Kerala Blasters: ഐഎസ്എല്‍ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്ത്; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം ഇങ്ങനെ

Kerala Blasters ISL 2026-27 Phase 2 Fixtures: ഐഎസ്എല്‍ 2026-27 സീസണിലെ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്ത്. ജനുവരി 22-ന് പഞ്ചാബ് എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നത്. രണ്ടാം ഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ജനുവരി 23-നാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം പരിശോധിക്കാം.

Kerala Blasters: ഐഎസ്എല്‍ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്ത്; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം ഇങ്ങനെ

കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം

Published: 

19 Nov 2026 | 07:04 PM

കൊച്ചി: ഐഎസ്എല്‍ 2026-27 സീസണിലെ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്തുവിട്ടു. ജനുവരി 22-ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30-ന് പഞ്ചാബ് എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നത്. രണ്ടാം ഘട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ജനുവരി 23-നാണ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7:30-ന് ആരംഭിക്കുന്ന ഈ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റാണ് എതിരാളികള്‍.

രണ്ടാം ഘട്ടത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം

എതിര്‍ ടീം തീയതി സമയം സ്ഥലം
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌ ജനുവരി 23 7.30 PM കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
ഇന്റര്‍ കാശി ഫെബ്രുവരി 7 5 PM കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
ഒഡീഷ എഫ്‌സി ഫെബ്രുവരി 14 5 PM കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
ചെന്നൈയിന്‍ എഫ്‌സി ഫെബ്രുവരി 28 5 PM കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
പഞ്ചാബ് എഫ്‌സി മാര്‍ച്ച് 3 7.30 PM ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
ഈസ്റ്റ് ബംഗാള്‍ എഫ്‌സി മാര്‍ച്ച് 7 7.30 PM കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയം
മുംബൈ സിറ്റി എഫ്‌സി മാര്‍ച്ച് 13 7.30 PM മുംബൈ അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്
ബെംഗളൂരു എഫ്‌സി മാര്‍ച്ച് 18 7.30 PM കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
എഫ്‌സി ഗോവ ഏപ്രില്‍ 3 7.30 PM കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹി ഏപ്രില്‍ 7 5 PM ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം
ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഏപ്രില്‍ 11 7.30 PM ഗോവ ഫത്തോര്‍ദ സ്‌റ്റേഡിയം
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏപ്രില്‍ 14-18 സ്ഥിരീകരിച്ചിട്ടില്ല കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം

Also Read: Kerala Blasters: നവംബര്‍ 29 വരെ കാത്തിരിക്കേണ്ട; മറ്റൊരു ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

രണ്ടാം ഘട്ടത്തിൽ ആകെ 78 മത്സരങ്ങളാണുള്ളത്. ഓരോ ക്ലബ്ബും മറ്റ് 12 ക്ലബ്ബുകളുമായി രണ്ടാം തവണയും ഏറ്റുമുട്ടുന്നതോടെ ഡബിൾ റൗണ്ട്-റോബിൻ ഫോർമാറ്റ് പൂർത്തിയാകും. ഏപ്രിൽ 14 മുതൽ 18 വരെയുള്ള ദിവസങ്ങളിലായി ലീഗ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ നടക്കും. ഈ അവസാന ഘട്ടത്തിൽ ആറ് മത്സരങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്, എന്നാൽ ഇവയുടെ കിക്ക്-ഓഫ് സമയം പിന്നീട് സ്ഥിരീകരിക്കും.

കേരള ബ്ലാസ്‌റ്റേഴ്‌സ് പങ്കുവെച്ച പോസ്റ്റ്:

ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിനെ ഷീൽഡ് ജേതാക്കളായി പ്രഖ്യാപിക്കും. ഏപ്രിൽ 24-ന് ആരംഭിക്കുന്ന പ്ലേ ഓഫിലെ ആദ്യ റൗണ്ടിൽ നാലാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടും. ഏപ്രിൽ 25-ന് മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മിൽ മത്സരിക്കും.

ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.. രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 28, 29, മെയ് 2, 3 തീയതികളിൽ നടക്കും. സെമി ഫൈനലിലെ രണ്ട് വിജയികളും മെയ് എട്ടിന് രാത്രി 7:30-ന്‌ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

English Summary

The ISL 2026-27 Phase 2 schedule has been released, kicking off on January 22 in Delhi. Kerala Blasters will begin their second-phase campaign against Mohun Bagan in Kochi on January 23. Featuring 78 matches in total, the league stage concludes on April 18 with the top team winning the Shield. The top six teams will advance to the playoffs starting April 24, leading up to the final on May 8.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ