IPL 2025: മഴ പെയ്താൽ മുംബൈക്ക് നേട്ടം; മത്സരത്തിൻ്റെ വേദിമാറ്റണമെന്ന ആവശ്യവുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ

Parth Jindal Requests BCCI To Change The Venue: മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൻ്റെ വേദി വാംഖഡെ സ്റ്റേഡിയത്തിൽ നിന്ന് മാറ്റണമെന്ന് ഡൽഹി ക്യാപിറ്റൽസ് ഉടമ പാർത്ഥ് ജിൻഡാൽ. വാംഖഡെയിൽ മഴസാധ്യതയുള്ളതിനാൽ വേദി മാറ്റണമെന്നാണ് ആവശ്യം.

IPL 2025: മഴ പെയ്താൽ മുംബൈക്ക് നേട്ടം; മത്സരത്തിൻ്റെ വേദിമാറ്റണമെന്ന ആവശ്യവുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ

പാർത്ഥ് ജിൻഡാൽ

Published: 

21 May 2025 12:21 PM

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൻ്റെ വേദി മാറ്റണമെന്ന് ഡൽഹി ക്യാപിറ്റൽസ് ഉടമ പാർത്ഥ് ജിൻഡാൽ. വാംഖഡെയിൽ മഴസാധ്യതയുള്ളതിനാൽ മറ്റേതെങ്കിലും വേദിയിലേക്ക് മത്സരം മാറ്റണമെന്നാണ് ജിൻഡാൽ ബിസിസിഐയോട് അഭ്യർത്ഥിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ബിസിസിഐയ്ക്ക് കത്തയച്ചു എന്ന് ഇഎസ്‌പിഎൻ ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നു.

“റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയതുപോലെ ഈ മത്സരവും മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം മുംബൈയിൽ 21ആം തീയതി കടുത്ത മഴ ആയിരിക്കും. വിർച്വൽ ക്വാർട്ടർ ഫൈനലും മഴയെടുക്കാനുള്ള സാധ്യതയുണ്ട്. മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ വേദിമാറ്റണം എന്ന് അഭ്യർത്ഥിക്കുകയാണ്.”- ജിൻഡാൽ ആവശ്യപ്പെട്ടു.

മെയ് 20 ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മുംബൈയിൽ മഴ പെയ്തത്. കനത്ത മഴയിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലനം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യും. ഇന്ന് വൈകുന്നേരവും രാത്രിയും കനത്ത മഴയും മേഘാവൃതമായ അന്തരീക്ഷവും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ഇന്നത്തെ കളി മുംബൈ വിജയിച്ചാൽ അവർ പ്ലേ ഓഫിലെത്തും. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് ഏഴ് ജയം സഹിതം 14 പോയിൻ്റുള്ള മുംബൈ പോയിൻ്റ് പട്ടികയിൽ നാലാമതാണ്. ഈ കളി ജയിച്ചാൽ മുംബൈക്ക് 16 പോയിൻ്റാവും. ഇരു ടീമുകളുടെയും അടുത്ത മത്സരം പഞ്ചാബ് കിംഗ്സിനെതിരെയാണ്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് ആറ് ജയം സഹിതം 13 പോയിൻ്റുള്ള ഡൽഹി പട്ടികയിൽ അഞ്ചാമതാണ്. മുംബൈക്കെതിരെ തോറ്റ് പഞ്ചാബിനെതിരെ വിജയിച്ചാലും ഡൽഹിയ്ക്ക് 15 പോയിൻ്റേ നേടാൻ കഴിയൂ. അതുകൊണ്ട് ഈ കളി വിജയിക്കേണ്ടത് ഡൽഹിയ്ക്ക് നിർണായകമാണ്.

Also Read: IPL 2025: എന്താണീ എഴുതിക്കൂട്ടുന്നത്?; ഒടുവിൽ രാഹുൽ ദ്രാവിഡ് തന്നെ ആ ചോദ്യത്തിന് മറുപടി പറയുന്നു

കളി ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും ഓരോ പോയിൻ്റ് വീതം ലഭിക്കും. ഇതോടെ മുംബൈയ്ക്ക് 17 പോയിൻ്റും ഡൽഹിയ്ക്ക് 16 പോയിൻ്റുമാവും. അങ്ങനെയെങ്കിൽ പഞ്ചാബ് കിംഗ്സിനെതിരായ തങ്ങളുടെ അടുത്ത മത്സരത്തിൽ പ്ലേ ഓഫ് തീരുമാനിക്കപ്പെടും. ഇനി, ഇന്നത്തെ കളി വിജയിച്ചാൽ ഡൽഹിയ്ക്ക് 17 പോയിൻ്റാവും. എങ്കിലും പഞ്ചാബ് കിംഗ്സിനെതിരെ അടുത്ത കളി മുംബൈ ജയിച്ച് ഡൽഹി തോറ്റാൽ അപ്പോഴും ഡൽഹി പുറത്താവും. അതായത് മുംബൈക്കെതിരെയും പഞ്ചാബിനെതിരെയും ഡൽഹിയ്ക്ക് വിജയിക്കണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും