AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘ഒരു കോടി തന്നില്ലെങ്കിൽ കൊലപ്പെടുത്തും’; മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി

Death Threat Against Mohammed Shami: മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി. ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഇ മെയിൽ വഴിയാണ് ഷമിയ്ക്ക് ഭീഷണി ലഭിച്ചത്.

IPL 2025: ‘ഒരു കോടി തന്നില്ലെങ്കിൽ കൊലപ്പെടുത്തും’; മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി
മുഹമ്മദ് ഷമിImage Credit source: Social Media
abdul-basith
Abdul Basith | Published: 05 May 2025 20:24 PM

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി. ഇ മെയിൽ വഴിയാണ് ഷമിയ്ക്ക് വധഭീഷണി ലഭിച്ചത്. ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. രാജ്പുത് സിന്ദർ എന്നയാളാണ് ഇമെയിൽ അയച്ചത്. സംഭവത്തിൽ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു.

ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കൊപ്പം ഐടി ആക്ടും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. യുപിയിലെ അമ്രോഹയിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ താരമായ മുഹമ്മദ് ഷമി മോശം ഫോമിലാണ്. സീസണിൽ കേവലം ആറ് വിക്കറ്റാണ് താരം നേടിയത്. അതുകൊണ്ട് തന്നെ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

അതേസമയം, മത്സരത്തിൽ ഡൽഹി ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഡൽഹിയ്ക്ക് 30 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കരുൺ നായർ (0), ഫാഫ് ഡുപ്ലെസി (3), അഭിഷേക് പോറൽ (8) എന്നിവരെയാണ് കമ്മിൻസ് മടക്കിയത്. അക്സറിനെ ഹർഷൽ പട്ടേലും കെഎൽ രാഹുലിനെ ഉനദ്കട്ടും പുറത്താക്കി.

Also Read: IPL 2025: നാല് വർഷത്തിന് ശേഷം സച്ചിൻ ബേബി ഐപിഎൽ മത്സരത്തിനിറങ്ങുന്നു; ഇത്തവണ സൺറൈസേഴ്സിനൊപ്പം

സൺറൈസേഴ്സ് ടീമിൽ ഇന്ന് മലയാളി താരം സച്ചിൻ ബേബി ഇടം നേടിയിട്ടുണ്ട്. നാല് വർഷത്തിന് ശേഷമാണ് സച്ചിൻ ഐപിഎൽ മത്സരത്തിനിറങ്ങുന്നത്. നിതീഷ് കുമാർ റെഡ്ഡി2113068യ്ക്ക് പകരക്കാരനായാണ് സച്ചിൻ ബേബി കളിക്കുക. കഴിഞ്ഞ ലേലത്തിൽ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് സച്ചിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. നേരത്തെ രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള സച്ചിൻ്റെ മൂന്നാം ഫ്രാഞ്ചൈസിയാണ് ഇത്.

കരിയറിൽ ആകെ 19 ഐപിഎൽ മത്സരങ്ങൾ കളിച്ച സച്ചിൻ 122 സ്ട്രൈക്ക് റേറ്റിൽ, 14 ശരാശരിയിൽ 144 റൺസാണ് ആകെ നേടിയത്. 2016 സീസണിൽ നേടിയ 33 റൺസാണ് സച്ചിൻ ബേബിയുടെ ടോപ്പ് സ്കോർ. ആ ആർസിബിയ്ക്കായി സീസണിൽ രണ്ട് വിക്കറ്റും സച്ചിൻ നേടിയിരുന്നു.