AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഐപിഎല്‍ കലാശപ്പോരാട്ടം കൊല്‍ക്കത്തയില്‍ നിന്ന് മാറ്റി; ഫൈനലിന് പുതിയ വേദി

IPL 2025 Playoffs Schedule: പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങള്‍ ഹൈദരാബാദിലും, കൊല്‍ക്കത്തയിലുമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കാലാവസ്ഥയടക്കമുള്ള കാരണങ്ങള്‍ പരിഗണിച്ചാണ് വേദി മാറ്റിയത്

IPL 2025: ഐപിഎല്‍ കലാശപ്പോരാട്ടം കൊല്‍ക്കത്തയില്‍ നിന്ന് മാറ്റി; ഫൈനലിന് പുതിയ വേദി
IPLImage Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 20 May 2025 19:50 PM

കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക്‌ മാറ്റി. ബിസിസിഐയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പ്ലേ ഓഫ് ഷെഡ്യൂളും ബിസിസിഐ പുറത്തുവിട്ടു. മെയ് 29ലെ ആദ്യ പ്ലേ ഓഫ് പോരാട്ടവും, മെയ് 30ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരവും ന്യൂ ചണ്ഡീഗഡിലെ ന്യൂ പിസിഎ സ്റ്റേഡിയത്തില്‍ നടക്കും. ജൂണ്‍ ഒന്നിന് നടക്കേണ്ട രണ്ടാം ക്വാളഫയറിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും.

ആദ്യ ക്വാളിഫയറില്‍ വിജയിക്കുന്ന നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമും, എലിമിനേറ്ററിലെ വിജയിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ ആദ്യ ക്വാളിഫയറിലെ വിജയികളെ നേരിടും.

പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങള്‍ ഹൈദരാബാദിലും, കൊല്‍ക്കത്തയിലുമായി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കാലാവസ്ഥയടക്കമുള്ള കാരണങ്ങള്‍ പരിഗണിച്ചാണ് വേദി മാറ്റിയത്.

Read Also: Rishabh Pant: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിന്റെ പേരും; സെലക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത?

രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് അവസാന മത്സരം

അതേസമയം, ഐപിഎല്‍ 2025 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് അവസാന മത്സരത്തിനിറങ്ങും. ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് റോയല്‍സ് നേരിടുന്നത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുത്തു.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവൻഷി, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ക്വേന മഫാക, യുധ്വിർ സിംഗ്, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്വാൾ.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേയിങ് ഇലവന്‍: ആയുഷ് മാത്രെ, ഡെവൺ കോൺവേ, ഉർവിൽ പട്ടേൽ, രവീന്ദ്ര ജഡേജ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, എം എസ് ധോണി, രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, അൻഷുൽ കാംബോജ്, ഖലീൽ അഹമ്മദ്.