ISL 2025-26: ലൂണയെയും നോവയെയും ലോണില്‍ വിട്ടത് അബദ്ധമായോ? ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങുമെന്ന് പ്രഖ്യാപനം

Indian Super League 2025-26 to start from February 14: ഐഎസ്എല്‍2 025-26 സീസണ്‍ ഫെബ്രുവരി 14 ന് ആരംഭിക്കും. കായിക മന്ത്രിയാണ് തീയതി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച നടന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അടിയന്തര യോഗത്തിലാണ് തീയതി തീരുമാനിച്ചതെന്നാണ് സൂചന

ISL 2025-26: ലൂണയെയും നോവയെയും ലോണില്‍ വിട്ടത് അബദ്ധമായോ? ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങുമെന്ന് പ്രഖ്യാപനം

ISL

Published: 

06 Jan 2026 | 08:36 PM

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ്‍ ഫെബ്രുവരി 14 ന് ആരംഭിക്കും. കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് തീയതി പ്രഖ്യാപിച്ചത്. എല്ലാ ക്ലബുകളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) അടിയന്തര യോഗത്തിലാണ് തീയതി തീരുമാനിച്ചതെന്നാണ് സൂചന. ഇതോടെ, ഐഎസ്എല്ലുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമായി.

ആകെ 91 മത്സരങ്ങളുണ്ടാകും.മത്സരക്രമങ്ങൾ ഫെഡറേഷനും അതത് ഐഎസ്എൽ ക്ലബ്ബുകളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഇതുവരെ 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത് മെയിൽ വഴി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ 14 ക്ലബ്ബുകളും ലീഗിൽ കളിക്കുമെന്ന് സ്‌പോർട്‌സ് മന്ത്രാലയവും ഫെഡറേഷനും പ്രതീക്ഷിക്കുന്നു.

ലീഗില്‍ പങ്കെടുക്കുമോയെന്ന് സ്ഥിരീകരിക്കാത്തനാല് ക്ലബുകള്‍ തീരുമാനമെടുക്കാന്‍ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനിശ്ചിതത്വം മൂലം വിവിധ ക്ലബുകള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിവിധ വിദേശ താരങ്ങള്‍ ലോണിലും അല്ലാതെയുമായി ടീം വിടുകയും ചെയ്തു. എന്നാല്‍ ലീഗ് ആരംഭിക്കാനുള്ള തീരുമാനം ടീമുകള്‍ക്ക് ആശ്വാസം പകരുന്നു.

Also Read: ISL: ഐഎസ്എല്‍ ‘തീര്‍ന്നിട്ടില്ല’ ! ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് രണ്ടാം ജന്മം; ഫെബ്രുവരിയില്‍ തുടങ്ങും?

ഐ‌എസ്‌എല്ലിന്റെ നടത്തിപ്പിനായി സെന്‍ട്രല്‍ പൂള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന്‌ എ‌ഐ‌എഫ്‌എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. ഈ ഫണ്ടിന്റെ 10 ശതമാനം എഐഎഫ്എഫിൽ നിന്നും, 30 ശതമാനം വാണിജ്യ പങ്കാളിയിൽ നിന്നുമായിരിക്കും. കൊമേഴ്‌സ്യല്‍ പാര്‍ട്ണറില്‍ നിന്നുമാണ് വരേണ്ടത്. എന്നാല്‍ നിലവില്‍ വാണിജ്യ പങ്കാളികള്‍ ഇല്ലാത്തതിനാല്‍ മുഴുവന്‍ തുകയും ഫെഡറേഷന്‍ നല്‍കിയേക്കുമെന്നാണ് സൂചന.

വാണിജ്യ പങ്കാളിയെ കണ്ടെത്തുന്നതുവരെ എ‌ഐ‌എഫ്‌എഫ് ഐ‌എസ്‌എല്ലിനായി 14 കോടി രൂപയും ഐ-ലീഗിന് ഏകദേശം 3.2 കോടി രൂപയും നൽകുമെന്ന് കല്യൗണ്‍ ചൗബെ വ്യക്തമാക്കിയിരുന്നു. ലീഗുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ഗവേണിംഗ് കൗൺസിൽ ബോർഡ് രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സിന് അബദ്ധം പറ്റിയോ?

ലീഗില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച ക്ലബുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടോയെന്ന് വ്യക്തമല്ല. ഏതാനും ദിവസം മുമ്പാണ് സൂപ്പര്‍ താരങ്ങളായ അഡ്രിയാന്‍ ലൂണയും, നോവ സദൂയിയും ടീം വിട്ടത്. ലോണിലാണ് ഇരുവരും ക്ലബ് വിട്ടത്. എന്നാല്‍ ലീഗ് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടത് അബദ്ധമായോ എന്നാണ് ആരാധകരുടെ ചോദ്യം. ബ്ലാസ്‌റ്റേഴ്‌സില്‍ മാത്രമല്ല, വിവിധ ക്ലബുകള്‍ക്കും സമാന സാഹചര്യമാണ്. സൂപ്പര്‍ താരം തിരി മുംബൈ സിറ്റി വിട്ടത് കഴിഞ്ഞ ദിവസമാണ്.

Related Stories
Kerala Blasters: ഐഎസ്എല്ലില്‍ പന്തുതട്ടാന്‍ സൂപ്പര്‍ താരങ്ങളില്ല; കേരള ബ്ലാസ്റ്റേഴ്‌സിന് പറ്റിയത് വന്‍ അബദ്ധം; ലോണില്‍ വിട്ടവരെ തിരിച്ചുവിളിക്കാനാകുമോ?
Arjun Tendulkar: അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ?
Ruben Amorim : മാനേജ്മെൻ്റിനെ വിമർശിച്ചു ; പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
KKR: ഷാരൂഖ് ഖാൻ മാത്രമല്ല, കെകെആറിന്റെ ഉടമകളായി ഈ ദമ്പതികളും! ആസ്തി കേട്ടാൽ ഞെട്ടും
Indian Football: ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കൂ; ഫിഫയോട് അപേക്ഷിച്ച് ഛേത്രിയും ഗുര്‍പ്രീതും ഉള്‍പ്പെടെയുള്ള താരങ്ങള്‍
ISL: ഐഎസ്എല്‍ ‘തീര്‍ന്നിട്ടില്ല’ ! ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് രണ്ടാം ജന്മം; ഫെബ്രുവരിയില്‍ തുടങ്ങും?
പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല