Sajana Sajeevan: ‘2018 ലെ പ്രളയത്തിൽ എല്ലാം നഷ്ടമായി; ശിവകാർത്തികേയൻ സാറാണ് അന്ന് സഹായിച്ചത്’; തുറന്ന് പറഞ്ഞ് സജന സജീവന്‍

Sajana Sajeevan Shares a Touching Story of Sivakarthrajan's Kindness: 2018-ലെ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട തനിക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ സ്പൈക്സ് സമ്മാനിച്ചത് ശിവകാർത്തികേയനെന്ന് സജന സജീവൻ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സജന മനസ് തുറന്നത്.

Sajana Sajeevan: 2018 ലെ പ്രളയത്തിൽ എല്ലാം നഷ്ടമായി; ശിവകാർത്തികേയൻ സാറാണ് അന്ന് സഹായിച്ചത്; തുറന്ന് പറഞ്ഞ് സജന സജീവന്‍

Sajana Sajeevan

Updated On: 

17 Feb 2025 15:02 PM

വനിതാ പ്രീമിയര്‍ ലീഗിലെ മലയാളികളുടെ അഭിമാനമാണ് വയനാട് സ്വ​ദേശിനി സജന സജീവൻ. കഴിഞ്ഞ സീണണിൽ മുംബൈക്ക് അവിസ്മരണീയ വിജയം സമ്മാനിച്ച് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയമാകുന്നത്.

2018-ലുണ്ടായ മഹാപ്രളയത്തിൽ സകലതും നഷ്ടപ്പെട്ടപ്പോൾ സഹായിച്ചത് തമിഴ് സൂപ്പർ താരം ശിവകാർത്തികേയനായിരുന്നെന്നാണ് സ‍ജന പറയുന്നത്. തനിക്ക് പുതിയൊരു സ്പൈക്ക് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ഒരാഴ്ചക്കുള്ളില്‍ പുതിയ സ്പൈക്സ് കിട്ടിയെന്നുമാണ് താരം പറയുന്നത്. 2018ലെ പ്രളയത്തിൽ വീട് ഉൾപ്പെടെ സകലതും ഒലിച്ചുപോയിരുന്നു. ഇതിനു പുറമെ ഇതുവരെ ലഭിച്ച ട്രോഫികളും ക്രിക്കറ്റ് കിറ്റും നഷ്ടമായി എന്നാണ് താരം പറഞ്ഞത്. വനിതാ പ്രീമിയർ ലീഗിന്റെ ഭാഗമായി മുംബൈ ഇന്ത്യൻസ് ക്യാംപിലുള്ള നിന്ന് ഇന്‍എസ്പിഎൻ ക്രിക് ഇന്‍ഫോക്ക് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസുതുറന്നത്.

Also Read: നെറ്റ്സിലേക്ക് പ്രത്യേക ഭക്ഷണം ഓർഡർ ചെയ്ത് കോലി; പേഴ്സണൽ ഷെഫ് അരുതെന്ന ബിസിസിഐയുടെ ശാസനയ്ക്ക് പുല്ലുവില

നമ്മുക്ക് ചുറ്റുമുള്ളവർ എത്രത്തോളം പിന്തുണയ്ക്കുമെന്ന് തനിക്ക് അന്ന് മനസ്സിലായെന്നാണ് സജന പറഞ്ഞു. ആ സമയത്ത് തന്നെയായിരുന്നു സ്പോര്‍ട്സ് ഡ്രാമയായ കനാ എന്ന തമിഴ് ചിത്രത്തില്‍ താൻ അഭിനയിച്ചത്. അതിൽ ശിവകാർത്തികയേനായിരുന്നു നടൻ. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന്റെ സഹായമെത്തിയതെന്നും സജന വ്യക്തമാക്കി. ശിവകാർത്തികേയൻ സർ തന്നെ വിളിച്ച് എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്നു ചോദിച്ചു. തന്റെ ക്രിക്കറ്റ് കിറ്റെല്ലാം നശിച്ചുപോയെന്നും പുതിയ സ്പൈക്സ് വേണമെന്നും അദ്ദേഹത്തോടു താൻ ആവശ്യപ്പെട്ടെന്നാണ് സജന പറയുന്നത്. ഒരാഴ്ചയ്ക്കകം അതു ലഭിച്ചെന്നും താരം പറയുന്നു.

 

ആ സമയത്ത് തന്നെയായിരുന്നു തനിക്ക് ചല‍ഞ്ചര്‍ ട്രോഫിയില്‍ പങ്കെടുക്കാനായി പോകേണ്ടിയിരുന്നത്. എല്ലാവരും വലിയ പിന്തുണയാണ് അന്ന് നൽകിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ് സഹായിക്കുകയും ചെയ്തു. കോവിഡ് കാലത്തും ഒരുപാട് പേർ സ​​ഹായിച്ചെന്നും വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ സഹായവും മറക്കാനാവില്ലെന്നും സജന പറഞ്ഞു. ഇപ്പോൾ തന്റെ സമ്പാദ്യം കൊണ്ടാണ് വീടിന്റെ ലോൺ അടച്ച് തീർത്തതെന്നും താരം പറഞ്ഞു. ഇന്ത്യൻ ടീമിലെത്തിയതുകൊണ്ട് മാത്രം തന്‍റെ ലക്ഷ്യ പൂര്‍ത്തിയായില്ലെന്നും ഇന്ത്യൻ ടീമിലെ സ്ഥിരാംഗമാകാനാണ് പരിശ്രമിക്കുന്നതെന്നും സജന വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും