AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sarfaraz Khan: ഭാരക്കൂടുതലിന്റെ പേരില്‍ പഴികേട്ടു, ഇപ്പോള്‍ കഴിക്കുന്നത് വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയും; കഠിന ഡയറ്റില്‍ സര്‍ഫറാസ്

Sarfaraz Khan Weight Loss: ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണ ക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും വ്യായാമം ശീലമാക്കുകയുമാണ് സര്‍ഫറാസ് ചെയ്തത്. വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണ് അദ്ദേഹം ഇപ്പോള്‍ ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്.

Sarfaraz Khan: ഭാരക്കൂടുതലിന്റെ പേരില്‍ പഴികേട്ടു, ഇപ്പോള്‍ കഴിക്കുന്നത് വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയും; കഠിന ഡയറ്റില്‍ സര്‍ഫറാസ്
സര്‍ഫറാസ് ഖാന്‍Image Credit source: PTI
shiji-mk
Shiji M K | Published: 18 May 2025 19:56 PM

ഭാരക്കൂടുതലിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് സര്‍ഫറാസ് ഖാന്‍. എന്നാല്‍ നിലവില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നതിനായി പത്ത് കിലോയാണ് താരം കുറച്ചിരിക്കുന്നത്.

ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണ ക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും വ്യായാമം ശീലമാക്കുകയുമാണ് സര്‍ഫറാസ് ചെയ്തത്. വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണ് അദ്ദേഹം ഇപ്പോള്‍ ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ സര്‍ഫറാസിന് സീനിയര്‍ ടീമില്‍ പരിഗണന ലഭിച്ചിരുന്നില്ല. ശരീരഭാരം തന്നെയായിരുന്നു എപ്പോഴും അദ്ദേഹത്തിനെ പഴി കേള്‍ക്കുന്നതിലേക്ക് നയിച്ചത്.

രണ്ട് മത്സരങ്ങളാണ് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിനുള്ളത്. ജൂണ്‍ 13 മുതല്‍ എ ടീമിന് ഇന്ത്യന്‍ സീനിയര്‍ ടീമിനെതിരെയും മത്സരമുണ്ട്. ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കായി സര്‍ഫറാസ് കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 371 റണ്‍സാണ് നേടിയത്.

Also Read: IPL 2025: ഒന്നും നഷ്ടപ്പെടാനില്ലാതെ രാജസ്ഥാന്‍ റോയല്‍സ്; ചെറിയ ഇടവേളയ്ക്ക് വലിയ തിരിച്ചുവരവുമായി സഞ്ജു

മലയാളി താരം കരുണ്‍ നായരും ഇന്ത്യ ഐ ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശുഭ്മാന്‍ ഗില്‍ ആയിരിക്കും നായകന്‍ എന്നാണ് വിവരം.