IPL 2025: ഒന്നും നഷ്ടപ്പെടാനില്ലാതെ രാജസ്ഥാന്‍ റോയല്‍സ്; ചെറിയ ഇടവേളയ്ക്ക് വലിയ തിരിച്ചുവരവുമായി സഞ്ജു

IPL 2025 RR vs PBKS: സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നുവെന്നതാണ് സവിശേഷത. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ സഞ്ജുവിന് പിന്നീട് നടന്ന അഞ്ച് മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ല

IPL 2025: ഒന്നും നഷ്ടപ്പെടാനില്ലാതെ രാജസ്ഥാന്‍ റോയല്‍സ്; ചെറിയ ഇടവേളയ്ക്ക് വലിയ തിരിച്ചുവരവുമായി സഞ്ജു

സഞ്ജു സാംസണ്‍

Published: 

18 May 2025 | 01:29 PM

ന്നും നഷ്ടപ്പെടാനില്ലാത്തവര്‍ക്ക് ഒന്നും പേടിക്കാനുമില്ല. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ നേരിടുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനും, ആരാധകര്‍ക്കും പ്രത്യേകിച്ച് ആശങ്കകളൊന്നുമില്ല. എങ്കിലും സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കുന്ന റോയല്‍സിന് തലയുയര്‍ത്തി മടങ്ങാനുള്ള അവസരമാണ് ഈ പോരാട്ടങ്ങള്‍. വൈകിട്ട് 3.30ന് റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം. 12 മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് റോയല്‍സ് ജയിച്ചത്. പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്. പ്ലേ ഓഫ് പോരാട്ടത്തില്‍ നിന്ന് ടീം നേരത്തെ തന്നെ പുറത്തായിരുന്നു.

അവസാന ഓവറില്‍ കൈവിട്ട മൂന്ന് മത്സരങ്ങളാണ് ഈ സീസണില്‍ രാജസ്ഥാന്റെ വിധി നിര്‍ണയിച്ചത്. ആ മത്സരങ്ങളില്‍ വിജയിക്കാനായിരുന്നെങ്കില്‍ ഇന്ന് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ റോയല്‍സിനും സാധിക്കുമായിരുന്നു.

ടീമില്‍ അവസരം ലഭിക്കാത്ത താരങ്ങളില്‍ ചിലരെയെങ്കിലും റോയല്‍സ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കാം. ടീമില്‍ അവസരം ലഭിക്കാത്ത താരങ്ങളില്‍ ചിലരെയെങ്കിലും റോയല്‍സ് ഇന്ന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കാം. പരിക്കേറ്റ നിതീഷ് റാണയ്ക്ക് പകരം ലുഹാന്‍ ഡ്രെ പ്രിട്ടോറിയസിനെയും, സന്ദീപ് ശര്‍മയ്ക്ക് പകരം നാന്ദ്രെ ബര്‍ഗറെയും റോയല്‍സ് ടീമിലെത്തിച്ചിരുന്നു. പരിക്കേറ്റ പേസര്‍ ജോഫ്ര ആര്‍ച്ചറും ടീമിലുണ്ടാകില്ല. താരത്തിന് പകരക്കാരെ റോയല്‍സ് കണ്ടെത്തിയിട്ടില്ല.

Read Also: Virat Kohli: ടീമിന്റെ വിജയത്തിന് വിരാട് കോഹ്ലി നഷ്ടപ്പെടുത്തിയത് സ്വന്തം റണ്‍സുകള്‍; ആരോണ്‍ ഫിഞ്ച് പറയുന്നു

സഞ്ജുവിന്റെ തിരിച്ചുവരവ്‌

അതേസമയം, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നുവെന്നതാണ് സവിശേഷത. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ സഞ്ജുവിന് പിന്നീട് നടന്ന അഞ്ച് മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചില്ല.

താന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായി സഞ്ജു വ്യക്തമാക്കി. പരിക്ക് നിരാശപ്പെടുത്തിയിരുന്നതായും താരം തുറന്നുപറഞ്ഞു. ഡഗൗട്ടില്‍ നിന്ന് കളികള്‍ കാണുന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. നിര്‍ണായക മത്സരങ്ങള്‍ നഷ്ടമായതും പ്രയാസപ്പെടുത്തി. ടീം തോല്‍ക്കുന്നത് കാണുന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഇതെല്ലാം കരിയറിന്റെ ഭാഗമാണെന്നും സഞ്ജു പറഞ്ഞു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്