IPL 2025: ബുംറയ്ക്ക് ഇതും വശമുണ്ടോ?; നെറ്റ്സിൽ വെടിക്കെട്ട് ബാറ്റിംഗുമായി താരം: വിഡിയോ
Jasprit Bumrah Batting Video: ജസ്പ്രീത് ബുംറയുടെ ബാറ്റിംഗ് പ്രകടനം പങ്കുവച്ച് മുംബൈ ഇന്ത്യൻസ്. നെറ്റ്സിലെ ബുംറയുടെ ബാറ്റിംഗ് പ്രകടനത്തിന് നിരവധി പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.

ജസ്പ്രീത് ബുംറ
നെറ്റ്സിൽ വെടിക്കെട്ട് ബാറ്റിംഗുമായി മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറ. തങ്ങളുടെ അടുത്ത മത്സരത്തിന് മുന്നോടിയായി നടത്തുന്ന പരിശീലനത്തിനിടെയാണ് ബുംറയുടെ ബാറ്റിംഗ് പ്രകടനം. ഇത് മുംബൈ ഇന്ത്യൻസ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. മെയ് 21ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.
മികച്ച രീതിയിലാണ് ബുംറ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത്. ഓഫ് സൈഡിലും ലെഗ് സൈഡിലും മികച്ച ടൈമിങ്ങോടെയാണ് ഷോട്ടുകൾ. നിരവധി ആളുകളാണ് ഈ വിഡിയോയിൽ കമൻ്റ് ചെയ്തിരിക്കുന്നത്.
വിഡിയോ കാണാം
തുടരെ തോറ്റ് സീസൺ ആരംഭിച്ച മുംബൈ പിന്നീട് ആറ് മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തിയിരുന്നു. തുടർച്ചയായ ആറ് ജയങ്ങൾക്കൊടുവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിൽ മുബൈ പരാജയപ്പെട്ടു. എങ്കിലും മുംബൈക്ക് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. 12 മത്സരങ്ങളിൽ ഏഴ് ജയം സഹിതം 14 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇനി ഡൽഹി ക്യാപിറ്റൽസിനും പഞ്ചാബ് കിംഗ്സിനുമെതിരെയാണ് മുംബൈയുടെ മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളിലും വിജയിച്ചാൽ മുംബൈ പ്ലേ ഓഫിലെത്തും.
Also Read: IPL 2025: ചിന്നസ്വാമിയിൽ മഴസാധ്യത 80 ശതമാനം; ഐപിഎലിൻ്റെ തുടർച്ച വെള്ളത്തിലാവാൻ സാധ്യത
പാകിസ്താനുമായുള്ള സംഘർഷത്തെ തുടർന്ന് ഐപിഎൽ നീട്ടിവച്ചതോടെ ടീമുകൾ പ്രതിസന്ധിയിലാണ്. പല വിദേശതാരങ്ങളും പ്ലേ ഓഫിനുണ്ടാവില്ല. മുംബൈ പ്ലേ ഓഫിലെത്തിയാൽ മൂന്ന് താരങ്ങൾ ടീമിലുണ്ടാവില്ല. ദക്ഷിണാഫ്രിക്കം താരങ്ങളായ റയാൻ റിക്കിൾട്ടൻ, കോർബിൻ ബോഷ് എന്നിവരും ഇംഗ്ലണ്ട് താരം വിൽ ജാക്ക്സും പ്ലേ ഓഫിന് മുൻപ് മടങ്ങിപ്പോകും. വിക്കറ്റ് കീപ്പർ റിക്കിൾട്ടണും ഓൾറൗണ്ടർ വിൽ ജാക്ക്സും മുംബൈയുടെ പ്രധാന താരങ്ങളാണ്. മുംബൈ പ്ലേ ഓഫിലെത്തിയാൽ ഇവർക്ക് പകരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും പേസർ റിച്ചാർഡ് ഗ്ലീസനും കളിക്കും.