AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: മിച്ചൽ സ്റ്റാർക്കല്ല, ആവേശ് ഖാനായാലും രാജസ്ഥാന് ഒരുപോലെ; ലഖ്നൗവിനെതിരെ പരാജയം രണ്ട് റൺസിന്

LSG Won Against RR: ഐപിഎലിൽ വീണ്ടും രാജസ്ഥാൻ റോയൽസ് തോറ്റു. ലഖ്നൗവിനെതിരെ രണ്ട് റൺസിനാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. ഇതോടെ രാജസ്ഥാൻ്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ മങ്ങി.

IPL 2025:  മിച്ചൽ സ്റ്റാർക്കല്ല, ആവേശ് ഖാനായാലും രാജസ്ഥാന് ഒരുപോലെ; ലഖ്നൗവിനെതിരെ പരാജയം രണ്ട് റൺസിന്
ആവേശ് ഖാൻImage Credit source: Social Media
abdul-basith
Abdul Basith | Published: 20 Apr 2025 06:30 AM

ഐപിഎലിൽ രാജസ്ഥാന് വീണ്ടും ഞെട്ടിക്കുന്ന തോൽവി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ രണ്ട് റൺസിൻ്റെ തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്. ലഖ്നൗ മുന്നോട്ടുവച്ച 181 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന രണ്ടോവറിൽ തകർത്തെറിഞ്ഞ ലഖ്നൗവിൻ്റെ മുൻ രാജസ്ഥാൻ താരം ആവേശ് ഖാനാണ് കളിയിലെ താരം.

സഞ്ജു സാംസണിൻ്റെ അഭാവത്തിൽ 14 വയസുകാരൻ വൈഭവ് സൂര്യവൻശിയ്ക്ക് ആദ്യമായി അവസരം ലഭിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ശാർദ്ദുൽ താക്കൂറിനെ സിക്സറിന് പറത്തിയാണ് താരം കരിയർ ആരംഭിച്ചത്. മറുവശത്ത് യശസ്വി ജയ്സ്വാളും മികച്ച ഫോമിലായിരുന്നു. ഇതിനിടെ 31 പന്തിൽ ജയ്സ്വാൾ ഫിഫ്റ്റി തികച്ചു. ജയ്സ്വാളുമൊത്ത് 85 റൺസ് കൂട്ടിച്ചേർത്ത ശേഷം വൈഭവ് മടങ്ങി. 20 പന്തിൽ 34 റൺസ് നേടിയ താരത്തെ എയ്ഡൻ മാർക്രം പുറത്താക്കുകയായിരുന്നു.

നിതീഷ് റാണ (8) വേഗം മടങ്ങിയെങ്കിലും ശേഷം ക്രീസിലെത്തിയ റിയാൻ പരാഗ് ജയ്സ്വാളിനൊപ്പം ചേർന്ന് ടീമിനെ മുന്നോട്ടുനയിച്ചു. റൺ നിരക്ക് അല്പം താഴ്ന്നെങ്കിലും കളി അപ്പോഴും രാജസ്ഥാൻ്റെ നിയന്ത്രണത്തിലായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി.

Also Read: IPL 2025: അവസാന ഓവറിൽ സന്ദീപ് ശർമയ്ക്ക് വീണ്ടും പിഴച്ചു; രാജസ്ഥാൻ റോയൽസിന് 181 റൺസ് വിജയലക്ഷ്യം

അവസാന മൂന്നോവറിൽ കേവലം 25 റൺസായിരുന്നു രാജസ്ഥാൻ്റെ വിജയലക്ഷ്യം. 18ആം ഓവറിലെ ആദ്യ പന്തിൽ തന്നെ ആവേശ് ഖാൻ ജയ്സ്വാളിനെ വീഴ്ത്തി. 52 പന്തിൽ 74 റൺസ് നേടിയായിരുന്നു സഞ്ജു മടങ്ങിയത്. ഓവറിലെ അവസാന പന്തിൽ പരാഗും പുറത്ത്. 26 പന്തിൽ 39 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. ഈ ഓവറിൽ രാജസ്ഥാൻ നേടിയത് വെറും അഞ്ച് റൺസ്. പ്രിൻസ് യാദവെറിഞ്ഞ 19ആം ഓവറിൽ രാജസ്ഥാൻ 11 റൺസ് കണ്ടെത്തി. അവസാന ഓവറിൽ 9 റൺസാണ് വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ ഹെട്മെയർ (12) മടങ്ങി. ഓവറിൽ വെറും ആറ് റൺസാണ് ആവേശ് വിട്ടുനൽകിയത്.

എട്ട് മത്സരങ്ങളിൽ രണ്ട് ജയവുമായി രാജസ്ഥാൻ എട്ടാം സ്ഥാനത്ത് തുടരുകയാണ്. ഇത്ര കളികളിൽ അഞ്ച് ജയമുള്ള ലഖ്നൗ നാലാമതാണ്.