IPL 2025: ‘ഐപിഎലിലെ തട്ടിപ്പുകാർ’; ക്രിക്കറ്റ് അയർലൻഡിൻ്റെ ടീമിൽ ക്യാപ്റ്റൻ ഋഷഭ് പന്ത്

IPL Frauds And Scammers Team: ക്രിക്കറ്റ് അയർലൻഡ് തിരഞ്ഞെടുത്ത തട്ടിപ്പുകാരുടെ ടീം ക്യാപ്റ്റനായി ഋഷഭ് പന്ത്. സീസണിൽ മോശം ഫോമിലുള്ള വമ്പൻ താരങ്ങളാണ് ഈ ടീമിൽ ഉള്ളത്.

IPL 2025: ഐപിഎലിലെ തട്ടിപ്പുകാർ; ക്രിക്കറ്റ് അയർലൻഡിൻ്റെ ടീമിൽ ക്യാപ്റ്റൻ ഋഷഭ് പന്ത്

ഋഷഭ് പന്ത്

Published: 

06 May 2025 18:09 PM

ഐപിഎല്ലിലെ തട്ടിപ്പുകാരെന്ന ക്രിക്കറ്റ് അയർലൻഡിൻ്റെ ടീമിൽ ക്യാപ്റ്റനായി ലഖ്നൗ സൂപ്പർ ജയൻ്റ്സ് നായകൻ ഋഷഭ് പന്ത്. സീസണിൽ മോശം പ്രകടനം നടത്തുന്ന വമ്പൻ പേരുകാരെ ഉൾപ്പെടുത്തിയാണ് ക്രിക്കറ്റ് അയർലൻഡ് ടീം തിരഞ്ഞെടുത്തത്. സീസണിൽ വളരെ മോശം ഫോമിലാണ് ഋഷഭ് പന്ത്. 27 കോടിയെന്ന ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ പന്ത് 11 മത്സരങ്ങളിൽ നിന്ന് കേവലം 128 റൺസാണ് നേടിയത്. 99 ആണ് എക്കോണമി. ശരാശരി 13.

ക്രിക്കറ്റ് അയർലൻഡ് തിരഞ്ഞെടുത്ത ടീമിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അഞ്ച് താരങ്ങളുണ്ട്. സൺറൈസേഴ്സ് ടീമിൽ നിന്ന് രണ്ട് താരങ്ങളാണുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളിൽ നിന്ന് ഓരോ താരങ്ങളുണ്ട്. ചെന്നൈ താരങ്ങളായ രാഹുൽ ത്രിപാഠിയും രചിൻ രവീന്ദ്രയുമാണ് ഓപ്പണർമാർ.

മൂന്നാം നമ്പറിൽ സൺറൈസേഴ്സിൻ്റെ ഇഷാൻ കിഷൻ. ഋഷഭ് പന്ത് നാലാം നമ്പറിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വെങ്കിടേഷ് അയ്യർ, പഞ്ചാബ് കിംഗ്സിൻ്റെ ഗ്ലെൻ മാക്സ്‌വെൽ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ലിയാം ലിവിങ്സ്റ്റൺ എന്നിവർ അടുത്ത സ്ഥാനങ്ങളിൽ. ഫിനിഷറുടെ ഉത്തരവാദിത്തം ചെന്നൈ താരം ദീപക് ഹൂഡയ്ക്കാണ്. ചെന്നൈയുടെ തന്നെ ആർ അശ്വിനാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. മറ്റൊരു ചെന്നൈ താരം മതീഷ പതിരനയും ഹൈദരാബാദ് താരം മുഹമ്മദ് ഷമിയും സ്പെഷ്യലിസ്റ്റ് പേസർമാർ. ഡൽഹി ക്യാപിറ്റൽസിൻ്റെ പേസർ മുകേഷ് കുമാറാണ് ഇംപാക്ട് പ്ലയർ.

Also Read: IPL 2025: പ്ലേഓഫിലേക്ക് മത്സരിക്കാൻ ഏഴ് ടീമുകൾ; ടോപ്പ് ടു സാധ്യത ആർക്കൊക്കെ?: സാധ്യതകൾ ഇങ്ങനെ

ഐപിഎൽ അവസാനത്തിലേക്കടുക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും പ്ലേഓഫിൽ നിന്ന് പുറത്തായി. 11 മത്സരങ്ങളിൽ എട്ട് ജയം സഹിതം 16 പോയിൻ്റുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ 7 ജയം സഹിതം 15 പോയിൻ്റുള്ള പഞ്ചാബ് കിംഗ്സ് രണ്ടാമതും ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് മൂന്നാമതുമാണ്. 10 മത്സരങ്ങളിൽ ഏഴ് വിജയവുമായി 14 പോയിൻ്റുള്ള ഗുജറാത്താണ് പട്ടികയിൽ നാലാം സ്ഥാനത്ത്.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്