India vs England: ഒരൊറ്റ തർക്കത്തിൻ്റെ പേരിലുണ്ടായ വാങ്കഡെ സ്റ്റേഡിയം, ഇന്ത്യയുടെ ഭാഗ്യ മൈതാനമോ?

തർക്കം മുറുകിയപ്പോൾ അപ്പോഴത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന എസ്കെ വാങ്കഡെയുടെ നേതൃത്വത്തിൽ പുതിയൊരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ആരംഭിച്ചു. 13 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ സ്റ്റേഡിയം

India vs England: ഒരൊറ്റ തർക്കത്തിൻ്റെ പേരിലുണ്ടായ വാങ്കഡെ സ്റ്റേഡിയം, ഇന്ത്യയുടെ ഭാഗ്യ മൈതാനമോ?

Ind Vs Engaland T 20 Semi Final

Published: 

05 Mar 2026 | 11:23 AM

1970-കളിൽ സുനിൽ ഗവാസ്ക്കറും, അജിത് വധേക്കറും തുടങ്ങി പ്രമുഖ താരങ്ങളുണ്ടായിരുന്നെങ്കിലും, പറയത്തക്ക അടിസ്ഥാന സൗകര്യങ്ങള്‍ മുംബൈയുടെ
ക്രിക്കറ്റ് സ്വപ്നങ്ങളെ പിന്നോട്ടടിച്ചിരുന്നു. അക്കാലത്താണ് ക്രിക്കറ്റ് ക്ലബ് ഓഫ്‌ ഇന്ത്യയും, ബോംബെ ക്രിക്കറ്റ് അസോസിയേഷനും തമ്മിലൊരു തർക്കം ഉടലെടുക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വിതരണം സംബന്ധിച്ചുള്ളതായിരുന്നു അത്.

തർക്കം മുറുകിയപ്പോൾ അപ്പോഴത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന എസ്കെ വാങ്കഡെയുടെ നേതൃത്വത്തിൽ പുതിയൊരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ആരംഭിച്ചു. 13 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ സ്റ്റേഡിയം 1975-ൽ മത്സരത്തിന് തുറന്നു കൊടുത്തു. അതാണ് ഇന്ന് ഇന്ത്യ- ഇംഗ്ലണ്ട് ടി-20 സെമി നടക്കുന്ന സാക്ഷാൽ വാങ്കഡെ സ്റ്റേഡിയം. . 1975-ൽ നടന്ന ഇന്ത്യ വെസ്റ്റിൻഡീസ് മത്സരമായിരുന്നു ഇവിടുത്തെ ആദ്യ മാച്ച്. വെസ്റ്റിൻഡീസാണ് മത്സരം ജയിച്ചത്.

ഇന്ത്യയുടെ ഭാഗ്യ മൈതാനമോ?

സ്റ്റേഡിയത്തിലെ ആദ്യ മാച്ചിൽ തന്നെ ഇന്ത്യക്ക് പരാജയമായിരുന്നെങ്കിലും 2011-ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടവും, സുനിൽ ഗവാസ്കർ, വിരാട് കോഹ്ലി എന്നിവരുടെ ഡബിൾ സെഞ്ചുറി നേട്ടവും വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചവയാണ്. 1976-ലായിരുന്നു സ്റ്റേഡിയത്തിൽ ആദ്യമായി ഇന്ത്യ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയത്. അന്ന് കളി സമനിലയിൽ പിരിഞ്ഞു. ഇംഗ്ലണ്ടുമായി ഏറ്റുമുട്ടിയ 2 ടി-20കളിൽ ഒന്നിൽ ജയം നേടി. ബാറ്റിംഗിന് അനുകൂലമാണ് വാങ്കഡെ സ്റ്റേഡിയം എന്നാണ് പൊതുവേ പറയാറ്.

സെമിയിൽ വന്നപ്പോൾ

ഇതിന് മുൻപ് രണ്ട് ടി-20 സെമിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയത്. ആദ്യ മത്സരം 2022-ൽ അഡ്ലൈഡ് ഒാവലിൽ ഇംഗ്ലണ്ട് 10 വിക്കറ്റിന് വിജിയിച്ചപ്പോൾ, 2024-ൽ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ 68 റൺസിന് വിജയിച്ചു. ഇത്തവണത്തെ ഇന്ത്യയുടെ വിജയം ക്രിക്കറ്റ് നിരീക്ഷകർ ഉറ്റുനോക്കുന്ന ഒന്നാണ്. രാത്രി ഏഴിനാണ് മത്സരം നടക്കുന്നത്.

Follow Us
Related Stories
Women’s Asia Cup 2026: ഹർമൻപ്രീത് നയിക്കും! പ്രേമ റാവത്തിന് വീണ്ടും അവസരം, ഏഷ്യ കപ്പിൽ തരംഗമാകാൻ ഇന്ത്യയുടെ പെൺപട
Commonwealth Games 2026: കോമണ്‍വെല്‍ത്തിന് കൊടിയിറക്കം; 2030ല്‍ ഇന്ത്യ വേദിയാകും, പതാകയും ബാറ്റണും കൈമാറി
ഇനി അഹമ്മദാബാദില്‍ കാണാം! ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 39 മെഡലുകള്‍
Gianni Infantino: ഇതിനെക്കാള്‍ എന്ത് ഡീസന്റായിരുന്നു വെറുതെയിരിക്കുന്നത്! ജിയാനി ഇൻഫാന്റീനോയുടെ കസേര ഇളകുന്നു
കരിയര്‍ ഇരുട്ടില്‍, നെഞ്ചു തകര്‍ന്ന് താരങ്ങള്‍! ജാംഷെഡ്പൂർ എഫ്‌സിയോട് തിരിച്ചുവരൂവെന്ന്‌ സുനില്‍ ഛേത്രി
Commonwealth Games 2026: അഭിമാനമായി ബോക്‌സര്‍മാര്‍; കോമണ്‍വെത്തില്‍ പത്താം ദിനം ഇന്ത്യയ്ക്ക് 16 മെഡലുകള്‍
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
സദ്യ കഴിച്ച ശേഷം ഇല എങ്ങോട്ടേക്ക് മടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി