IPL 2025: ഇന്ത്യ-പാക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കുമോ? ടൂര്‍ണമെന്റ് റദ്ദാക്കാന്‍ സാധ്യത? റിപ്പോര്‍ട്ട്‌

India Pakistan tension: വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്‍ ടീമുകളുടെ യാത്രാപദ്ധതിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് മെയ് 11ന് നടക്കേണ്ട പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ധര്‍മശാലയില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു

IPL 2025: ഇന്ത്യ-പാക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കുമോ? ടൂര്‍ണമെന്റ് റദ്ദാക്കാന്‍ സാധ്യത? റിപ്പോര്‍ട്ട്‌

പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം

Published: 

09 May 2025 | 12:52 AM

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ ഐപിഎല്‍ 2025 സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിക്കുമോയെന്ന് ആശങ്ക. നിലവില്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ബിസിസിഐ ആലോചിക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടായേക്കും. നേരത്തെ ഇന്നലെ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവച്ചിരുന്നു. സാങ്കേതിക കാരണമെന്നാണ് വിശദീകരണമെങ്കിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മത്സരം നിര്‍ത്തിവച്ചതെന്നാണ് വിവരം.

നേരത്തെ വിമാനത്താവളങ്ങള്‍ അടച്ചത് ഐപിഎല്‍ ടീമുകളുടെ യാത്രാപദ്ധതിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് മെയ് 11ന് നടക്കേണ്ട പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ധര്‍മശാലയില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയിരുന്നു.

മെയ് 11 ഞായറാഴ്ച ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍ കാരണം അഹമ്മദാബാദിലേക്ക് മാറ്റുന്നുവെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ ഔദ്യോഗിക വിശദീകരണം.

Read Also: India vs Pakistan Conflict Live : പാക് മണ്ണിൽ ഇന്ത്യയുടെ കനത്ത പ്രഹരം; നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തി

നിലവിലെ സംഘര്‍ഷങ്ങള്‍ പിഎസ്എല്ലിനെയും ബാധിച്ചിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ നടന്ന ആക്രമണത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെ പെഷവാര്‍ സാല്‍മിയും, കറാച്ചി കിങ്‌സും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം റദ്ദാക്കിയിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
India Vs New Zealand : ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം,
Lionel Messi: മെസി എവിടെ? ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇതിഹാസത്തിന്റെ അസാന്നിധ്യം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌
എട്ടാം വയസിൽ അമിതവണ്ണത്തിന് ആഴ്സണൽ അ‌ക്കാദമി പുറത്താക്കി; 33-ാം വയസിൽ ബാലൺ ഡി ഓർ നേടി; ഇത് ഹാരി കെയൻ ഹീറോയിസം
Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍
Vaibhav Sooryavanshi: ഓപ്പണറായാൽ വെടിക്കെട്ട്, മൂന്നാം നമ്പറിൽ നിരാശ; വൈഭവ് സൂര്യവംശിയെ ഇറക്കിയത് തിരിച്ചടിയായോ?
Ballon d’Or 2026: ഹാരി കെയ്ന്‍ അല്ലാതെ വേറെയാര്? ചരിത്രം കുറിച്ച് ഇംഗ്ലീഷ് താരം; ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്