IPL 2025: ആ വിശിഷ്ട സമ്മാനവുമായി രോഹിത് എത്തി; സിറാജിനും കിട്ടി ചാമ്പ്യന്‍സ് മോതിരം
Rohit Sharma Presents Mohammed Siraj T20 WC Winner Ring: സിറാജിന് മോതിരം സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നും രോഹിത് വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. സിറാജിന് രോഹിത് മോതിരം നല്‍കുന്നതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിട്ടു
ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കായി ബിസിസിഐ ‘ചാമ്പ്യന്‍സ് മോതിരം’ പുറത്തിറക്കിയിരുന്നു. നമന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മോതിരം സമ്മാനിച്ചത്. എന്നാല്‍ പേസര്‍ മുഹമ്മദ് സിറാജിന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യയെ ടി20 കിരീടത്തിലേക്ക് നയിച്ച നായകന്‍ രോഹിത് ശര്‍മ്മ സിറാജിന് ഈ മോതിരം സമ്മാനിച്ചു. ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം നടക്കും. ഈ മത്സരത്തിന് മുന്നോടിയായി ഇരുടീമുകളിലെയും താരങ്ങള്‍ പരിശീലനത്തിലാണ്. ഇതിനിടെയാണ് രോഹിത് സിറാജിന് ‘ചാമ്പ്യന്‍സ് മോതിരം’ സമ്മാനിച്ചത്.
ടി20 ലോകകപ്പിലെ തുടക്കത്തിലെ മത്സരങ്ങളില്‍ സിറാജും കളിച്ചിരുന്നു. സിറാജ് ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായും, അവാര്‍ഡ് ദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നുവെന്നും രോഹിത് പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ സിറാജിന് പങ്കെടുക്കാന്‍ സാധിച്ചില്ല.




സിറാജിന് മോതിരം സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നും രോഹിത് വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. സിറാജിന് രോഹിത് മോതിരം നല്‍കുന്നതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിട്ടു. മോതിരം അണിഞ്ഞുകൊണ്ട് സിറാജ് ‘ചാമ്പ്യന്‍’ എന്ന് പറയുന്നുണ്ട്. വീഡിയോ വൈറലാണ്.
𝙈𝙤𝙢𝙚𝙣𝙩 𝙩𝙤 𝘾𝙝𝙚𝙧𝙞𝙨𝙝 👏@mdsirajofficial receives a special ring from #TeamIndia Captain @ImRo45 for his impactful contributions in the team’s victorious ICC Men’s T20 World Cup 2024 campaign 💍@Dream11 pic.twitter.com/dHSnS4mwu1
— BCCI (@BCCI) May 5, 2025
Read Also: IPL 2025: കാത്തിരുന്ന് കളിക്കാനിറങ്ങി, എല്ലാം മഴ തുലച്ചു; സച്ചിന്‍ ബേബിയുടെ കാത്തിരിപ്പ് ‘തുടരും’
മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ്
ഇന്ന് വൈകിട്ട് 7.30ന് വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യന്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്നത്തെ വിജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാകും ഇരുടീമുകളുടെയും ശ്രമം. തുടക്കത്തില്‍ മുംബൈയുടെ പ്രകടനം പരിതാപകരമായിരുന്നെങ്കിലും, തുടര്‍വിജയങ്ങളുമായി മുംബൈ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. 11 മത്സരങ്ങളില്‍ ഏഴും ജയിച്ച മുംബൈ മൂന്നാമതാണ്. 10 മത്സരങ്ങളില്‍ ഗുജറാത്ത് ഏഴെണ്ണത്തില്‍ ജയിച്ചു. ഗുജറാത്ത് നാലാം സ്ഥാനത്താണ്.