India vs England T20 : പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇന്ത്യയുടെ ആദ്യ പതിനൊന്നില്‍ ആരൊക്കെ? എല്ലാ കണ്ണുകളും സഞ്ജുവില്‍

India vs England T20I Series : മത്സരത്തിന്റെ തലേന്ന് തന്നെ ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചു. പ്ലേയിങ് ഇലവന്‍ മത്സരത്തലേന്ന് പ്രഖ്യാപിക്കുന്ന പതിവ് ഇന്ത്യയ്ക്കില്ല. ടോസ് സമയത്ത് മാത്രമേ, ഇന്ത്യയുടെ ആദ്യ പതിനൊന്നില്‍ ആരൊക്കെയുണ്ടാകുമെന്ന് വ്യക്തമാകുകയുള്ളൂ. ബാറ്റിംഗിന് അനുകൂലമായ പിച്ചുകള്‍ക്ക് പേരു കേട്ടതാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം

India vs England T20 : പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇന്ത്യയുടെ ആദ്യ പതിനൊന്നില്‍ ആരൊക്കെ? എല്ലാ കണ്ണുകളും സഞ്ജുവില്‍

പരിശീലനത്തിനിടെ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പം സഞ്ജു സാംസണ്‍

Updated On: 

21 Jan 2025 20:00 PM

ന്ത്യ-ഇംഗ്ലണ്ട് ടി20 പോരാട്ടത്തിന് നാളെ തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. വൈകിട്ട് ഏഴിനാണ് മത്സരം. മത്സരത്തിന്റെ തലേന്ന് തന്നെ ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചു. ജോസ് ബട്ട്‌ലറാണ് ക്യാപ്റ്റന്‍. ബെന്‍ ഡക്കറ്റും, ഫില്‍ സാള്‍ട്ടും ഓപ്പണര്‍മാരാകും. ബട്ട്‌ലര്‍, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരാണ് മറ്റ് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍. ലിവിംഗ്സ്റ്റണെ കൂടാതെ, ജേക്കബ് ബെഥേൽ, ജാമി ഓവർട്ടൺ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവരാണ് പ്ലേയിങ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍.

പ്ലേയിങ് ഇലവന്‍ മത്സരത്തലേന്ന് പ്രഖ്യാപിക്കുന്ന പതിവ് ഇന്ത്യയ്ക്കില്ല. ടോസ് സമയത്ത് മാത്രമേ, ഇന്ത്യയുടെ ആദ്യ പതിനൊന്നില്‍ ആരൊക്കെയുണ്ടാകുമെന്ന് വ്യക്തമാകുകയുള്ളൂ. സഞ്ജു സാംസണും, അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഢി, അക്‌സര്‍ പട്ടേല്‍ എന്നിവരാകും മിഡില്‍ ഓര്‍ഡറില്‍ ബാറ്റിംഗിന് എത്തുക. അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവരാകും ടീമിലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍.

  1. പിച്ച്‌: ബാറ്റിംഗിന് അനുകൂലമായ പിച്ചുകള്‍ക്ക് പേരു കേട്ടതാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം.
  2. മത്സരചരിത്രം: ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുത്തേക്കാം. ഇരുടീമുകളും ഇതുവരെ 24 തവണ ടി20യില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 13 തവണയും ഇംഗ്ലണ്ട് 11 തവണയും വിജയിച്ചു.
  3. ശ്രദ്ധിക്കേണ്ട താരങ്ങള്‍: ടി20യില്‍ ഉജ്ജ്വല ഫോം തുടരുന്ന സഞ്ജു സാംസണ്‍, തിലക് വര്‍മ, പരിക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് തിരികെയെത്തിയ മുഹമ്മദ് ഷമി തുടങ്ങിയവര്‍
  4. എവിടെ കാണാം: സ്റ്റാര്‍ സ്‌പോര്‍ട്‌സിലും, ഹോട്ട്‌സ്റ്റാറിലും മത്സരങ്ങള്‍ കാണാം.

Read Also : ഫോം ഔട്ടായി ടീമിന് പുറത്തേക്ക്, തിരിച്ചുവരവിനുള്ള കഠിനശ്രമത്തില്‍ ഷഫാലി; ‘പ്രതിസന്ധി’യാകുന്നത് പ്രതികയുടെ പ്രതിഭ

ഇന്ത്യന്‍ സ്‌ക്വാഡ്‌:

സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറെൽ.

ഇംഗ്ലണ്ട് സ്‌ക്വാഡ്‌:

ജോസ് ബട്ട്‌ലർ, ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ലിയാം ലിവിംഗ്സ്റ്റൺ, ആദിൽ റഷീദ്, ജോ റൂട്ട്, സാഖിബ് മഹ്മൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.

പരമ്പരയിലെ രണ്ടാം മത്സരം 25ന് ചെന്നൈയില്‍ നടക്കും. 28ന് രാജ്‌കോട്ടിലാണ് മൂന്നാം മത്സരം. നാലാമത്തേത് 31ന് പൂനെയിലും, അഞ്ചാമത്തേത് ഫെബ്രുവരി രണ്ടിന് മുംബൈയിലും നടക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും