AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPl 2025: ‘ഇപ്പോൾ ഒന്നും പറയാനാവില്ല’; വിരമിക്കലിലെ നിഗൂഢത തുടർന്ന് എംഎസ് ധോണി

MS Dhoni Retirement: അടുത്ത സീസണിൽ ഐപിഎൽ കളിക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് എംഎസ് ധോണി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വിജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

IPl 2025: ‘ഇപ്പോൾ ഒന്നും പറയാനാവില്ല’; വിരമിക്കലിലെ നിഗൂഢത തുടർന്ന് എംഎസ് ധോണി
എംഎസ് ധോണിImage Credit source: Social Media
Abdul Basith
Abdul Basith | Published: 08 May 2025 | 05:45 AM

ഈ സീസണോടെ ഐപിഎലിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. ഇക്കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാവില്ലെന്നും അടുത്ത കുറേ മാസങ്ങൾ പരിശീലിച്ച് ഒരു സീസൺ കൂടി കളിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും ധോണി പ്രതികരിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രസൻ്റേഷൻ സെറിമണിയിലാണ് ധോണിയുടെ പ്രഖ്യാപനം. “എനിക്ക് തോന്നുന്നു, ആരാധകരിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹവും അടുപ്പവുമാണ് ഇതെന്ന്. എനിക്കിപ്പോൾ 43 വയസായി. ഒരുപാട് കാലമായി ഞാൻ ക്രിക്കറ്റ് കളിക്കുന്നു. ആരാധരിൽ കൂടുതൽ ആളുകൾക്കും ഏത് വർഷമാവും ഞാൻ അവസാനമായി കളിക്കുക എന്നറിയില്ല. അതുകൊണ്ട് അവർ എന്നെ പിന്തുണയ്ക്കുന്നു. ഞാൻ കളിക്കുന്നത് കാണാൻ എത്തുന്നു. ഐപിഎൽ രണ്ട് മാസമാണ്. അതിന് ശേഷം 6-8 മാസങ്ങൾ കഠിനാധ്വാനം ചെയ്ത് ഈ സമ്മർദ്ദം താങ്ങാൻ എൻ്റെ ശരീരത്തിന് കഴിയുമോ എന്ന് നോക്കണം. ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല.”- ധോണി പറഞ്ഞു.

ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോല്പിച്ചത്. 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ രണ്ട് പന്തുകൾ ബാക്കിനിൽക്കെ വിജയിക്കുകയായിരുന്നു. തുടർച്ചയായ നാല് പരാജയങ്ങൾക്ക് ശേഷമാണ് ചെന്നൈ ഒരു കളി ജയിക്കുന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ ചെന്നൈ താരം നൂർ അഹ്മദ് കളിയിലെ താരമായി.

Also Read: IPL 2025: ഒടുവിൽ ഹാരി ബ്രൂക്കിന് പകരക്കാരനായി; എത്തുന്നത് അഫ്ഗാൻ താരം: മായങ്ക് അഗർവാളും ഐപിഎലിലേക്ക്

അജിങ്ക്യ രഹാനെ (48), ആന്ദ്രേ റസൽ (38), മനീഷ് പാണ്ഡെ (36) എന്നിവർ കൊൽക്കത്തയ്ക്കായി തിളങ്ങിയപ്പോൾ ഡെവാൾഡ് ബ്രെവിസ് (52), ശിവം ദുബെ (45), ഉർവിൽ പട്ടേൽ (31) എന്നിവർ ചെന്നൈയുടെ ടോപ്പ് സ്കോറർമാരായി. കൊൽക്കത്തയ്ക്കായി വൈഭവ് അറോറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഈ കളി വിജയിച്ചെങ്കിലും ചെന്നൈ അവസാന സ്ഥാനത്ത് തുടരുകയാണ്. 12 മത്സരങ്ങളിൽ വെറും മൂന്നെണ്ണം മാത്രം വിജയിച്ച ചെന്നൈയ്ക്ക് ആറ് പോയിൻ്റാണുള്ളത്. രാജസ്ഥാൻ റോയൽസിനും ആറ് പോയിൻ്റാണുള്ളതെങ്കിലും നെറ്റ് റൺ റേറ്റിൻ്റെ മികവിൽ ടീം ഒൻപതാമതാണ്.

Follow Us