്പേ സ്പെയിൻ താരം വിരമിക്കൽ പ്രഖ്യാപിച്ചു

Marcos Llorente announces retirement: 2026 ഫിഫ ലോകകപ്പ് ജേതാക്കളായ സ്പെയിൻ ടീമിലെ താരം മാർക്കോസ് യോറെൻതെ താൻ സ്പാനിഷ് ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. വെറും 31 വയസ് മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രായം. വിങ് ബാക്കായും മധ്യനിരയിലും തിളങ്ങിനിൽക്കുന്ന യോറൻതെ, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്രതീക്ഷിതമായി വിരമിക്കൽ വാർത്ത ആരാധകരെ അറിയിച്ചത്.

മെസിയെക്കാൾ വളരെ ചെറുപ്പം! ലോകകപ്പ് വിജയാഘോഷം തീരും മുമ്പേ സ്പെയിൻ താരം വിരമിക്കൽ പ്രഖ്യാപിച്ചു

Marcos Llorente Announces Retirement

Published: 

04 Sep 2026 | 11:56 AM

ഇസ്താംബുൾ: ഫുട്ബോൾ ആരാധകരെ അ‌മ്പരപ്പിച്ചുകൊണ്ട് ഒരു വിരമിക്കൽ പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നു. 2026 ഫിഫ ലോകകപ്പ് ജേതാക്കളായ സ്പെയിൻ ടീമിലെ താരം മാർക്കോസ് യോറെൻതെ താൻ സ്പാനിഷ് ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ലയണൽ മെസിയുടെ വിരമിക്കൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെയാണ്, മെസിയെക്കാൾ വളരെ ചെറുപ്പമായ യോറെൻതെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 31 വയസ് മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രായം. വേണമെങ്കിൽ ഇനിയും കളിക്കാൻ അ‌വസരങ്ങൾ ഉണ്ടെന്നിരിക്കേയാണ് ലോകകപ്പ് വിജയാഘോഷങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ യോറെൻതെയുടെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ഈ ലോകകപ്പിൽ ഫ്രാൻസിനെതിരായ സെമിഫൈനൽ മത്സരത്തിലടക്കം 3 തവണയാണ് യോറെൻതെ സ്പെയിനായി കളത്തിലിറങ്ങിയത്. ഫൈനലിൽ അർജന്റീനയെ 1-0 ന് തോൽപ്പിച്ച് സ്പെയിൻ രണ്ടാം ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ യോറെൻതെയുടെ കരിയറിലേക്കും ലോകകപ്പിന്റെ പ്രശസ്തി വന്നുചേർന്നു. 2020 നവംബറിൽ നെതർലൻഡ്സിനെതിരെയായിരുന്നു ദേശീയ ടീമിലെ യോറെൻതെയുടെ അ‌രങ്ങേറ്റം.

ALSO READ: ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം; സംപ്രേഷണം മാത്രമല്ല പ്രൊഡക്ഷനും നേരിട്ട് നടത്തും, മത്സരം തത്സമയം എവിടെ കാണാം?

വിങ് ബാക്കായും മധ്യനിരയിലും തിളങ്ങിനിൽക്കുന്ന യോറൻതെ, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്രതീക്ഷിതമായി വിരമിക്കൽ വാർത്ത ആരാധകരെ അറിയിച്ചത്. ഇത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും വളരെ മുൻപ് തന്നെ ആലോചിച്ചുറപ്പിച്ചതാണെന്നും അ‌ദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന് മുമ്പ് തന്നെ ടൂർണമെന്റിലെ പ്രകടനമോ ടീം സെലക്ഷനോ നോക്കാതെ വിരമിക്കാൻ താൻ മാനസികമായി തീരുമാനിച്ചിരുന്നുവെന്ന് യോറെൻതെ വ്യക്തമാക്കി.

പ്രായം ഇനിയും ബാക്കിയുണ്ടെന്ന് തനിക്ക് അറിയാമെങ്കിലും സ്പാനിഷ് ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചിരിക്കുന്നു. വളരെ ആലോചിച്ചെടുത്ത വ്യക്തിപരമായ തീരുമാനമാണിത് എന്ന് യോറെൻതെ കുറിച്ചു. വിരമിക്കലിന് പിന്നിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും 52 ദിവസം നീണ്ടുനിന്ന ലോകകപ്പ് ക്യാമ്പെയ്‌നും രാജ്യത്തിന് വേണ്ടി കിരീടം നേടാൻ കഴിഞ്ഞതും കരിയറിലെ മറക്കാനാവാത്ത അനുഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പെയിനായി 27 മത്സരങ്ങളിൽ കളിച്ച യോറൻതെ രണ്ട് ഫിഫ ലോകകപ്പുകളിലും ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും സ്പാനിഷ് ടീമിനെ പ്രതിനിധീകരിച്ചു. റയൽ മാഡ്രിഡ് അക്കാദമിയിലൂടെ (കസ്റ്റിയ) വളർന്ന യോറെന്റെ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നിവ നേടിയിട്ടുണ്ട്.

2019-ൽ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറിയതോടെയാണ് യോറെന്റെയുടെ കരിയർ കൂടുതൽ മെച്ചപ്പെട്ടത്. കോച്ച് ഡിയേഗോ സിമിയോണിക്ക് കീഴിൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായും റൈറ്റ് ബാക്കായും അദ്ദേഹം തിളങ്ങി. വിരമിക്കലിന് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ക്ലബ് ഫുട്ബോളിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യോറെൻ​തെയുടെ തീരുമാനം.

English Summary

Marcos Llorente, a player in the 2026 FIFA World Cup-winning Spain team, has announced his retirement from the Spanish national team. He is only 31 years old. Llorente, who shines as a wing-back and midfielder, unexpectedly announced his retirement to his fans through his Instagram account. The player has now decided to focus fully on club football for Atletico Madrid.

Loading...
Unable to load recommendations.
Follow Us
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
കായപ്പൊടി വാങ്ങല്ലേ വിഷമാണ്! വീട്ടിൽ പൊടിച്ചെടുക്കാം എളുപ്പത്തിൽ
പ്രിയപ്പെട്ട ടീച്ചറിന് ഗിഫ്റ്റ് കൊടുക്കണോ? ഐഡിയ ഇതാ
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?