AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ആ മുൾക്കിരീടം ഇനി വേണ്ട; ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ സ്ഥാനം നിരസിച്ച് കെഎൽ രാഹുൽ

KL Rahul Turns Down Delhi Capitals Captaincy: ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻസി നിരസിച്ച് കെഎൽ രാഹുൽ. കളിക്കാരനായി ടീമിൽ തുടരാമെന്നാണ് രാഹുൽ അറിയിച്ചത്. രാഹുൽ പിന്മാറിയ സാഹചര്യത്തിൽ അക്സർ പട്ടേൽ ടീമിനെ നിയന്ത്രിക്കും.

IPL 2025: ആ മുൾക്കിരീടം ഇനി വേണ്ട; ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ സ്ഥാനം നിരസിച്ച് കെഎൽ രാഹുൽ
കെഎൽ രാഹുൽImage Credit source: PTI
Abdul Basith
Abdul Basith | Edited By: Jenish Thomas | Updated On: 11 Mar 2025 | 05:05 PM

വരുന്ന സീസണിലേക്കുള്ള ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ സ്ഥാനം നിരസിച്ച് കെഎൽ രാഹുൽ. രാഹുൽ ക്യാപ്റ്റൻസി നിരസിച്ച സാഹചര്യത്തിൽ ഓൾറൗണ്ടർ അക്സർ പട്ടേലാവും വരുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുക. കഴിഞ്ഞ സീസണിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ അക്സർ പട്ടേൽ ടീമിനെ നയിച്ചിരുന്നു. ഓവർ നിരക്കിൻ്റെ പേരിൽ സ്ഥിരം ക്യാപ്റ്റനായ ഋഷഭ് പന്തിനെ വിലക്കിയ മത്സരത്തിലാണ് അക്സർ പട്ടേൽ ക്യാപ്റ്റനായത്.

“അതെ, അക്സർ പട്ടേലാവും ഡൽഹി ക്യാപിറ്റൽസിൻ്റെ പുതിയ ക്യാപ്റ്റൻ. കെഎൽ രാഹുലിനോട് ക്യാപ്റ്റനാവാൻ ഫ്രാഞ്ചൈസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വരുന്ന സീസണിൽ ഒരു കളിക്കാരനെന്ന നിലയിൽ ടീമിന് പരമാവധി സംഭാവന നൽകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.”- ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

Also Read: Harry Brook: ഡൽഹി ക്യാപിറ്റൽസിനെ ഹാരി ബ്രൂക്ക് ‘ചതിച്ചെ’ന്ന് ആരാധകർ; ഇംഗ്ലണ്ട് താരത്തെ ഐപിഎല്ലിൽ നിന്ന് വിലക്കുമോ?

2019 മുതൽ ഡൽഹി ക്യാപിറ്റൽസിനൊപ്പമുള്ള താരമാണ് അക്സർ പട്ടേൽ. 2025 ഐപിഎൽ മെഗാ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് ഡൽഹി അക്സറിനെ നിലനിർത്തിയത്. 150 ഐപിഎൽ മത്സരങ്ങളിൽ 130.88 സ്ട്രൈക്ക് റേറ്റിൽ 1653 റൺസ് നേടിയിട്ടുള്ള അക്സർ 123 വിക്കറ്റും നേടിയിട്ടുണ്ട്. 7.28 ആണ് എക്കോണമി.

പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളെ നയിച്ച് പരിചയമുള്ള താരമാണ് കെഎൽ രാഹുൽ. 2022, 2023 സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ പ്ലേഓഫിലെത്തിക്കാൻ രാഹുലിന് സാധിച്ചിരുന്നു. മെഗാ ലേലത്തിൽ 14 കോടി രൂപയ്ക്കാണ് രാഹുലിനെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് മാനേജ്മെൻ്റ് ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ പരസ്യമായി ശകാരിച്ചത് വാർത്തയായിരുന്നു.

മാർച്ച് 24നാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ ആദ്യ മത്സരം. തൻ്റെ പഴയ ടീമായ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസ് കളിക്കുക. വിശാഖപട്ടണത്തെ എസിഎ – വിഡിസിഎ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

ഈ മാസം 22നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് ഉദ്ഘാടന മത്സരം. മെയ് 20ന് ക്വാളിയർ ഒന്നും 21ന് എലിമിനേറ്ററും നടക്കും. മെയ് 23നാണ് ക്വാളിഫയർ 2. മെയ് 25 ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഫൈനൽ മത്സരം.

Follow Us