AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: തയ്യാറാകാന്‍ ബിസിസിഐ, പുതിയ ഷെഡ്യൂള്‍ ഉടന്‍; വീണ്ടും ഐപിഎല്‍ ആവേശം

IPL 2025 To Resume Soon: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെയാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ ബിസിസിഐ നീക്കം സജീവമാക്കിയത്. ഐ‌പി‌എൽ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍

IPL 2025: തയ്യാറാകാന്‍ ബിസിസിഐ, പുതിയ ഷെഡ്യൂള്‍ ഉടന്‍; വീണ്ടും ഐപിഎല്‍ ആവേശം
ഒടുവില്‍ നടന്ന പഞ്ചാബ്-ഡല്‍ഹി മത്സരത്തിലെ ടോസിടല്‍ Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 11 May 2025 14:30 PM

പിഎല്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സൂചന. പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള ടീമുകളോട് അവരവരുടെ വേദികളില്‍ ചൊവ്വാഴ്ചയോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. പുതിയ ഷെഡ്യള്‍ ഉടന്‍ പുറത്തുവിടും. ഷെഡ്യൂള്‍ ഇന്ന് പുറത്തുവന്നേക്കുമെന്ന് സൂചനയുണ്ട്. വിദേശ താരങ്ങളുടെ യാത്രാപദ്ധതിയെക്കുറിച്ച് അറിയിക്കാന്‍ ഫ്രാഞ്ചെസികള്‍ക്ക് ബിസിസിസിഐ നിര്‍ദ്ദേശം നല്‍കി. ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെ മിക്ക വിദേശതാരങ്ങളും സപ്പോർട്ട് സ്റ്റാഫും സ്വന്തം നാട്ടിലേക്ക് തിരികെ പോയിരുന്നു.

നിലവില്‍ താരങ്ങളെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. മുന്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ തന്നെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനാണ് ബിസിസിഐയുടെ നീക്കം. ഒരു ദിവസം രണ്ട് മത്സരങ്ങളെങ്കിലും നടത്തുന്ന രീതിയില്‍ ക്രമീകരിക്കാനാണ് നീക്കം. പഞ്ചാബ് കിങ്‌സിന്റെ മത്സരം ധര്‍മശാലയില്‍ നിന്ന്‌ മറ്റ് വേദികളിലേക്ക് മാറ്റാന്‍ നീക്കമുണ്ട്.

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെയാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ ബിസിസിഐ നീക്കം സജീവമാക്കിയത്. ഐ‌പി‌എൽ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കിയിരുന്നു.

വേദിയും തീയതികളും തീരുമാനിക്കേണ്ടതുണ്ട്. ടീം ഉടമകൾ, പ്രക്ഷേപകർ തുടങ്ങിയവരുമായി സംസാരിക്കണം. സര്‍ക്കാരുമായി കൂടിയാലോചിക്കണം. മുന്നോട്ടുപോകുന്നതിനെക്കുറിച്ചുള്ള വഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മെയ് എട്ടിന് പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റള്‍സ് മത്സരം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങളാണ് നീട്ടിവച്ചത്. പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റള്‍സ് മത്സരം വീണ്ടും നടത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഒരു ടീം പോലും പ്ലേ ഓഫ് ഔദ്യോഗികമായി ഉറപ്പിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ പുറത്തായി. മറ്റ് ടീമുകള്‍ക്ക് ഓരോ മത്സരവും നിര്‍ണായകമാണ്.

Read Also: PSL 2025: ആ വാര്‍ത്ത ഭയപ്പെടുത്തി, എല്ലാവരും പേടിച്ചു; ‘പിഎസ്എല്‍’ അനുഭവം വിവരിച്ച് ബംഗ്ലാദേശ് താരം

ഐപിഎല്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റുന്നതിനും ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണയായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലിനൊപ്പം നടന്ന പിഎസ്എല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും നിര്‍ത്തിവച്ചിരുന്നു. ടൂര്‍ണമെന്റ് ദുബായിലേക്ക് മാറ്റാനുള്ള പിസിബിയുടെ ശ്രമം വിജയിച്ചില്ലെന്നാണ് സൂചന.